Tuesday, 27 September 2016

ഓടുന്ന ട്രെയിനിൽ നിന്ന് പ്ലാറ്റ്‌ഫോമിലേക്ക് വീഴുന്ന യുവതിക്ക് രക്ഷകനായത് പൊലീസുകാരൻ

മുംബൈ; ഓടുന്ന ട്രെയിനിൽ നിന്ന് ബാലൻസ് തെറ്റി പ്ലാറ്റ്‌ഫോമിൽ വീണ് ട്രെയിനിന് അടിയിൽ പോകുമായിരുന്ന യുവതിക്ക് രക്ഷയായത് പൊലീസുകാരന്റെ മനസ്സാന്നിധ്യം. പ്ലാറ്റ്‌ഫോമിലേക്ക് വീണ് ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയിൽ കുടുങ്ങി മരണത്തെ മുഖാമഖം കാണുകയായിരുന്ന യുവതിക്ക് പുതുജീവിതമാണ് പവൻ തയ്ദി എന്ന പൊലീസുകാരന്റെ മനസ്സാന്നിധ്യം സമ്മാനിച്ചത്. ബോളിുവുഡ് താരം അക്ഷയ് കുമാർ പൊലീസുകാരനെ അഭിനന്ദിച്ച് സംഭവത്തിന്റെ വീഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു. മുംബൈയിലെ ഒരു റെയിൽവെ സ്റ്റേഷനിലാണ് സംഭവം. ഓടിത്തുടങ്ങിയ ട്രെയിനിൽ നിന്ന് ഒരു പെൺകുട്ടി ബാലൻസ് തെറ്റി വീണു. ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയിൽ പെട്ടു പോയ യുവതി ട്രെയിനിന് അടിയിലേക്ക് വീഴാൻ ഒരുങ്ങുമ്പോഴാണ് പവൻ ടെയ്ഡി രക്ഷകന്റെ വേഷത്തിൽ അവതരിച്ചത്.

ഓടിയെത്തിയ പവൻ പെൺകുട്ടിയെ കൈപിടിച്ച് ഉയർത്തി എടുക്കുകയായിരുന്നു. അപ്പോഴേക്കും എല്ലാവരും ഓടിയെത്തുകയും ചെയ്തു. തന്നെ വല്ലാതെ ഭയപ്പെടുത്തിയ രംഗം എന്നു പറഞ്ഞാണ് അക്ഷയ് കുമാർ വീഡിയോ ഷെയർ ചെയ്തത്. ഒപ്പം പൊലീസുകാരൻ പവനെയും പൊലീസ് ഡിപ്പാർട്ട്‌മെന്റിനെ ഒന്നാകെയും അഭിനന്ദിക്കാനും താരം മറന്നില്ല.

 

No comments:

Post a Comment