ദില്ലി: മോശം ഭക്ഷണം നല്‍കിയെന്ന് ആരോപിച്ച് നല്‍കിയ പരാതിയില്‍ എയര്‍ ഇന്ത്യയ്ക്ക് 1 ലക്ഷം രൂപ പിഴശിക്ഷ. മുംബൈ ന്യൂയോര്‍ക്ക് ഫ് ളൈറ്റിലെ യാത്രക്കാരിയാണ് ഇതുസംബന്ധിച്ച് പരാതി നല്‍കിയിരുന്നത്. മഹാരാഷ്ട്ര സംസ്ഥാന കണ്‍സ്യൂമര്‍ ഫോറം 1 ലക്ഷം രൂപ പിഴയിട്ടെങ്കിലും ഇതിന് ചോദ്യം ചെയ്ത് എയര്‍ ഇന്ത്യ നെ സമീപിക്കുകയായിരുന്നു.എന്നാല്‍, ശിക്ഷ ഒഴിവാക്കാന്‍ വിസമ്മതിച്ച ഫോറം എയര്‍ ഇന്ത്യയുടേത് നിരുത്തരവാദപരമായ നടപടിയാണെന്ന് വിമര്‍ശിക്കുകയും ചെയ്തു. യാത്രയില്‍ നല്ല ഭക്ഷണം ലഭിക്കുകയെന്നത് യാത്രക്കാരന്റെ അവകാശമാണ്. എന്നാല്‍, എയര്‍ ഇന്ത്യ അതില്‍ വീഴ്ചവരുത്തി. ഒരു യാത്രക്കാരന്റെ മാത്രം പ്രശ്‌നമല്ല ഇത്.
എല്ലാ യാത്രക്കാരെയും ബാധിക്കുന്ന പ്രശ്‌നമാണെന്നും ഫോറം ചൂണ്ടിക്കാട്ടി. മാലതി മധുകര്‍ പഹാഡെയാണ് മോശം ഭക്ഷണം ലഭിച്ചകാര്യത്തില്‍ പരാതിപ്പെട്ടത്. തനിക്ക് ലഭിച്ച ഭക്ഷണം പഴകിയതാണെന്ന് പറഞ്ഞ ഇവര്‍ ഭക്ഷണത്തില്‍നിന്നും മുടി കണ്ടെത്തിയെന്നും പരാതിയില്‍ പറഞ്ഞിരുന്നു. എയര്‍ ഇന്ത്യ അധികൃതര്‍ വേണ്ടരീതിയില്‍ പരാതി കൈകാര്യം ചെയ്യാത്തതോടെ ഇവര്‍ പരാതിയുമായി കണ്‍സ്യൂമര്‍ ഫോറത്തെ സമീപിക്കുകയായിരുന്നു. സംസ്ഥാന കണ്‍സ്യൂമര്‍ ഫോറത്തിന്റെ വിധി എതിരായതോടെ തങ്ങളുടെ ഭാഗത്തുനിന്നും തെറ്റുണ്ടായില്ലെന്ന് കാട്ടിയാണ് എയര്‍ ഇന്ത്യ ദേശീയ ഫോറത്തെ സമീപിക്കുന്നത്. എന്നാല്‍, മോശം ഭക്ഷണം കഴിക്കേണ്ടവരുന്ന യാത്രക്കാര്‍ക്കുവേണ്ടിയുള്ള വിധിയാണിതെന്നും സംസ്ഥാന ഫോറത്തിന്റെ വിധി തള്ളേണ്ട ആവശ്യമില്ലെന്നും ഫോറം വിധിച്ചു.
No comments:
Post a Comment