Monday, 19 September 2016

60ലധികം യാത്രക്കാരുമായി ബസ് കുളത്തിലേക്കു മറിഞ്ഞു 60ലധികം യാത്രക്കാരുമായി ബസ് കുളത്തിലേക്കു മറിഞ്ഞു



പട്‌ന : ബിഹാറില്‍ 60ലധികം യാത്രക്കാരുമായി ബസ് കുളത്തിലേക്കു മറിഞ്ഞു. മധുബാനിയിലെ ബസൈത ചൗക്കിലാണ് സംഭവം. മധുബാനിയില്‍ നിന്നും സിതാമാര്‍ഹിയിലേക്കു പോകുകയായിരുന്ന സ്വകാര്യ ബസാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതായി മുഖ്യമന്ത്രി നിതീഷ് കുമാര്‍ പറഞ്ഞു. അപകട കാരണമെന്താണെന്ന് അന്വേഷിക്കുകയാണ്. ആവശ്യമായ സഹായങ്ങള്‍ ചെയ്യാന്‍ അധികൃതര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും നിതീഷ് കുമാര്‍ പറഞ്ഞു. അപകടത്തില്‍ പെട്ട നാലു പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. കൂടുതല്‍ പേര്‍ മരിച്ചതായാണ് സൂചന. സംഭവ സ്ഥലത്ത് തിരച്ചില്‍ തുടരുകയാണെന്ന് ഡിസിപി ബെനിപതി നിര്‍മല കുമാരി പറഞ്ഞു.

No comments:

Post a Comment