Friday, 30 September 2016

മലയാളികളുടെ പൊങ്കാലക്ക് മറുപടിയായി ഇന്ത്യന്‍ മാധ്യമങ്ങളുടെ ഫേസ്ബുക്ക് പേജുകളില്‍ പാക് പൊങ്കാല


സ്വന്തം ലേഖകന്‍: മലയാളികളുടെ പൊങ്കാലക്ക് മറുപടിയായി ഇന്ത്യന്‍ മാധ്യമങ്ങളുടെ ഫേസ്ബുക്ക് പേജുകളില്‍ പാക് പൊങ്കാല. പാകിസ്താന്‍ സൈനിക വക്താവിന്റെ ഫേസ്ബുക്ക് പേജില്‍ മലയാളികള്‍ നടത്തിയ പൊങ്കാലക്കും തെറിവിളിക്കും മറുപടിയായി ദേശീയ മാധ്യമങ്ങളുടെ ഫേസ്ബുക്ക് പേജുകളിലാണ് പാകിസ്താനികളുടെ വിളയാട്ടം നടക്കുന്നത്.

ഇന്ത്യാ ടുഡെ അടക്കമുള്ള ദേശീയ മാധ്യമങ്ങളുടെ ഔദ്യോഗിക പേജില്‍ കയറി പാക് അനുകൂല മുദ്രാവാക്യങ്ങള്‍ എഴുതിയും യുദ്ധത്തിന് ക്ഷണിച്ചു കൊണ്ടുമാണ് പാകിസ്താന്‍കാര്‍ പകരം വീട്ടുന്നത്. ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങളും ഏറ്റുമുട്ടുന്നെങ്കില്‍ നേരിട്ട് ഏറ്റുമുട്ടാമെന്ന വെല്ലുവിളികളും കമന്റുകളില്‍ നിറയുന്നു.

ഒപ്പം പാകിസ്താന് സിന്ദാബാദ് വിളിക്കുകയും കഴിഞ്ഞ ദിവസം നടന്ന ഏറ്റുമുട്ടലില്‍ 14 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടുവെന്ന പാക് മാധ്യമളിലെ വാര്‍ത്ത ആഘോഷിക്കുകയും ചെയ്യുന്നുണ്ട്. ഇന്ത്യന്‍ സൈനികരെ നായ്ക്കളോടും പന്നിയോടും ഉപമിക്കുന്ന കമന്റുകളും ധാരാളമാണ്.

അതിര്‍ത്തിയിലെ ?ആക്രമണത്തിനു ശേഷം ?പാക്? സൈന്യത്തിലെ പി.ആര്‍ മേധാവി ജനറല്‍ അസീം ബജ്?വിയുടെ ഫേസ്ബുക്ക് പേജില്‍ മലയാളികള്‍ അസഭ്യ വര്‍ഷവുമായി രംഗത്തെത്തിയിരുന്നത് വാര്‍ത്തയായിരുന്നു.

No comments:

Post a Comment