ബിരിയാണിക്ക് വേണ്ടി ബംഗലൂരുവിൽ 42 ബസുകൾ കത്തിച്ച പെൺകുട്ടി
ബംഗലൂരു: കാവേരി നദീജല പ്രശ്നത്തിൽ തമിഴ്നാട്-കർണാടക ജനവിഭാഗങ്ങൾക്കിടയിലെ സംഘർഷങ്ങളുടെ തീവ്രത വർധിപ്പിച്ചത് ഭാഗ്യ എന്ന ഇരുപത്തിമൂന്നുകാരിയെന്ന് സൂചന. നൂറ് രൂപയ്ക്കും ഒരു ബിരിയാണിക്കും വേണ്ടി 42 ബസുകളാണ് ഭാഗ്യ കത്തിച്ചത്.
സെപ്റ്റംബർ 12ൽ നടന്ന ആക്രമണങ്ങളുടെ പേരിൽ പൊലീസ് പിടികൂടിയ 12 പേരിൽ ഒരാളാണ് ഭാഗ്യ. ഭാഗ്യ മാത്രമാണ് പ്രതികളിൽ സ്ത്രീയായിട്ടുള്ളത്. തമിഴ്നാട് സ്വദേശികളുടെ ഉടമസ്ഥതയിലുള്ള ബസുകൾ കത്തിച്ചത് ഭാഗ്യയാണെന്ന നിഗമനത്തിലാണ് പൊലീസിപ്പോൾ എത്തിയിരിക്കുന്നത്.
ആക്രമണത്തിനിരയായ ബസുകൾ പാർക്ക് ചെയ്തിരുന്ന സ്ഥലത്തെ സിസിടിവി ക്യാമറയിൽ നിന്നാണ് ഭാഗ്യയാണ് ആക്രമണത്തിന് പിന്നിലെന്ന വിവരം പൊലീസിന് ലഭിക്കുന്നത്. 100 രൂപയ്ക്കും ഒരു മട്ടൻ ബിരിയാണിക്കും വേണ്ടിയാണ് തന്‍റെ മകളെ അവർ വിളിച്ചുകൊണ്ട് പോയതെന്ന് ഭാഗ്യയുടെ അമ്മ യെല്ലമ്മയും വെളിപ്പെടുത്തിയിട്ടുണ്ട്.
No comments:
Post a Comment