Tuesday, 20 September 2016

യുവ ബൗളര്‍മാര്‍ക്കായി സെലക്ഷന്‍ ട്രയല്‍സ് നിങ്ങള്‍ക്കും അവസരം

തിരുവനന്തപുരം: യുവ ഫാസ്റ്റ്-സ്പിന്‍ ബൗളര്‍മാരെ കണ്ടെത്താന്‍ കെസിഎ-ഐഡിബിഐ ഫെഡറല്‍ ബൗളിങ്ങ് ഫൗണ്ടേഷന്‍ ഓപ്പണ്‍ സെലക്ഷന്‍ ട്രയല്‍സ് സംഘടിപ്പിക്കും. 17നും 21നും ഇടയ്ക്ക് പ്രായമുള്ള ആണ്‍കുട്ടികള്‍ക്കാണ് അവസരം. ഫാസ്റ്റ് ബൗളര്‍മാര്‍ക്കും സ്പിന്നര്‍മാര്‍ക്കും പങ്കെടുക്കാം.

ആദ്യ റൗണ്ടില്‍ കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലക്കാര്‍ക്ക് ഈ 23 ന് തലശ്ശേരി കോണാര്‍വയല്‍ ഗ്രൗണ്ടിലാണ് ട്രയല്‍സ് നടത്തുക. 24 ന് തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം, കോട്ടയം, ആലപ്പുഴ ജില്ലക്കാര്‍ക്കായി ആലപ്പുഴ എസ്ഡി കോളേജ് ഗ്രൗണ്ടില്‍ ട്രയല്‍സ് നടക്കും.

24ന് എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലക്കാര്‍ക്കായി എറണാകുളം സെന്റ പോള്‍സ് കോളേജ് ഗ്രൗണ്ടിലും ട്രയല്‍സ് നടക്കും. ട്രയല്‍സിനെത്തുന്നവര്‍ രാവിലെ എട്ടിനു മുമ്പ് റിപ്പോര്‍ട്ട് ചെയ്യണം. മൂന്നു മേഖലയില്‍ നിന്നായി തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 25ന് ആലപ്പുഴ എസ്ഡി കോളേജ് ഗ്രൗണ്ടില്‍ അവസാനവട്ട ട്രയല്‍സ് നടക്കുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ അറിയിച്ചു. വിവരങ്ങള്‍ക്കായി ംം.സലൃമഹമരൃശരസലമേീൈരശമശേീി.രീാ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

No comments:

Post a Comment