Tuesday, 27 September 2016

ഫാന്‍സി നമ്പര്‍ പ്ലേറ്റുകള്‍ സ്വന്തമാക്കാന്‍ സുവര്‍ണ്ണാവസരം



ദുബായ്: ഒറ്റ അക്ക വാഹന നമ്പ‍ര്‍ പ്ലേറ്റുകള്‍ ലേലത്തില്‍ വാങ്ങാന്‍ അവസരം. ദുബായ് റോഡ്സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോരിറ്റി അടുത്തമാസം ആദ്യം ഇതിനായി ലേലം സംഘടിപ്പിക്കും.

ദുബായ് റോഡ്സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോരിറ്റി ചരിത്രത്തില്‍ ആദ്യമായാണ് ഒറ്റ അക്ക വാഹന നമ്പര്‍ പ്ലേറ്റ് ലേലം ചെയ്യുന്നത്. ഡി-5 എന്ന നമ്പര്‍ പ്ലേറ്റാണ് ലേലത്തിന് വെച്ചിരിക്കുന്നത്. ഇതൊടൊപ്പം രണ്ടക്ക, മൂന്നക്ക നമ്പര്‍പ്ലേറ്റുകളും ലേലത്തിനുണ്ട്. പി-27, ക്യു-77 എന്നിവയാണ് ലേലത്തില്‍ വാങ്ങാവുന്ന രണ്ടക്ക വാഹന നമ്പര്‍ പ്ലേറ്റുകള്‍. ഒ-111 എന്ന മൂന്നക്ക നമ്പര്‍ പ്ലേറ്റും ലേലത്തില്‍ വാങ്ങാനുള്ള അവസരമുണ്ട്. നാലക്കവും അഞ്ചക്കവും ഉള്ള ഫാന്‍സി  നമ്പര്‍ പ്ലേറ്റുകളും ട്രാന്‍സ്‍പോര്‍ട്ട് അതോരിറ്റി ലേലത്തിന് വച്ചിട്ടുണ്ട്. എണ്‍പതോളം വാഹന നമ്പര്‍ പ്ലേറ്റുകളാണ് ലേലത്തിലുണ്ടാവുക. 

ഒക്ടോബര്‍ എട്ടിന് ദുബായിലെ ജെ.ഡബ്ല്യൂ മാരിയറ്റ് മാര്‍ക്വി ഹോട്ടലിലാണ് ലേലം. ലേലത്തില്‍ പങ്കെടുക്കുന്നതിനുള്ള രജിസ്‍ട്രേഷന്‍ നടപടികള്‍ അടുത്ത ഞായറാഴ്ച ആരംഭിക്കും. നിശ്ചിത ഫീസ് അടച്ച് ഓണ്‍ലൈനായി ലേലത്തില്‍ പങ്കെടുക്കാനുള്ള അവസരമുണ്ട്. വിശദാംശങ്ങ‍ള്‍ ഔദ്യോഗിക വെബ്സൈറ്റായ www.rta.ae യില്‍ നിന്ന് ലഭിക്കുമെന്ന് ദുബായ് റോഡ്സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോരിറ്റി അധികൃതര്‍ വ്യക്തമാക്കി.

No comments:

Post a Comment