Monday, 19 September 2016

ജിയോയെ തകര്‍ക്കാന്‍ സോഷ്യല്‍ മീഡിയയില്‍ വ്യാജപ്രചരണം



ജിയോ സിമ്മിനെതിരെ വ്യാജ പ്രചരണം സമൂഹ മാധ്യമങ്ങളില്‍ പടരുകയാണ്. ജിയോ സിം ഒരിക്കല്‍ സ്മാര്‍ട്ട് ഫോണില്‍ ഉപയോഗിച്ചാല്‍ മറ്റു കമ്പനികളുടെ സിമ്മുകള്‍ അതേ ഫോണില്‍ ഉപയോഗിക്കാന്‍ കഴിയില്ലെന്ന വോയിസ് മെസേജാണ് വാട്ട്‌സ് ആപ്പ് വഴി പ്രചരിക്കുന്നത്. സത്യമെന്നറിയാതെ മിക്കവരും ഈ സന്ദേശം ഷെയര്‍ ചെയ്യുന്നുണ്ട്.

ആകര്‍ഷണീയമായ പല ഓഫറുകളുമായാണ് ജിയോ നമുക്ക് മുന്‍പില്‍ എത്തിയത്. എന്നാലത് മറ്റ് പല ടെലികോം കമ്പനികള്‍ക്ക് വെല്ലുവിളി ഉയര്‍ത്തുകയും ചെയ്തു. മറ്റ് ടെലികോം കമ്പനികള്‍ നല്‍കുന്ന അതേ സിം തന്നെയാണ് ജിയോയും നല്‍കുന്നത്. എന്നാല്‍ പലരും ഇത്തരം പരാതികളുന്നയിക്കാന്‍ പ്രധാന കാരണം ജിയോയിലെ എല്‍ടിഇ സംവിധാനമാണ്. ലോങ് ടേം ഇവല്യൂഷന്‍ ആണു എല്‍ടിഇ. ഉയര്‍ന്ന വേഗത്തിലുള്ള ടെലിഫോണ്‍, ഡേറ്റ സേവനം ലഭ്യമാക്കാന്‍ പാകത്തിനു നെറ്റ്‌വര്‍ക്ക് സാങ്കേതികത മെച്ചപ്പെടുത്തുകയാണിതില്‍.

എല്‍ടിഇ മോഡില്‍ ജിയോ സിം ഉപയോഗിച്ച് മറ്റു സിമ്മുകള്‍ മാറ്റിയിടുമ്പോള്‍ നെറ്റ്‌വര്‍ക്ക് മോഡ് മാറ്റിയിട്ടാല്‍ മതി. 3ജിയിലേക്കോ 2 ജിയിലേക്കോ സെറ്റിങ്‌സിലെ നെറ്റ്‌വര്‍ക്ക് സെറ്റിംഗ്‌സ് ഓപ്ഷനില്‍ പോയി മാറ്റുക. അതോടെ നിലവിലെ പരാതികള്‍ക്ക് അറുതിയായി.

No comments:

Post a Comment