Tuesday, 20 September 2016

സമസ്ത എംപ്ലോയീസ് ജില്ലാ സമ്മേളനത്തിന് തളങ്കരയില്‍ തുടക്കം

തളങ്കര: സമസ്ത കേരള  മുസലിം എംപ്ലോയീസ് സമ്മേളനത്തിന്ന് തളങ്കര ഖാസി ലൈനില്‍ പ്രൗഡ തുടക്കം. മാലിക്ക് ദീനാറില്‍ നടന്ന മഖാം സിയാറത്തിന് അബ്ദുല്‍ മജീദ് ബാഖവി കൊടുവള്ളി നേതൃത്വം നല്‍കി. 
തുടര്‍ന്ന് സമ്മേളന സ്ഥലത്ത് അബ്ദുറഹിമാന്‍ ആറ്റക്കോയ തങ്ങള്‍ മാവൂര്‍ പതാക ഉയര്‍ത്തി. ബഷീര്‍ ദാരിമി തളങ്കര, പി അസ്സയിന്‍ ബോവിക്കാനം, മുഹമ്മദ് കുട്ടി നെല്ലിക്കുന്ന്,സിദ്ധീഖ് നദ്‌വിചേരൂര്‍, എ.എ സിറാജുദ്ധീന്‍ ഖാസി ലൈന്‍,അബ്ദുല്ല സഅദി, ഗഫൂര്‍ ദേളി, അബ്ദുല്ല സഅദി, കെ.എം അബ്ദുല്‍ അസീസ്, ടി.എസ് മുഹമ്മദ് ബഷീര്‍,  അഷ്‌റഫ് ചെര്‍ക്കള, കുഞ്ഞഹ്മ്മദ് കല്ലുരാവി, എം.എ ഇഖ്ബാല്‍, ശമീര്‍ തെക്കില്‍, അബ്ദുല്ല ചാല, പി.സി അബ്ദുല്ല മാസ്റ്റര്‍ ബെദിര, ഇര്‍ഷാദ് ഹുദവി ബെദിര, സലാം പള്ളങ്കോട്, യൂനുസ് അലി ഹുദവി, നൗഫല്‍ ഹുദവി, സ്വാദിഖ് ഹുദവി, നാഫിഅ ഹുദവി, മുഷ്താഖ് ഹുദവി, എന്‍.എ റഹിം, ഹമീദ് ഫൈസി, അഷ്‌റഫ് പള്ളിക്കാല്‍ തുടങ്ങിയ പ്രമുഖര്‍ സംബന്ധിച്ചു. തുടര്‍ന്ന് നടന്ന നേതൃത്വ സംഗമം  സിദ്ധീഖ് നദ്‌വി ചേരൂര്‍ ഉദ്ഘാടനം ചെയ്തു. 
ഇന്ന് നടക്കുന്ന സമ്മേളനം സമസ്ത ജനറല്‍ സെക്രട്ടറി കെ ആലിക്കുട്ടി മുസ്‌ലിയാര്‍  ഉദ്ഘാടനം ചെയ്യും. മഹല്ല് ശാക്തികരണ പദ്ധതി സമസ്ത ജില്ലാ പ്രസിഡന്റ്  ഖാസി ത്വാഖാ അഹ്മദ് അല്‍  അസ്ഹരി ഉദ്ഘാടനം ചെയ്യും. സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി യു.എം അബ്ദുറഹ്മാന്‍ മയളവി  മുഖ്യ പ്രഭാഷണം നടത്തും. സമസ്ത, എസ്.വൈ.എസ്, എസ്.കെ.എസ് എസ്.എഫ്, എസ്.കെ.എം.ഇ.എ നേതാക്കള്‍ ചടങ്ങില്‍ സംബന്ധിക്കും

No comments:

Post a Comment