Wednesday, 28 September 2016

ഇരട്ട കുട്ടികളെ കൊലപ്പെടുത്തി മാതാവ് തീ കൊളുത്തി മരിച്ചു

കുറ്റിപ്പുറം:ഇരട്ടക്കുട്ടികളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി മാതാവ് തീ കൊളുത്തിമരിച്ചു.കുറ്റിപ്പുറം പള്ളിപ്പടിയില്‍ പനയത്തില്‍ ഫസലുറഹ്്മാന്റെ ഭാര്യയും വളാഞ്ചേരി കുളമംഗലം പരിതിയില്‍ ഹംസ-റാബിയ ദമ്പതികളുടെ മകളുമായ ജസീല(27)ആണ് തീ കൊളുത്തിമരിച്ചത്.ഇവരുടെ ഇരട്ടക്കുട്ടികളായ ഒരുവയസ്സും ഒരുമാസവും പ്രായമായ ഫര്‍ഹാദ്,ഫര്‍ഹാന എന്നിവരെയാണ് കഴുത്ത് ഞെരിച്ച് കൊലചെയ്യപ്പെട്ട നിലയില്‍ കിടപ്പുമുറിയില്‍ കണ്ടത്. ഇവരുടെ മൂത്തകുട്ടി നാലരവയസുകാരന്‍ ഫര്‍ഷാദ് തൊട്ടടുത്ത മുറിയിലാണ് ഉറങ്ങാന്‍ കിടന്നിരുന്നത്. ജസീലയുടെ ഭര്‍ത്താവ് കുറ്റിപ്പുറം റയില്‍വേ സ്റ്റേഷന്‍ സ്റ്റാന്റിലെ ഓട്ടോഡ്രൈവറാണ്.പുലര്‍ച്ചെ നാലരയോടെ വണ്ടിയുമായി ഫസലുറഹ്്മാന്‍ സ്റ്റാന്റിലേയ്ക്കു പോയ സമയത്താണ് സംഭവം നടന്നത്.ഇവര്‍ കിടന്നിരുന്ന മുറിയില്‍നിന്നും ശബ്ദം കേട്ട് ഫസലുറഹ്്മാന്റെ പിതാവ് വാതില്‍ തുറന്നു നോക്കിയപ്പോഴാണ് ദുരന്തം അറിഞ്ഞത്.വിവരമറിഞ്ഞ സമീപവാസികള്‍ കുട്ടികളെ ഉടന്‍തന്നെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോഴേയ്ക്കും മരിച്ചിരുന്നു.ശരീരമാസകലം പൊള്ളലേറ്റ നിലയില്‍ ജസീലയെ കുറ്റിപ്പുറം സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ചെങ്കിലും ജസീലയും മരിച്ചിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം വീട്ടിലെത്തിച്ച മൃതദേഹം വൈകീട്ടോടെ വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ കുറ്റിപ്പുറം കഴുത്തല്ലൂര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

No comments:

Post a Comment