കൊച്ചി: ഇന്ത്യ വീണ്ടും ഫുട്ബോൾ ആഘോഷിക്കുന്നു. നാളെ വൈകീട്ട് ഏഴു മണിക്ക് ഗോഹട്ടി ഇന്ദിരാഗന്ധി അത്ലറ്റിക് സ്റ്റേഡിയത്തിൽ കേരള ബ്ലാസ്റ്റേഴ്സും നോർത്ത് ഈസ്റ്റ് യുനൈറ്റഡും തമ്മിലുള്ള മത്സരത്തോടെ രണ്ടരമാസം നീണ്ടും നിൽക്കുന്ന ആഘോഷത്തിനു തുടക്കമാകും.
2104ൽ പരീക്ഷണം പോലെ ആരംഭിച്ച ലീഗ് രണ്ട് എഡിഷനുകൾ പിന്നിടുമ്പോൾ ലോകം ശ്രദ്ധിക്കുന്ന ടൂർമെന്റായിരിക്കുന്നു. ലോകനിലവാരത്തിലുള്ള കളിക്കാരും പരിശീലകരും പരിശീലന ക്യാംപുകളിം ഇംഗ്ലിഷ് പ്രീമിയർ ലീഗ് ടീമുകളടക്കമുള്ള ടീമുകളുമായുള്ള സന്നാഹമത്സരങ്ങളും എല്ലാം പൂർത്തിയാക്കി ഇന്ത്യ ഒരുങ്ങിക്കഴിഞ്ഞു. രാജ്യത്തെ എട്ടു നഗരങ്ങളിലായി 61 മത്സരങ്ങളാണു ലീഗിന്റെ ഭാഗമായി നടക്കുക. ഡിസംബർ 18നാണു ഫൈനൽ.
ഡിസംബർ നാലു ബ്ലാസ്റ്റേഴ്സും നോർത്ത് ഇസ്റ്റും തമ്മിൽ കൊച്ചിയിൽ നടക്കുന്ന മത്സരത്തോടെയാണു പ്രാഥമിക റൗണ്ട് അവസാനിക്കുക. ഡിസംബർ 10, 11 തയതികളിൽ ആദ്യ പാത സെമിയും 13, 14 തിയതികളിൽ രണ്ടാം പാദ സെമിയും നടക്കും. ലീഗിന്റെ രണ്ടാം ദിവസം കോൽക്കത്തയിലെ രബീന്ദ്ര സരോബർ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ നിലവിലെ ചാംപ്യന്മാരായ ചെന്നൈയിൻ എഫ്സിയും പ്രഥമ ചാംപ്യന്മാരായ അത്ലറ്റികോ ഡി കോൽക്കത്തയും തമ്മിൽ ഏറ്റുമുട്ടും. നിലവിലെ റണ്ണറപ്പായ എഫ്സി ഗോവയുടെ ആദ്യ മത്സരം നാലിനാണ്. ഗോഹട്ടിയിൽ നടക്കുന്ന മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുനൈറ്റഡാണ് ഏതിരാളികൾ.
ഒക്റ്റോബർ അഞ്ചിനാണു ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഹോം മത്സരം. കോൽക്കത്തയാണ് എതിരാളികൾ. ഒക്റ്റോബർ ഒൻപതിന് ഡൽഹിയുമായും 14നു മുംബൈയുമായും നവംബർ എട്ടിന് ഗോവയുമായും 12ന് ചെന്നൈയിനുമായും 25നു പൂനെയുമായും ഡിസംബർ നാലു നോർത്ത് ഈസ്റ്റുമായുമാണ് ബ്ലാസ്റ്റേഴ്സിന്റെ കൊച്ചിയിലെ ഹോം മത്സരങ്ങൾ. മൂന്നാം സീൺന്റെ ഉദ്ഘാടനത്തിനു വർണാഭമായ ചടങ്ങുകളാണ് സംഘാടർ ഒരുക്കുന്നത്.
ബോളിവുഡ് താരങ്ങളായ ആലിയ ഭട്ടിന്റേയും ജാക്വിലിൻ ഫെർണാണ്ടസിന്റേയും വരുൺ ധവാന്റേയും നേതൃത്വത്തിലുള്ള കലാ പ്രകടനങ്ങൾ അരങ്ങേറും. വടക്കു കിഴക്കൻ സംസ്കാരങ്ങളുടെ കലാ മികവു വിളിച്ചോതുന്ന കലാ പ്രകടനങ്ങളും ഉദ്ഘാടനത്തിന്റെ ഭാഗമായി നടക്കും. സച്ചിൻ ടെൻഡുൽക്കറും സൗരവ് ഗാംഗുലിയും അഭിഷേക് ബച്ചനും അടക്കം കായിക സിനിമാ രംഗത്തെ പ്രമുഖർ ഉദ്ഘാടനത്തിൽ പങ്കെടുക്കാനെത്തും.
Friday, 30 September 2016
ഐഎസ്എല്ലിന് നാളെ കിക്കോഫ് : ആദ്യ മത്സരം ബ്ലാസ്റ്റേഴ്സും നോർത്ത് ഈസ്റ്റും തമ്മിൽ
Subscribe to:
Post Comments (Atom)
No comments:
Post a Comment