Tuesday, 27 September 2016

ടെസ്റ്റ് റാങ്കിങ്ങില്‍ പാകിസ്ഥാനെ പിന്തള്ളി ഇന്ത്യ ഒന്നാമത്

ടെസ്റ്റ് ക്രിക്കറ്റില്‍ പാകിസ്ഥാനെ പിന്തള്ളി ഇന്ത്യക്ക് ഒന്നാം റാങ്ക്. അഞ്ഞൂറാം ടെസ്റ്റില്‍ ന്യൂസിലന്‍ഡിനെ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയതോടെയാണ് വിരാട് കോഹ്ലിയുടെ ടീം ടെസറ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തിയത്.

 

നേരത്തെ വെസ്റ്റിന്‍ഡീസിനെതിരായ പരമ്പര ജയത്തോടെ ഇന്ത്യ ഒന്നാം സ്ഥാനം സ്വന്തമാക്കിയിരുന്നു. എന്നാല്‍ അതിന് ദിവസങ്ങളുടെ ആയുസ് മാത്രമാണ് ഉണ്ടായിരുന്നത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര പാകിസ്ഥാന്‍ 

സമനിലയിലാക്കിയതും വിന്‍ഡീസിനെതിരെ അവസാന ടെസ്റ്റ് മഴമൂലം ഉപേക്ഷിച്ചതുമാണ് ഇന്ത്യയ്ക്ക് ഒന്നാം റാങ്ക് നഷ്ടപ്പെടുന്നതിന് കാരണമായത്

No comments:

Post a Comment