Tuesday, 27 September 2016

ഗൂഗിളിന് പ്രായപൂര്‍ത്തിയായി; ഇന്ന് പതിനെട്ടാം പിറന്നാള്‍



ഇന്റര്‍നെറ്റ് ലോകത്തെ അതികായന്‍മാരായ ഗൂഗിളിന് ഇന്ന് പതിനെട്ടാം പിറന്നാള്‍. പതിവുപോലെ ഡൂഡില്‍ ഒരുക്കിയാണ് ഗൂഗിള്‍ ഈ ജന്മദിനവും ആഘോഷിക്കുന്നത്.

സെര്‍ജി ബ്രിന്‍, ലാറി പേജ് എന്നിവര്‍ ചേര്‍ന്ന് 1998 സെപ്റ്റംബറില്‍ വെബ് സെര്‍ച്ച് എന്‍ജിന്‍ മാത്രമായി തുടക്കം കുറിച്ച ഗൂഗിള്‍ ഇന്ന് ഇന്റര്‍നെറ്റ് എന്ന് കേട്ടാല്‍ സാധാരണക്കാരനുപോലും ആദ്യം മനസ്സില്‍ വരുന്ന വാക്കായി മാറി.

2006 മുതലാണ് ഗൂഗിള്‍ സെപ്റ്റംബര്‍ 27 തങ്ങളുടെ ജന്മദിനമായി ആഘോഷിക്കാന്‍ തുടങ്ങിയത്. ഇത്തവണ ആല്‍ഫബെറ്റ് എന്ന കമ്പനിയുടെ കീഴിലാവും ഗൂഗിള്‍ ഈ പിറന്നാള്‍ ആഘോഷിക്കുന്നത്.

തങ്ങളുടെ നാലാമത്തെ പിറന്നാള്‍ മുതല്‍ ഗൂഗിള്‍ വ്യത്യസ്തതയുള്ള ‘ഡൂഡിള്‍’ അവതരിപ്പിച്ചുതുടങ്ങി. ആനിമേഷനായും ഇന്ററാക്ടീവ് ആയും വൈവിധ്യമുള്ള ഡൂഡിലുകള്‍ പിറന്നാളുകളില്‍ ബ്രൗസറുകളില്‍ പ്രത്യക്ഷപ്പെട്ടു.

ഭാരതീയനായ സുന്ദര്‍ പിച്ചായ് ഗൂഗിളിന്റെ തലപ്പത്ത് എത്തിയ ശേഷം 2015 സെപ്റ്റംബര്‍ ഒന്നിന് ഗൂഗിള്‍ തങ്ങളുടെ ലോഗോ മാറ്റിയിരുന്നു. നീലനിറത്തിലുള്ള ചെറിയക്ഷരം ‘g’ ആയിരുന്നു അതുവരെ ഐക്കണ്‍. പിന്നീട് അത് നാല് നിറങ്ങളിലുള്ള വലിയക്ഷരം ‘G’ ആയി.


No comments:

Post a Comment