Wednesday, 21 September 2016

ജിയോയേ മല൪ത്തിയടിക്കാ൯ രണ്ടും കല്‍പിച്ച് വോഡഫോണ്


കോഴിക്കോട്‌: ടെലികോം രംഗത്ത് പുതിയ വിപ്ലവം സൃഷ്ടിച്ച റിലയന്‍സ് ജിയോയ്ക്ക് മുന്നില്‍ പുതിയ പ്ലാനുമായി വോഡഫോണ്‍. ആകര്‍ഷകമായ പുതിയ പ്ലാനിന് ഫ്ളക്സ് എന്നാണ് വോഡഫോണ്‍ പേരിട്ടിരിക്കുന്നത്.

വോയിസ് കോളുകളും ഡാറ്റയും മെസേജും സൗജന്യമായി കൊടുക്കുന്ന ജിയോയ്ക്ക് മുന്നില്‍ പുതിയ പ്ലാനുകളുമായി പിടിച്ചുനില്‍ക്കാന്‍ തന്നെ ഒരുങ്ങുകയാണ് മറ്റു ടെലികോം കമ്പനികള്‍. കൂട്ടത്തില്‍ ഏറ്റവും സാധ്യതയുള്ള പ്ലാനായി വേണം ഫ്‌ളക്‌സിനെ കാണാന്‍.

ഇന്ത്യയിലെ രണ്ടാമത്തെ മൊബൈല്‍ സേവന ദാതാക്കളായ വോഡഫോണ്‍ ജിയോയ്ക്ക് വെല്ലുവിളിയായി തന്നെയാണ് ഫ്ളക്സ് പ്ലാന്‍ പുറത്തിറക്കിയിരിക്കുന്നത്. ജിയോയുടെ അണ്‍ലിമിറ്റഡ് കാലം കഴിഞ്ഞാലുള്ള താരിഫിനെക്കാള്‍ മികച്ച ഓഫറുകളാണ് വോഡഫോണ്‍ മുന്നോട്ടുവെക്കുന്നത്. എല്ലാ പ്രീ പെയ്ഡ് കസ്റ്റമര്‍മാര്‍ക്കുമായി ഒരൊറ്റ റീചാര്‍ജ്ജ് ഓപ്ഷനാണ് വോഡഫോണ്‍ ഫ്ളക്സ് നല്‍കുന്നത്.

ഫ്ളക്സിലൂടെ

ഫ്ളക്സിബിലിറ്റിയാണ് വോഡഫോണ്‍ ഫ്ളക്സ് മുന്നോട്ടുവെക്കുന്ന ഏറ്റവും വലിയ ഓഫര്‍. ഫ്ളക്സ് വഴി പ്രീ പെയ്ഡ് നമ്പറുകള്‍ റീ ചാര്‍ജ്ജ് ചെയ്താല്‍ അത് ഡാറ്റ ആയിട്ടോ വോയിസ് കോളുകള്‍ ആയിട്ടോ ഉപഭോക്താവിന് ഉപയോഗിക്കാം.

എന്താണീ ഫ്ളക്സ്

റീ ചാര്‍ജ് ചെയ്യുന്ന തുകയല്ല ഫ്ളക്സ്. മറിച്ച് പ്രീ പെയ്ഡ് കസ്റ്റമര്‍മാര്‍ക്ക് 399 രൂപ കൊടുത്താല്‍ 1750 ഫ്ളക്സുകള്‍ കിട്ടും.

ഇത് ഡാറ്റ ആയോ കോള്‍ ആയോ എസ് എം എസ് ആയോ ഉപയോഗിക്കാം. കൂടാതെ ഒരു ഫ്‌ളക്‌സിലൂടെ 1 എം.ബി ഡാറ്റ(4ജി, 3ജി, 2ജി)യോ, 1 എസ്.എം.എസോ, 1 മിനുട്ട് കോളോ(റോമിങില്‍ ഒരു മിനുട്ട് ഇന്‍കമിങ്) എന്നിവയില്‍ ഏതെങ്കിലുമായി ബാലന്‍സ് ഉപയോഗപ്പെടുത്താം. അപ്പോ, ഫ്‌ളക്‌സ് ബാലന്‍സിനേക്കാള്‍ ഇരട്ടിയിലധികം ലാഭമാകുന്നു.

ഫ്ളക്സിന് 28 ദിവസത്തെ വാലിഡിറ്റിയാണ് കിട്ടുക. 119 രൂപയ്ക്ക് 325 ഫ്ളക്സ്, 199 രൂപയ്ക്ക് 700 ഫ്ളക്സ്, 399 രൂപയ്ക്ക് 1750 ഫ്ളക്സ് എന്നിങ്ങനെ പോകുന്നു ഫ്ളക്സിനുള്ള നിരക്ക്. എന്നാല്‍ ഫ്‌ളക്‌സ് ഐ.എസ്.ഡി കോളുകള്‍, എസ്.എം.എസ്, റോമിങ് തുടങ്ങിയവയ്ക്ക് ഉപകരിക്കില്ല. അതിനായി സാധാരണ ബാലന്‍സ് തന്നെ റീച്ചാര്‍ജ്ജ് ചെയ്ത് സൂക്ഷിക്കേണ്ടിവരും.

No comments:

Post a Comment