തിരുവനന്തപുരം: സംസ്ഥാനത്ത് എട്ടു മാസത്തിനിടെ വിവിധ പകര്‍ച്ചപ്പനികൾ ബാധിച്ച് മരണമടഞ്ഞത് 193 പേര്. വിവിധ തരത്തിലുള്ള പനികള്‍ ബാധിച്ചത് 196,355 പേര്‍ക്ക്. ചിക്കുന്‍ ഗുനിയ, ഡെംഗി, എലിപ്പനി, വയറിളക്ക രോഗങ്ങള്‍ തുടങ്ങിയവ ബാധിച്ചവരാണു മരണപ്പെട്ടത്. 5638 പേര്‍ക്കാണ് എട്ടു മാസത്തിനുള്ളില്‍ ഡെംഗിപ്പനി ബാധിച്ചത്. 41 പേര് മരിച്ചുവെന്നാണ് ഔദ്യോഗിക കണക്കുകള്‍. ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയും പകരുന്ന മഞ്ഞപ്പിത്തം ബാധിച്ചത് 1059 പേര്‍ക്ക്. ഇതില്‍ 15 പേര് മരിച്ചു. 3,84,179 പേര്‍ക്കു വയറിളക്ക രോഗങ്ങള്‍ ബാധിച്ചു. 12 പേര് മരിച്ചു. ചെള്ള് പനി ബാധിച്ച 521 പേരില്‍ നാലു പേര് മരിച്ചു. തെക്കന്‍ ജില്ലകളിലാണ് ഡെങ്കുപ്പനി ബാധ കൂടുതലായി കാണുന്നത്. ഇതില്‍ തിരുവനന്തപുരത്ത് എലിപ്പനി കൂടുതലായി റിപ്പോര്‍ട്ട് ചെയ്തു. പത്തനംതിട്ടയില്‍ ചിക്കുന്‍ ഗുനിയ കൂടുതലായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തൃശൂരിലും പകര്‍ച്ചപ്പനി പടര്‍ന്നിട്ടുണ്ട്.
രാജ്യത്താകമാനം കേന്ദ്ര പദ്ധതി പ്രകാരം നടത്തിയ പഠനത്തിലും പകര്‍ച്ചപ്പനികള്‍ വ്യാപകമാകുന്നതായി കണ്ടെത്തിയിട്ടുണ്ട്. കര്‍ണാടകയിലും മഹാരാഷ്ട്രയിലും പകര്‍ച്ചപ്പനികള്‍ വ്യാപകമാകുന്നതായി കണ്ടെത്തി. പശ്ചിമ ബംഗാളില്‍ മുന്‍ കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി കൂടുതലായി രോഗം പടരുന്നുണ്ട്.
ഒഡിശയിലും ബംഗാളിലും ഡെംഗിപ്പനിയാണു വ്യാപകമാകുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ വെക്റ്റര്‍ ഡിസീസ് കണ്ട്രോള് പ്രോഗ്രാം നടത്തിയ പഠനത്തിലാണ് പകര്‍ച്ചപ്പനി വ്യാപകമാകുന്നതു കണ്ടെത്തിയത്.
രാജ്യത്താകെ 36,110 പേര്‍ക്കാണ് ഈ വര്‍ഷം ഇതുവരെ ഡെംഗിപ്പനി ബാധിച്ചിരിക്കുന്നത്. 70 പേര് മരിച്ചു. ഇതുവരെ 15000ത്തോളം പേര്‍ക്കാണു ചിക്കുന്‍ ഗുനിയ ബാധിച്ചതെന്ന് വെക്റ്റര്‍ ബോണ്‍ ഡിസീസ് കണ്ട്രോള് പ്രോഗ്രാം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
കേരളത്തിലും ഒഡീഷയിലും പശ്ചിമബംഗാളിലും മഹാരാഷ്ട്രയിലുമാണ് ഏറ്റവും അധികം ഡെംഗിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 29 സംസ്ഥാനങ്ങളും ആറ് കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി ഇതുവരെ 70 പേരാണ് ഡെംഗിപ്പനി ബാധിച്ചു മരിച്ചത്. കഴിഞ്ഞ വര്‍ഷം ഒരു ലക്ഷത്തോളം പേര്‍ക്കാണ് ഡെംഗിപ്പനി ബാധിച്ചിരുന്നത്.
പശ്ചിമബംഗാളില്‍ ഇതുവരെ 24 പേരും ഒഡീശയില്‍ 10 പേരും മരിച്ചു. ഡെംഗിപ്പനിയിലും ചിക്കുന്ഗുനിയയിലും ഒരുപോലെ മുന്നിലാണു കര്‍ണാടകം. കര്‍ണാടകത്തില്‍ ചിക്കുന്‍ ഗുനിയ ബാധ 10000അടുത്തെത്തിയിരിക്കുന്നു.
തൊട്ടടുത്തുള്ള സംസ്ഥാനമായ മഹാരാഷ്ട്രയിലും സ്ഥിതി വ്യത്യസ്തമല്ല. 1024 ചിക്കുന്‍ ഗുനിയകേസുകളും 2500 ഡെംഗി പ്പനി കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ചിക്കുന്‍ ഗുനിയ ബാധ രൂക്ഷമായിരിക്കുന്ന ദില്ലിയില്‍ 1724 പേര് രോഗബാധിതരാണെന്നാണ് വെക്ടറ്റര് ബോണ്‍ ഡിസീസ് കണ്ട്രോള് പ്രോഗ്രാം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
Monday, 19 September 2016
പകര്‍ച്ചപ്പനി; എട്ടുമാസത്തിനിടെ മരിച്ചത് 193 പേര്
Subscribe to:
Post Comments (Atom)
No comments:
Post a Comment