യൂസര്‍മാര്‍ ഏറെക്കാലമായി ആഗ്രഹിക്കുന്ന ഫീച്ചറുകളുമായാണ് വാട്‌സ്ആപ്പിന്റെ പുതിയ പതിപ്പ് എത്തിയിരിക്കുന്നത്. അതിലൊന്നാണ് ഗ്രൂപ്പ് ചാറ്റ് മ്യൂട്ട് ചെയ്തു വെക്കാനുള്ള ഫീച്ചര്‍. ഇതിലൂടെ ജോലി സമയത്തും തൊഴിലിടങ്ങളിലും ശല്യമായി മാറുന്ന വാട്്‌സ്ആപ്പ് ചാറ്റുകളെ നിശബ്ദമാക്കാം.
ചാറ്റ് മ്യൂട്ട് ആക്കിവെച്ചിട്ടുള്ള സുഹൃത്തിനെ ഗ്രൂപ്പ് ചാറ്റില്‍ ടാഗ് ചെയ്യാന്‍ സഹായിക്കുന്ന ഫീച്ചറും പുതിയ പതിപ്പിലുണ്ട്. @ എന്ന് ടൈപ്പ് ചെയ്ത് പേര് ടൈപ്പ് ചെയ്ത്(മെനുവില്‍ കോണ്ടാക്ട് പോപ്പ് അപ്പ് ആയി വരും)സന്ദേശം അയച്ചാല്‍ മതി. ഒരു സന്ദേശത്തില്‍ ഒന്നിലധികം പേരെ ടാഗ് ചെയ്യാം. ഗ്രൂപ്പ് അംഗങ്ങളുടെ എണ്ണവും വര്‍ധിപ്പിച്ചു. 100 ആയിരുന്നത് 256 ആയി ഉയര്‍ത്തി.
ആന്‍ഡ്രോയിഡ്, ഐഒഎസ് പതിപ്പുകളിലേ ഫീച്ചര്‍ ലഭ്യമാകൂ. വെബ് പതിപ്പില്‍ ലഭ്യമല്ല.
ലോകത്തെ മെസേജിങ്ങ് ആപ്പുകളില്‍ നമ്പര്‍ വണ്‍ ആണ് വാട്‌സ്ആപ്പ്. 2016 ഫെബ്രുവരി വരെയുള്ള കണക്ക് പ്രകാരം ലോകത്തെ നൂറു കോടി പേര്‍ വാട്‌സ്ആപ്പ് ഉപയോഗിക്കുന്നു.
No comments:
Post a Comment