ശ്രീനഗര്‍ : ഉറി ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികരുടെ എണ്ണം 18 ആയി. ഞായറാഴ്ചയുണ്ടായ ആക്രമണത്തില്‍ പരിക്കേറ്റു ചികിത്സയില്‍ കഴിഞ്ഞ ഒരു സൈനികന്‍ കൂടി മരണമടഞ്ഞു. ആര്‍.ആര്‍. ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ ശിപായി കെ. വികാസ് ജനാര്‍ദ്ധന്‍ ആണ് മരിച്ചത്. ആക്രമണത്തില്‍ പരിക്കേറ്റ 18 ഓളം സൈനികര്‍ ചികിത്സയിലാണ്. നിയന്ത്രണരേഖയ്ക്കടുത്തുള്ള ഡോഗ്ര 10 റെജിമെന്റിന്റെ അഡ്മിനിസ്‌ട്രേറ്റീവ് ബേസില്‍ പട്ടാളവേഷത്തിലെത്തിയ നാലു ഭീകരരാണ് ആക്രമണം നടത്തിയത്. മൂന്നു മണിക്കൂര്‍ നീണ്ടുനിന്ന പോരാട്ടത്തില്‍ സൈന്യം നാലു ഭീകരരെയും വധിച്ചിരുന്നു.
No comments:
Post a Comment