തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന 35 ലക്ഷം കുട്ടികളെ സൗജന്യമായി ഇന്‍ഷുര്‍ ചെയ്യും. അപകടം സംഭവിച്ച് മരിച്ചാല്‍ 50,000 രൂപയും പരിക്കേറ്റാല്‍ പരമാവധി 10,000 രൂപയും ലഭ്യമാക്കുന്നതാണ് പദ്ധതി.
സര്‍ക്കാര്‍, എയ്ഡഡ് മേഖലയില്‍ ഒന്നുമുതല്‍ പത്തുവരെയുള്ള കുട്ടികള്‍ക്ക് അപകട ഇന്‍ഷുറന്‍സ് പരിരക്ഷ നല്കാനാണ് മന്ത്രിസഭാ തീരുമാനം. ബി.പി.എല്‍. വിഭാഗത്തില്‍പ്പെട്ട കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് അപകടമരണം സംഭവിച്ചാല്‍ 50,000 രൂപ കുട്ടിയുടെ പേരില്‍ സ്ഥിരനിക്ഷേപം നടത്തും.
അതിന്റെ പലിശ തുടര്‍പഠനത്തിന് ഉപയോഗിക്കാവുന്ന വിധമാവും പദ്ധതി നടപ്പാക്കുക. പദ്ധതിയിതര ഇനത്തില്‍ 50 ലക്ഷത്തോളം രൂപ ഇതിന് നീക്കിവെക്കും. പൊതുവിദ്യാഭ്യാസവകുപ്പ് നേരിട്ടാണ് പദ്ധതി നടപ്പാക്കുക. ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായി പ്രത്യേക ഇന്‍ഷുറന്‍സ് പദ്ധതി ആലോചിക്കും.
No comments:
Post a Comment