Tuesday, 27 September 2016

വോഡഫോണിന്റെ പുതിയ പദ്ധതി; ‘1 ജിബിയ്ക്ക് 9 ജിബി സൗജന്യം’

ന്യൂഡല്‍ഹി: ജിയോ തരംഗമായതോടെ മറ്റു പല കമ്പനികളും പുതിയ നിരക്കുമായി ഉപയോക്താക്കളെ ആകര്‍ഷിക്കാന്‍ മുന്നോട്ടു വന്നിരിക്കുകയാണ്. വോഡഫോണും പുതിയ ഓഫറുകളുമായി രംഗത്ത് ഇറങ്ങിക്കഴിഞ്ഞു. ഒരു ജിബി ഡാറ്റാ നിരക്കില്‍ 10 ജിബി നല്‍കുന്നതാണ് വോഡഫോണിന്റെ പുതിയ ഓഫര്‍. എന്നാല്‍ 4ജി സമാര്‍ട്ട്‌ഫോണ്‍ ഉപഭോക്താക്കള്‍ക്കാണ് ഈ ഓഫറിന്റെ ആനുകൂല്യം ലഭ്യമാകുക.

അതേസമയം യുപി, ഹരിയാന, കര്‍ണാടക, ഗുജറാത്ത്, പശ്ചിമബംഗാള്‍, കേരള, തമിഴ്‌നാട്, മഹാരാഷ്ട്ര, ഗോവ, അസം, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ രാത്രി 12 മുതല്‍ രാവിലെ 6 മണിവരെ മാത്രമേ ഓഫര്‍ ലഭ്യമാകൂ. വൊഡാഫോണ്‍ പ്ലേയിലെ സംഗീതം, സിനിമ, ടിവി എന്നിവയുടെ സൗജന്യ സബ്‌സ്‌ക്രിപ്ഷനും ഓഫറില്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കും. 100 ലൈവി ടിവി ചാനലുകളും 18,000 സിനിമകളും വൊഡാഫോണ്‍ പ്ലേയിലുണ്ട്.

ഒരു ജിബിയും അതിനു മുകളിലുമുള്ള ഡാറ്റാപ്ലാനുകള്‍ റീച്ചാര്‍ജ് ചെയ്യുമ്പോഴാണ് 9 ജിബി ഡാറ്റകൂടി ലഭ്യമാകുക. ഒരു ജിബി ഡാറ്റക്ക് നിലവില്‍ 250 രൂപയാണ്. ഡിസംബര്‍ 31 വരെയാണ് ഓഫറിന്റെ കാലാവധി. ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ എല്ലാ സമയത്തും 9 ജിബി ഓഫര്‍ ലഭ്യമാകും. പുതിയ വോഡഫോണ്‍ വരിക്കാര്‍ക്ക് മാത്രമേ ഈ ഓഫര്‍ ലഭ്യമാകൂ. എയര്‍ടെലും ബിഎസ്എന്‍എല്ലും ജിയോയുടെ സാന്നിധ്യത്തെ തുടര്‍ന്ന് നേരത്തെ പുതിയ ഓഫറുകളുമായി രംഗത്തെത്തിയിരുന്നു.

No comments:

Post a Comment