Friday, 30 September 2016

കൊല്ലം-എറണാകുളം റെയില്‍വെ പാതയില്‍ വിള്ളല്‍; വന്‍ ദുരന്തം ഒഴിവായി

കൊല്ലം: കൊല്ലം-എറണാകുളം റെയില്‍വെ പാതയില്‍ വിള്ളല്‍. കൊല്ലത്തിനും പെരിനാടിനും ഇടയില്‍ ചാത്തിനാംകുളം റെയില്‍വേ ഗേറ്റിന് സമീപമാണ് വിള്ളല്‍ കണ്ടത്തെിയത്. കൊല്ലത്ത് നിന്നും ഹൈദരാബാദ് ശബരി എക്സ്പ്രസ് കടന്നുപോയതിനുശേഷമായിരുന്നു വിള്ളല്‍ കണ്ടത്തെിയത്. പാളത്തിലൂടെ നടന്നുപോയവര്‍ വിള്ളല്‍ കണ്ടെത്തുകയും തൊട്ടടുത്ത റെയില്‍വേ ഗേറ്റില്‍ വിവരം അറിയിയ്ക്കുകയും ചെയ്തു. തുടര്‍ന്ന് അധികൃതരെത്തി താല്‍കാലിക വെല്‍ഡിങ് ജോലികള്‍ നടത്തി ട്രയിനുകള്‍ വേഗത കുറച്ച് കടത്തിവിടുകയായിരുന്നു. കാലാവസ്ഥ വ്യതിയാനമാണ് പാതയില്‍ വിള്ളലുണ്ടാകാന്‍ കാരണമെന്ന് റെയില്‍വെ പറയുന്നു. മൂന്ന് വര്‍ഷത്തിനിടെ നാലാംതവണയാണ് ഈ ഭാഗത്ത് വിള്ളല്‍ കണ്ടെത്തുന്നത്.

No comments:

Post a Comment