Tuesday, 20 September 2016

ആപ്പിള്‍ ഐഫോണ്‍ 7 പ്ലസിനെതിരെ പരാതി ഐഫോണ്‍ 7 പ്ലസില്‍ നിന്നും പാമ്പ് ചീറ്റുന്ന ശബ്ദം


ആപ്പിള്‍ ഐഫോണ്‍ 7 പ്ലസിനെതിരെ പുതിയ പരാതി. 512 പിക്‌സല്‍സ് എന്ന ബ്ലോഗിലൂടെ സ്റ്റീഫന്‍ ഹാക്കറ്റാണ് ആദ്യം ഈ വിവരം പുറത്തുവിട്ടത്. ആപ്പിള്‍ ഈയിടെ പുറത്തിറക്കിയ ഐഫോണ്‍ 7 പ്ലസില്‍ നിന്നും പാമ്പ് ചീറ്റുന്ന തരത്തിലുള്ള ശബ്ദം പുറത്തു വരുന്നതായാണ് സ്റ്റീഫന്റെ പരാതി. ഐഫോണിന്റെ പുറകുവശത്തു നിന്നാണ് ഈ ശബ്ദം കേള്‍ക്കുന്നതെന്ന് സ്റ്റീഫന്‍ പറഞ്ഞു. ചീറ്റുന്നതുപോലുള്ള ശബ്ദമാണ് പുറത്തുവരുന്നതെന്ന് ഉപയോക്താക്കളില്‍ ചിലരും പറയുന്നു. ഹാക്കറ്റിന് പിന്നാലെ ടെക് ക്രഞ്ചസിന്റെ ഡാരല്‍ എതെറിംഗ്ടണും ഈ വാര്‍ത്ത സ്ഥിരീകരിച്ചു.

ഫോണിനകത്തുള്ള കോയില്‍ വൈനെന്ന ഭാഗമാകാം ശബ്ദത്തിന് കാരണമെന്ന് വാദമുണ്ട്. ഇലക്ട്രോമാഗ്‌നറ്റിക് എഫക്റ്റുകളും അസാധാരണ ശബ്ദത്തിന് കാരണമായേക്കാമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. കൂടുതല്‍ അപ്ലിക്കഷനുകള്‍ ഉപയോഗിക്കുമ്പോള്‍ ഐഫോണിലെ എ10 ഫ്യൂഷന്‍ പ്രോസസറില്‍ നിന്നും ശബ്ദമുണ്ടാകുന്നുവെന്നും വിദഗ്ദര്‍ പറയുന്നുണ്ട്.

No comments:

Post a Comment