Friday, 30 September 2016

മലയാളികളുടെ പൊങ്കാലക്ക് മറുപടിയായി ഇന്ത്യന്‍ മാധ്യമങ്ങളുടെ ഫേസ്ബുക്ക് പേജുകളില്‍ പാക് പൊങ്കാല


സ്വന്തം ലേഖകന്‍: മലയാളികളുടെ പൊങ്കാലക്ക് മറുപടിയായി ഇന്ത്യന്‍ മാധ്യമങ്ങളുടെ ഫേസ്ബുക്ക് പേജുകളില്‍ പാക് പൊങ്കാല. പാകിസ്താന്‍ സൈനിക വക്താവിന്റെ ഫേസ്ബുക്ക് പേജില്‍ മലയാളികള്‍ നടത്തിയ പൊങ്കാലക്കും തെറിവിളിക്കും മറുപടിയായി ദേശീയ മാധ്യമങ്ങളുടെ ഫേസ്ബുക്ക് പേജുകളിലാണ് പാകിസ്താനികളുടെ വിളയാട്ടം നടക്കുന്നത്.

ഇന്ത്യാ ടുഡെ അടക്കമുള്ള ദേശീയ മാധ്യമങ്ങളുടെ ഔദ്യോഗിക പേജില്‍ കയറി പാക് അനുകൂല മുദ്രാവാക്യങ്ങള്‍ എഴുതിയും യുദ്ധത്തിന് ക്ഷണിച്ചു കൊണ്ടുമാണ് പാകിസ്താന്‍കാര്‍ പകരം വീട്ടുന്നത്. ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങളും ഏറ്റുമുട്ടുന്നെങ്കില്‍ നേരിട്ട് ഏറ്റുമുട്ടാമെന്ന വെല്ലുവിളികളും കമന്റുകളില്‍ നിറയുന്നു.

ഒപ്പം പാകിസ്താന് സിന്ദാബാദ് വിളിക്കുകയും കഴിഞ്ഞ ദിവസം നടന്ന ഏറ്റുമുട്ടലില്‍ 14 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടുവെന്ന പാക് മാധ്യമളിലെ വാര്‍ത്ത ആഘോഷിക്കുകയും ചെയ്യുന്നുണ്ട്. ഇന്ത്യന്‍ സൈനികരെ നായ്ക്കളോടും പന്നിയോടും ഉപമിക്കുന്ന കമന്റുകളും ധാരാളമാണ്.

അതിര്‍ത്തിയിലെ ?ആക്രമണത്തിനു ശേഷം ?പാക്? സൈന്യത്തിലെ പി.ആര്‍ മേധാവി ജനറല്‍ അസീം ബജ്?വിയുടെ ഫേസ്ബുക്ക് പേജില്‍ മലയാളികള്‍ അസഭ്യ വര്‍ഷവുമായി രംഗത്തെത്തിയിരുന്നത് വാര്‍ത്തയായിരുന്നു.

ഗന്നം സ്റ്റൈലിനേക്കാള്‍ വേഗത്തില്‍ 200 കോടി ആളുകള്‍ കണ്ട വിസ് ഖലീഫ; വീഡിയോ



    

ഒറ്റ പാട്ടുകൊണ്ടാണ് ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആരാധകരെ സ്വന്തമാക്കിയ കൊറിയന്‍ ഗായകന്‍ സൈയെ ഓര്‍മയില്ലേ? ഗന്നം സ്റ്റൈല്‍ പാട്ടുകാരന്‍ .265 കോടിയിലധികം ആളുകളാണ് ഗന്നം സ്റ്റൈല്‍ കണ്ടത്.എന്നാല്‍ ഇപ്പോള്‍ അതെല്ലാം പഴയകഥ .ഇപ്പോള്‍ താരം വിസ് ഖലീഫയുടെ സീ യു എഗെയ്ന്‍ എന്ന ഗാനമാണ്.ഗന്നം സ്‌റ്റൈലിനേക്കാള്‍ വേഗത്തില്‍ യൂട്യൂബില്‍ 200 കോടി വ്യൂവേഴ്‌സിനെ സ്വന്തമാക്കിയിരിക്കുകയ്യാണ് ഈ ഗാനം .

കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 6നാണ് വിസ് ഖലീഫയുടെ സീ യു എഗെയ്ന്‍ യുട്യൂബിലെത്തിയത്. ഒരു വര്‍ഷം കൊണ്ട് 2 ബില്യണ്‍ വ്യൂവേഴ്‌സ് എന്ന നേട്ടം ഈ പാട്ട് സ്വന്തമാക്കി. 2012 ജൂലൈ 15നായിരുന്നു ഗന്നം സ്‌റ്റൈലിന്റെ കടന്നുവരവ്. രണ്ടു വര്‍ഷം കൊണ്ടായിരുന്നു ഗന്നം സ്‌റ്റൈല്‍ യുട്യൂബില്‍ ചരിത്രമെഴുതിയത്. ആദ്യമായിട്ടായിരുന്നു ഒരു വീഡിയോ യൂട്യൂബില്‍ ഇത്രയധികം പ്രേക്ഷകരെ നേടുന്നത്.

ജസ്റ്റിന്‍ ഫ്രാങ്ക്‌സ്, ചാര്‍ലീ പുത്, കാമറോണ്‍ തോമസ് എന്നിവര്‍ ചേര്‍ന്നാണ് സീ യു എഗെയ്ന്‍ രചിച്ചത്. നടന്‍ പോള്‍ വാക്കറിന്റെ ഓര്‍മകള്‍ക്കു മുന്‍പില്‍ ചിത്രീകരിച്ച ഫ്യൂരിയസ് സീരിസിന്റെ ഏഴാം പതിപ്പില്‍ ഈ ഗാനം ഉപയോഗിച്ചിരുന്നു. അമേരിക്കയില്‍ ഒരു ദിവസം ഏറ്റവും അധികം പ്രദര്‍ശിപ്പിക്കപ്പെട്ട ഗാനവും ഇതുതന്നെയാണ്. ഇംഗ്ലണ്ടില്‍ ഒരാഴ്ചയില്‍ ഏറ്റവും അധികം പ്രാവശ്യം കണ്ട വീഡിയോ എന്ന റെക്കോര്‍ഡും വിസ് ഖലീഫയുടെ പാട്ടിനാണ്.ഇനി അതൊന്നു കണ്ടു നോക്കാം

കണ്ടു നോക്കാം ..


 ..

ഐ​എ​സ്എ​ല്ലി​ന് നാ​ളെ കി​ക്കോ​ഫ് : ആദ്യ മത്സരം ബ്ലാസ്റ്റേഴ്സും നോർത്ത് ഈസ്റ്റും തമ്മിൽ


കൊ​ച്ചി: ഇ​ന്ത്യ വീ​ണ്ടും ഫു​ട്ബോ​ൾ ആ​ഘോ​ഷി​ക്കു​ന്നു. നാ​ളെ വൈ​കീ​ട്ട് ഏ​ഴു മ​ണി​ക്ക് ഗോ​ഹ​ട്ടി ഇ​ന്ദി​രാ​ഗ​ന്ധി അ​ത്‌​ല​റ്റി​ക് സ്റ്റേ​ഡി​യ​ത്തി​ൽ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സും നോ​ർ​ത്ത് ഈ​സ്റ്റ് യു​നൈ​റ്റ​ഡും ത​മ്മി​ലു​ള്ള മ​ത്സ​ര​ത്തോ​ടെ ര​ണ്ട​ര​മാ​സം നീ​ണ്ടും നി​ൽ​ക്കു​ന്ന ആ​ഘോ​ഷ​ത്തി​നു തു​ട​ക്ക​മാ​കും.
2104ൽ ​പ​രീ​ക്ഷ​ണം പോ​ലെ ആ​രം​ഭി​ച്ച ലീ​ഗ് ര​ണ്ട് എ​ഡി​ഷ​നു​ക​ൾ പി​ന്നി​ടു​മ്പോ​ൾ ലോ​കം ശ്ര​ദ്ധി​ക്കു​ന്ന ടൂ​ർ​മെ​ന്‍റാ​യി​രി​ക്കു​ന്നു. ലോ​ക​നി​ല​വാ​ര​ത്തി​ലു​ള്ള ക​ളി​ക്കാ​രും പ​രി​ശീ​ല​ക​രും പ​രി​ശീ​ല​ന ക്യാം​പു​ക​ളിം ഇം​ഗ്ലി​ഷ് പ്രീ​മി​യ​ർ ലീ​ഗ് ടീ​മു​ക​ള​ട​ക്ക​മു​ള്ള ടീ​മു​ക​ളു​മാ​യു​ള്ള സ​ന്നാ​ഹ​മ​ത്സ​ര​ങ്ങ​ളും എ​ല്ലാം പൂ​ർ​ത്തി​യാ​ക്കി ഇ​ന്ത്യ ഒ​രു​ങ്ങി​ക്ക​ഴി​ഞ്ഞു. രാ​ജ്യ​ത്തെ എ​ട്ടു ന​ഗ​ര​ങ്ങ​ളി​ലാ​യി 61 മ​ത്സ​ര​ങ്ങ​ളാ​ണു ലീ​ഗി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ക്കു​ക. ഡി​സം​ബ​ർ 18നാ​ണു ഫൈ​ന​ൽ.
ഡി​സം​ബ​ർ നാ​ലു ബ്ലാ​സ്റ്റേ​ഴ്സും നോ​ർ​ത്ത് ഇ​സ്റ്റും ത​മ്മി​ൽ കൊ​ച്ചി​യി​ൽ ന​ട​ക്കു​ന്ന മ​ത്സ​ര​ത്തോ​ടെ​യാ​ണു പ്രാ​ഥ​മി​ക റൗ​ണ്ട് അ​വ​സാ​നി​ക്കു​ക. ഡി​സം​ബ​ർ 10, 11 ത​യ​തി​ക​ളി​ൽ ആ​ദ്യ പാ​ത സെ​മി​യും 13, 14 തി​യ​തി​ക​ളി​ൽ ര​ണ്ടാം പാ​ദ സെ​മി​യും ന​ട​ക്കും. ലീ​ഗി​ന്‍റെ ര​ണ്ടാം ദി​വ​സം കോ​ൽ​ക്ക​ത്ത​യി​ലെ ര​ബീ​ന്ദ്ര സ​രോ​ബ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ നി​ല​വി​ലെ ചാം​പ്യ​ന്മാ​രാ​യ ചെ​ന്നൈ​യി​ൻ എ​ഫ്സി​യും പ്ര​ഥ​മ ചാം​പ്യ​ന്മാ​രാ​യ അ​ത്‌​ല​റ്റി​കോ ഡി ​കോ​ൽ​ക്ക​ത്ത​യും ത​മ്മി​ൽ ഏ​റ്റു​മു​ട്ടും. നി​ല​വി​ലെ റ​ണ്ണ​റ​പ്പാ​യ എ​ഫ്സി ഗോ​വ​യു​ടെ ആ​ദ്യ മ​ത്സ​രം നാ​ലി​നാ​ണ്. ഗോ​ഹ​ട്ടി​യി​ൽ ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ നോ​ർ​ത്ത് ഈ​സ്റ്റ് യു​നൈ​റ്റ​ഡാ​ണ് ഏ​തി​രാ​ളി​ക​ൾ.
ഒ​ക്റ്റോ​ബ​ർ അ​ഞ്ചി​നാ​ണു ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ ആ​ദ്യ ഹോം ​മ​ത്സ​രം. കോ​ൽ​ക്ക​ത്ത​യാ​ണ് എ​തി​രാ​ളി​ക​ൾ. ഒ​ക്റ്റോ​ബ​ർ ഒ​ൻ​പ​തി​ന് ഡ​ൽ​ഹി​യു​മാ​യും 14നു ​മും​ബൈ​യു​മാ​യും ന​വം​ബ​ർ എ​ട്ടി​ന് ഗോ​വ​യു​മാ​യും 12ന് ​ചെ​ന്നൈ​യി​നു​മാ​യും 25നു ​പൂ​നെ​യു​മാ​യും ഡി​സം​ബ​ർ നാ​ലു നോ​ർ​ത്ത് ഈ​സ്റ്റു​മാ​യു​മാ​ണ് ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ കൊ​ച്ചി​യി​ലെ ഹോം ​മ​ത്സ​ര​ങ്ങ​ൾ. മൂ​ന്നാം സീ​ൺ​ന്‍റെ ഉ​ദ്ഘാ​ട​ന​ത്തി​നു വ​ർ​ണാ​ഭ​മാ​യ ച​ട​ങ്ങു​ക​ളാ​ണ് സം​ഘാ​ട​ർ ഒ​രു​ക്കു​ന്ന​ത്.
ബോ​ളി​വു​ഡ് താ​ര​ങ്ങ​ളാ​യ ആ​ലി​യ ഭ​ട്ടി​ന്‍റേ​യും ജാ​ക്വി​ലി​ൻ ഫെ​ർ​ണാ​ണ്ട​സി​ന്‍റേ​യും വ​രു​ൺ ധ​വാ​ന്‍റേ​യും നേ​തൃ​ത്വ​ത്തി​ലു​ള്ള ക​ലാ പ്ര​ക​ട​ന​ങ്ങ​ൾ അ​ര​ങ്ങേ​റും. വ​ട​ക്കു കി​ഴ​ക്ക​ൻ സം​സ്കാ​ര​ങ്ങ​ളു​ടെ ക​ലാ മി​ക​വു വി​ളി​ച്ചോ​തു​ന്ന ക​ലാ പ്ര​ക​ട​ന​ങ്ങ​ളും ഉ​ദ്ഘാ​ട​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ക്കും. സ​ച്ചി​ൻ ടെ​ൻ​ഡു​ൽ​ക്ക​റും സൗ​ര​വ് ഗാം​ഗു​ലി​യും അ​ഭി​ഷേ​ക് ബ​ച്ച​നും അ​ട​ക്കം കാ​യി​ക സി​നി​മാ രം​ഗ​ത്തെ പ്ര​മു​ഖ​ർ ഉ​ദ്ഘാ​ട​ന​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തും.

മുഹറം മാസപ്പിറവി അറിയിക്കുക


കോഴിക്കോട്: ശനിയാഴ്ച (ദുല്‍ഹിജ്ജ 29) മുഹറം മാസപ്പിറവി കാണാന്‍ സാധ്യതയുള്ളതിനാല്‍ പിറവി ദര്‍ശിക്കുന്നവര്‍ വിവരമറിയിക്കണമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ (0483-2836700), സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ (9447630238), സമസ്ത ട്രഷറര്‍ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ (9446629450), കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി (9447172149), പാണക്കാട് സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ (9447405099) എന്നിവര്‍ അറിയിച്ചു.

അജു വര്‍ഗ്ഗീസിന് വീണ്ടും ഇരട്ടക്കുട്ടികള്‍

അജുവിനും ഭാര്യ അഗസ്റ്റീനയ്ക്കും ആദ്യം ജനിച്ചതും ഇരട്ടക്കുട്ടികളായിരുന്നു. ഒരു ആണ്‍കുട്ടിയും പെണ്‍കുട്ടിയും. ഇവാന്‍, ജുവാന എന്നാണ് കുട്ടികളുടെ പേര്. മലയാള സിനിമയിലെ സ്ഥിര സാന്നിധ്യമായ അജുവിനിപ്പോള്‍ കൈനിറയെ ചിത്രങ്ങളാണ്. ഓണത്തിനിറങ്ങിയ ഒപ്പം, കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ എന്നീ ചിത്രങ്ങള്‍ മികച്ച പ്രതികരണമാണ് നേടുന്നത്.

തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ മലയാള സിനിമയുടെ പ്രമോഷന് ഏറെ ശ്രദ്ധിക്കുന്ന അജുവിനോട് ഒരു ആരാധകന്‍ ചോദിച്ചത് ജനസംഖ്യാ വര്‍ദ്ധനവിന്റെ പ്രൊമോഷനും ഏറ്റെടുത്തോയെന്നാണ്.

സൗദി അറേബ്യയില്‍ ശമ്പളം ഇനി മുതല്‍ ഇംഗ്ലീഷ് കലണ്ടര്‍ പ്രകാരം



റിയാദ്: സൗദി അറേബ്യയില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള വിതരണം ഇനി മുതല്‍ ഇംഗ്ലീഷ് കലണ്ടര്‍ പ്രകാരം. അടുത്തമാസം ഒന്ന് മുതല്‍ ഇത് നിലവില്‍ വരുമെന്ന് അധികൃതര്‍ അറിയിച്ചു. നിലവില്‍ ഹിജ്റ കലണ്ടര്‍ പ്രകാരമാണ് സൗദിയില്‍ ശമ്പള വിതരണം നടക്കുന്നത്.

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള വിതരണം ഇംഗ്ലീഷ് കലണ്ടറിന് അനുസൃതമാക്കാന്‍ മന്ത്രിസഭാ യോഗമാണ് തീരുമാനിച്ചത്. ഹിജ്റ കലണ്ടര്‍ പ്രകാരം വര്‍ഷത്തില്‍ 354 ദിവസവും ഇംഗ്ലീഷ് കലണ്ടറില്‍ 365 ദിവസവുമാണുള്ളത്. ഇംഗ്ലീഷ് കലണ്ടറിലേക്ക് ശമ്പള വിതരണം മാറ്റുന്നതിലൂടെ വര്‍ഷം 30 ലക്ഷം ജീവനക്കാരുടെ 11 ദിവസത്തെ വേതനത്തിന്റെ കുറവ് ഉണ്ടാകും. ഇതിലൂടെ ഒരു ജീവനക്കാരന്‍ 33 വര്‍ഷം സേവനം പൂര്‍ത്തിയാക്കുമ്പോള്‍ ഒരു വര്‍ഷത്തെ ശമ്പളം ലാഭിക്കാന്‍ കഴിയും. ഇതുവഴി ഭീമമായ സംഖ്യ സര്‍ക്കാര്‍ ഖജനാവില്‍ വരുമാനം ഉണ്ടാകും. ഇതാണ് ശമ്പള വിതരണത്തിന് ഇംഗ്ലീഷ് കലണ്ടറിനെ ആശ്രയിക്കാന്‍ കാരണം.

സൗദി അറേബ്യയില്‍ 33.2 ലക്ഷം സര്‍ക്കാര്‍ ജീവനക്കാരാണുളളത്. ഇതില്‍ 12.6 ലക്ഷം സിവില്‍ ഉദ്യോഗസ്ഥരും ബാക്കിയുളളവര്‍ സൈനിക, സുരക്ഷാ ഉദ്യോഗസ്ഥരുമാണ്. സര്‍ക്കാര്‍ ചെലവു ചുരുക്കലിന്റെ ഭാഗമായി മന്ത്രിമാര്‍ക്കും ശൂറാ കൗണ്‍സില്‍ അംഗങ്ങള്‍ക്കും ശമ്പളം വെട്ടിക്കുറയ്ക്കാനും മന്ത്രി സഭ നേരത്തെ തീരുമാനിച്ചിരുന്നു.

രാജ്യത്തെ വന്‍കിട കമ്പനികളും ഹിജ്റ കലണ്ടര്‍ പ്രകാരമാണ് ശമ്പളം വിതരണം ചെയ്യുന്നത്. സര്‍ക്കാര്‍ പുതിയ തീരുമാനം സ്വീകരിച്ച സാഹചര്യത്തില്‍ സ്വകാര്യ മേഖലയും ഇംഗ്ലീഷ് കലണ്ടര്‍ പ്രകാരം ശമ്പള വിതരണം തുടങ്ങും.

പള്ളിക്ക് നേരെ ബോംബേറ്;കോയമ്പത്തൂരില്‍ സംഘര്‍ഷം




കോയമ്പത്തൂര്‍: ദക്ഷിണ കോയമ്പത്തൂരിലെ കോതല്ലൂരില്‍ മുസ്‌ലിം പള്ളിക്ക് നേരെ ബോംബേറ്. ഇന്ന് പുലര്‍ച്ചെയാണ് സുന്നത്ത്  ജമാഅ്ത്ത് മസ്ജിദിന് നേരെ ആക്രമണം ഉണ്ടായത്. അഞ്ജാതരായ ഏതാനുംചിലര്‍ പള്ളിക്ക് നേരെ ബോംബെറിയുകയായിരുന്നു. എന്നാല്‍ പള്ളിയെ ലക്ഷ്യമാക്കിയെറിഞ്ഞ ബോംബുകള്‍ തൊട്ടടുത്തുള്ള വീടുകളിലേക്കാണ് പതിച്ചതെന്നും പള്ളിക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്നും പോലീസ് അറിയിച്ചു.  സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് സ്ഥലത്ത് കനത്ത പോലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ജനമഹാസമ്മേളനത്തിന് കോഴിക്കോട് ഒരുങ്ങി

       കോഴിക്കോട്: ഒക്ടോബര്‍ 1ന് കടപ്പുറത്ത് നടക്കുന്ന പോപുലര്‍ ഫ്രണ്ട് ജനമഹാസമ്മേളനത്തിനു കോഴിക്കോട് ഒരുങ്ങി. നഗരവും പരിസരവും സമ്മേളനത്തിന്റെ വരവറിയിച്ച് കൊടിതോരണങ്ങളും ബോര്‍ഡുകളും കൊണ്ട് അലങ്കരിച്ചിട്ടുണ്ട്.


നിര്‍ത്തൂ വെറുപ്പിന്റെ രാഷ്ട്രീയം പ്രമേയത്തില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശവ്യാപകമായി നടത്തുന്ന കാംപയിനിന്റെ സംസ്ഥാനതല സമാപനത്തോടനുബന്ധിച്ചാണു കോഴിക്കോട്ട്  സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്.

സപ്തംബര്‍ 1ന് കന്യാകുമാരിയില്‍ തുടക്കംകുറിച്ച കാംപയിന്‍ ഒക്ടോബര്‍ 3ന് ഡല്‍ഹിയില്‍ നടക്കുന്ന സമ്മേളനത്തോടെയാണു സമാപിക്കുക. ചെയര്‍മാന്‍ കെ എം ഷെരീഫാണ് ദേശീയ കാംപയിനിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. കൂടംകുളം സമരനായകന്‍ എസ് പി ഉദയകുമാര്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. കാംപയിനിന്റെ സംസ്ഥാനതല ഉദ്ഘാടനം സപ്തംബര്‍ 5ന് തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ എച്ച് നാസറാണ് നിര്‍വഹിച്ചത്. ഗുജറാത്തില്‍ വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട പ്രാണേഷ് കുമാറിന്റെ അച്ഛന്‍ ഗോപിനാഥ പിള്ള, മുന്‍ മന്ത്രി നീലലോഹിതദാസ് നാടാര്‍, ദലിത് ചിന്തകന്‍ എ എസ് അജിത് കുമാര്‍, ലത്തീന്‍ കത്തോലിക്ക ഐക്യവേദി നേതാവ് അഡ്വ. ജെയിംസ് ഫെര്‍ണാണ്ടസ്, സാമൂഹികപ്രവര്‍ത്തകന്‍ ആര്‍ അജയന്‍, റെനി ഐലിന്‍, അര്‍ഷദ് മൗലവി അല്‍ഖാസിമി (ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ്), പാച്ചല്ലൂര്‍ അബ്ദുസ്സലാം മൗലവി (ഖത്തീബ് ആന്റ് ഖാസി ഫോറം), പോപുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി എ അബ്ദുല്‍ സത്താര്‍  തുടങ്ങിയ പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.
തുടര്‍ന്ന് ഫാഷിസത്തിന്റെ ഭീകരതയെക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യത്യസ്തമായ പരിപാടികള്‍ സംഘടന സംഘടിപ്പിച്ചു. ടേബിള്‍ ടോക്കുകള്‍, കുടുംബസംഗമങ്ങള്‍, ജനസമ്പര്‍ക്ക- ജന ജാഗ്രതാ സദസ്സുകള്‍, ഗൃഹസന്ദര്‍ശനങ്ങള്‍, വാഹനജാഥകള്‍, പൊതുയോഗങ്ങള്‍, തെരുവുനാടകങ്ങള്‍, ലഘുലേഖകള്‍ തുടങ്ങിയവയിലൂടെ ലക്ഷക്കണക്കിന് ആളുകളിലേക്ക് ഫാഷിസ്റ്റ് വിരുദ്ധ സന്ദേശം കൈമാറുന്നതിനു പരിപാടികള്‍ക്കായി.
ജനകീയ പ്രതിരോധമാണ് ഫാഷിസത്തിനുള്ള മറുപടിയെന്ന പോപുലര്‍ ഫ്രണ്ട് സന്ദേശം ജനങ്ങള്‍ ഏറ്റെടുത്തു എന്നതിനു തെളിവാണു സംഘടനയുടെ പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്കു ലഭിച്ച വന്‍ ജനപിന്തുണയെന്ന് നേതാക്കള്‍ അവകാശപ്പെട്ടു.

ഒക്ടോബര്‍ 1ന് വൈകീട്ട് 3.30ന് അരയിടത്തുപാലത്തിനു സമീപംവച്ചാണ് വോളന്റിയര്‍ മാര്‍ച്ചും റാലിയും ആരംഭിക്കുക. തുടര്‍ന്ന് നടക്കുന്ന സമ്മേളനത്തില്‍ ജനലക്ഷങ്ങള്‍ അണിനിരക്കുമെന്നും ഇതു ഫാഷിസത്തിനെതിരായ പ്രതിരോധത്തില്‍ പുതിയ ചരിത്രം തീര്‍ക്കുമെന്നും നേതാക്കള്‍ പറഞ്ഞു.

(Visited 59 times, 59 visits today)

കൊല്ലം-എറണാകുളം റെയില്‍വെ പാതയില്‍ വിള്ളല്‍; വന്‍ ദുരന്തം ഒഴിവായി

കൊല്ലം: കൊല്ലം-എറണാകുളം റെയില്‍വെ പാതയില്‍ വിള്ളല്‍. കൊല്ലത്തിനും പെരിനാടിനും ഇടയില്‍ ചാത്തിനാംകുളം റെയില്‍വേ ഗേറ്റിന് സമീപമാണ് വിള്ളല്‍ കണ്ടത്തെിയത്. കൊല്ലത്ത് നിന്നും ഹൈദരാബാദ് ശബരി എക്സ്പ്രസ് കടന്നുപോയതിനുശേഷമായിരുന്നു വിള്ളല്‍ കണ്ടത്തെിയത്. പാളത്തിലൂടെ നടന്നുപോയവര്‍ വിള്ളല്‍ കണ്ടെത്തുകയും തൊട്ടടുത്ത റെയില്‍വേ ഗേറ്റില്‍ വിവരം അറിയിയ്ക്കുകയും ചെയ്തു. തുടര്‍ന്ന് അധികൃതരെത്തി താല്‍കാലിക വെല്‍ഡിങ് ജോലികള്‍ നടത്തി ട്രയിനുകള്‍ വേഗത കുറച്ച് കടത്തിവിടുകയായിരുന്നു. കാലാവസ്ഥ വ്യതിയാനമാണ് പാതയില്‍ വിള്ളലുണ്ടാകാന്‍ കാരണമെന്ന് റെയില്‍വെ പറയുന്നു. മൂന്ന് വര്‍ഷത്തിനിടെ നാലാംതവണയാണ് ഈ ഭാഗത്ത് വിള്ളല്‍ കണ്ടെത്തുന്നത്.

Thursday, 29 September 2016

വാഷിംഗ് മെഷീനുകളും പൊട്ടിത്തെറിക്കുന്നു; സാംസങ്ങിന് കഷ്ടകാലം



വാഷിംഗ്ടണ്‍: ഗ്യാലക്‌സി നോട്ട് 7 സ്മാര്‍ട്ട് ഫോണുകള്‍ പൊട്ടിത്തെറിച്ചതു മൂലമുണ്ടായ ക്ഷതത്തില്‍ നിന്ന് കരകയറാന്‍ ശ്രമം തുടരുന്നതിനിടെ സാംസങ്ങിന് വീണ്ടും തിരിച്ചടി. ഇത്തവണ വാഷിംഗ് മെഷീനുകളാണ് കമ്പനിക്ക് വിനയായത്. വാഷിംഗ് മെഷീനുകള്‍ പൊട്ടിത്തെറിക്കുന്നതായി അമേരിക്കയില്‍ കേസ് ഫയല്‍ ചെയ്തതാണ് ദക്ഷിണ കൊറിയന്‍ ഇലക്ട്രോണിക് ഭീമന് തിരിച്ചടിയായത്.

2011 മാര്‍ച്ചിനും 2016 ഏപ്രിലിനുമിടയില്‍ നിര്‍മിച്ച ടോപ് ലോഡ് വാഷിംഗ് മെഷീനുകളില്‍ ചിലതാണ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ പൊട്ടിത്തെറിച്ചത്. അമേരിക്കയിലെ കണ്‍സ്യൂമര്‍ പ്രൊഡക്റ്റ് സേഫ്റ്റി കമ്മീഷനുമായി ഈ വിഷയത്തില്‍ ചര്‍ച്ചകള്‍ നടത്തി വരികയാണെന്ന് സാംസങ് അറിയിച്ചു.

വാട്ടര്‍ റെസിസ്റ്റന്റ് ആയതും കനമുള്ളതുമായ വസ്ത്രങ്ങള്‍ അലക്കുന്നതിനിടെയാണ് അപകടങ്ങള്‍ ഉണ്ടായത്. ഇത് ശ്രദ്ധയില്‍പ്പെട്ടതിനേത്തുടര്‍ന്ന് ഇത്തരം വസ്ത്രങ്ങള്‍ കഴുകുമ്പോള്‍ ഏറ്റവും കുറഞ്ഞ വേഗതയിലുള്ള മോഡ് ഉപയോഗിക്കാന്‍ ഉപഭോക്താക്കള്‍ക്ക് സാംസങ് നിര്‍ദേശം നല്‍കി.

ന്യൂജഴ്‌സിയിലാണ് വാഷിംഗ് മെഷീന്‍ പൊട്ടിത്തെറിച്ച് നാശനഷ്ടങ്ങള്‍ ഉണ്ടായതായി ആരോപിച്ച് കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്. വാങ്ങി ഒരു മാസം മുതല്‍ ഒരു വര്‍ഷം വരെയായ മോഡലുകള്‍ പൊട്ടിത്തെറിച്ചതായാണ് കേസുകള്‍.

പാക് സൈനിക വക്താവിന്റെ ഫേസ്ബുക്ക് പേജില്‍ തെറിയഭിഷേകം


 

തിരുവനന്തപുരം:പാക്കിസ്താന്‍ സൈനിക വക്താവിന്റെ ഫേസ്ബുക്ക് പേജില്‍  മലയാളികളുടെ തെറിയഭിഷേകം. ജനറല്‍ അസീം ബജ്‌വയുടെ പേജിലാണ് പച്ചമലയാളത്തില്‍ പൊങ്കാല. നിയന്ത്രണ രേഖ കടന്ന് ഇന്ത്യന്‍ സൈന്യം ആക്രമണം നടത്തിയ സംഭവം നിഷേധിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടതിനു പിന്നാലെ ജനറല്‍ അസീം ബജ്‌വയുടെ പേജില്‍ തുടങ്ങിയ തെറിയഭിഷേകം മറ്റു പോസ്റ്റുകളിലേക്കു കൂടി വ്യാപിക്കുകയായിരുന്നു. 

പോസ്റ്റുകള്‍ക്ക് കീഴില്‍ മലയാളത്തിലുള്ള കമന്റുകള്‍ നിറഞ്ഞിരിക്കുകയാണ്. ഇവയില്‍ ഏറെയും തെറിവിളികളാണ്. നിരവധി ലൈക്കുകളും ഈ കമന്റുകള്‍ക്ക് ലഭിക്കുന്നുണ്ട്. 

നേരത്തെ സച്ചിനെ അറിയില്ലെന്ന് പറഞ്ഞു എന്ന വാര്‍ത്തയെ തുടര്‍ന്ന് ടെന്നീസ് താരം മരിയ ഷെറപ്പോവയുടെ ഫേസ്ബുക്ക് വാളില്‍ മലയാളികളുടെ തെറിയഭിഷേകം നിറഞ്ഞിരുന്നു. ഇന്ത്യയെ പരിഹസിക്കുന്ന കാര്‍ട്ടൂണിനെ ചൊല്ലി ന്യൂയോര്‍ക്ക് ടൈംസ് ഫേസ്ബുക്ക് പേജിലും സമാനമായ പൊങ്കാല നടന്നു. തുടര്‍ന്ന് ന്യൂയോര്‍ക്ക് ടൈംസ് ഖേദപ്രകടനം നടത്തിയിരുന്നു. പാക്കിസ്താന്‍ ഹാക്കര്‍മാര്‍ക്കെതിരെയും നേരത്തെ സമാനമായ സൈബര്‍ ആക്രമണങ്ങള്‍ നടന്നിരുന്നു. 

'മലയാളികളെ ജന്മത് മറക്കില്ല പോയി ഷെറപ്പോവയോട് ചോദിയ്‌ക്കെടാ ആരാ മലയാളീന്ന്' എന്നൊരു കമന്റും ഇക്കൂട്ടത്തിലുണ്ട്. നവാസ് ഷെരീഫിന്റെയും മുഷറഫിന്റെയും പേജുകളിലും ആക്രമണം നടത്താനുള്ള ആഹ്വാനങ്ങളും കൂട്ടത്തിലുണ്ട്. 

അത്രയ്ക്ക് തെറിയല്ലാത്ത കമന്റുകളില്‍ ചിലത് കാണുക:)

ഛേ... എല്ലാവരും ഇവിടെ മാത്രം കിടന്ന് തെറിവിളിച്ചാല്‍... എങ്ങനാ ശരിയാകുക... കുറച്ചു മുഷറഫിനും... നവാസ് ഷെരീഫിനും കൂടെ കൊടുത്താട്ടെ..... പോയേ... പോയേ..... നമ്മളായിട്ട് ആരോടും വിവേചനം കാണിക്കരുത്... അത് നമ്മുടെ രാജ്യത്തിന് ചേര്‍ന്നതല്ലാ.....

ഡാ പരട്ട പച്ചകളെ ഞങ്ങള്‍ മലയാളികള്‍ കരുനാഗപ്പള്ളി , ചാലക്കുടി ബിവറേജില്‍ നിന്ന് അയ്യഞ്ചു കല്യാണി ബീയര്‍ വാങ്ങി കുടിച്ചിട്ട് അതിര്‍ത്തിയില്‍ വന്നു പെടുത്താല്‍ ഒലിച്ചു പോകാന്‍ ഉള്ളതേ ഉള്ളു നിന്റെയൊക്കെ പാകിസ്ഥാന്‍ .. കേട്ടോടാ പരട്ട ജനറല്‍ 

കേരളാ പൊങ്കാല കമ്മിറ്റിയുടെ എല്ലാ ആശംസകളും നേരുന്നു...... എങ്ങനുണ്ട് സാാാേേറേ.... വെല്ലതും മനസ്സിലാവണുണ്ടോ???.....
വേണ്ടാ വേണ്ടാ എന്നു പറഞ്ഞപ്പോള്‍ കേട്ടില്ലല്ലോ, ഇനി അനുഭവിച്ചോ. ആ ചത്തവന്‍മാരുടെ ഒക്കെ ശവഅടക്കം കഴിഞ്ഞോ, ?? വരാന്‍ പറ്റിയില്ല, ഒന്നും തോന്നരുത്....

നീയൊക്കെ വട്ട മേശക്ക് ചുറ്റും ഇരുന്നു ചൊറിഞ്ഞും പറിഞ്ഞും ആലോചിച്ചിട്ടു കാര്യമൊന്നുമില്ലടാ പരട്ട തെണ്ടികളെ..നിനക്കൊക്കെ മലയാളം അറിയത്തില്ലെന്നു അറിയാം ...എങ്കിലും രണ്ടു പറഞ്ഞില്ലേല്‍ മനസമാധാനം കിട്ടീല്ലടാ പച്ച തവളകളെ ...ഇനിം ഇങ്ങോട്ടു ഉണ്ടാക്കാന്‍ വന്നാല്‍ നീയൊക്കെ കളസ ത്തില്‍ മുള്ളും ..പോയി ഇന്ന് വെടികൊണ്ട് ചത്തവന്റെ ഒക്കെ കണക്ക് എടുത്ത് വെക്കടാ ബ്ലഡി കണ്‍ട്രി മോനെ

അതിര്‍ത്തി കടന്ന് ഭീകരരെ വധിച്ചതിനേക്കാള്‍ സന്തോഷം തോന്നിയത് മതത്തിനും രാഷ്ട്രീയത്തിനു ം വിശ്വാസങ്ങള്‍ക്കു ം അതീതമായി എല്ലാ ഭാരതീയരും ഹിന്ദുവെന്നോ മുസ്ലിമെന്നോ ക്രിസ്താനിയെന്ന ോ ഭേദമില്ലാതെ നവ മാധ്യമങ്ങളിലും മറ്റും പ്രതികരിച്ചു കണ്ടപ്പോഴാണ്.ഈയൊരു മനോഭാവം തുടര്‍ന്നാല്‍ ലോകത്തെ എറ്റവും ശക്തമായ ഒരു രാജ്യമായി ഭാരതം ഉയരുമെന്ന് നിസ്സംശയം ഉറപ്പിക്കാം..... # indianarmy

എന്റെ പൊന്നനിയാ ചൊറിയാന്‍ വരുമ്പോ ആരോടാന്നൊക്കെ ആലോചിച്ചിട്ടു വരണം..ലാലേട്ടനു വേണ്ടി ഇട്ടപൊങ്കാല ആയിരിക്കില്ല രാജ്യത്തിനു

ഇത്രയും തെറിയഭിഷേകങ്ങള്‍ നടത്തിയിട്ടും യാതൊരു പ്രതികരണവും ഇല്ലല്ലോ. ചെറ്റകള്‍. മക്കളെ പാക്കിസ്ഥാനി, ഇതെന്തു ഭാഷ എന്ന് നീയൊക്കെ ചിന്തിക്കുന്നുണ്ടാവും. അതേടാ നാറികളെ ഇതാണ്ടാ മലയാളം.
കാര്‍ഗില്‍ യുദ്ധ സമയത്തു നിന്നെയൊക്കെ പറപറപ്പിച്ച ഞങ്ങളുടെ ചങ്ക് ഇന്ത്യന്‍ ആര്‍മി ഉപയോഗിച്ച കോഡ് ഭാഷ.
നുമ്മടെ ട്രോളന്മാര്‍ മാത്രം മതി നിന്റെ രാജ്യത്തിന്റെ പടം മാറ്റിവരക്കാന്‍.
കഞ്ഞിക്ക് വകയില്ലാത്ത പാക്കിസ്ഥാനിലെ പാവങ്ങളെ ഓര്‍ത്തു നുമ്മ ക്ഷമിക്കുന്നു.

ഞങ്ങള്‍ ഇന്ത്യാക്കാരെല്ലാരും ദീപാവലിക്ക് പൊട്ടിക്കണ പടക്കത്തിന്റ്റെ പകുതി പൈസയുടെ ആയുധ ശേഖരമേ നിനക്കൊക്കെയുള്ളൂ......അത് കൊണ്ട് വെറുതേ കൊണക്കാന്‍ വന്നാല്‍ നീ ഒക്കെ ഭിത്തിയില്‍ പടമാവും....... നിങ്ങള്‍ ച(ന്ദനിലേക്കയച്ച ഉപ(ഗഹം ഇന്ത്യന്‍ മഹാസമു(ദത്തില്‍ മുഴുവന്‍ വെള്ളമാണെന്ന് കണ്ടെത്തീ എന്നാ കേട്ടേ.....മോന്‍ പോയി അത് മുങ്ങിത്തപ്പി എടുക്കാന്‍ നോക്ക്....പടക്കമൊക്കെ ഞങ്ങള്‍ പൊട്ടിച്ചോളാം....

മലയാളികള്‍ പൊങ്കാല തുടങ്ങി ..നീ തീര്‍ന്നെടാ നീ തീര്‍ന്നു ..ഇനി ആണവം കയ്യില്‍ വേസിച്ചോണ്ടിരിന്നിട്ട് ഒരു കാര്യവും ഇല്ല ..സ്വന്തം നെഞ്ചത്തു വെച്ച് പൊട്ടിച്ചോ ...ചായയും കുടിച്ചു പരിപ്പ് വടയും തിന്നോണ്ട് അവിടെ ഇരിക്കത്തെ ഉള്ളു ..

അളിയാ ഞാന്‍ ബാക്കിയുള്ളവരെപോലയല്ല നീയാ പ്രധാനമന്ത്രിയുടേയും ബാക്കി പട്ടാളമേധാവികളുടെയും മന്ത്രിമാരുടെയൊക്കെ ഐഡി തന്നേ സത്യായിട്ടും കളിയാക്കൂലന്നെ പോസ്റ്റിനൊക്കെ ലൈക്കടിക്കാനാാ തന്നില്ലേല്‍ പൊങ്കാലയിടും അപ്പൊ ഏങ്ങനാ ഞാന്‍ പൊങ്കാലയിടണോ അതൊ പോണോ

ജനറലെ, നമ്മടെ പിള്ളാര്‍ക്കു ഈ നുഴഞ്ഞുകയറ്റം ഒന്നും വെല്യ പിടിയില്ല. വണ്ടീമെടുത്തു വന്നു നേരെ നിന്റെയൊക്കെ വീട്ടില്‍ കേറി പണിതിട്ട് പിള്ളാരിങ്ങുവരും... ജീവന്‍ വേണമെങ്കില്‍ തല്ക്കാലം എങ്ങോട്ടേലും മാറിക്കോ....

ഉണ്ടയില്ലാത്ത തോക്കും പിടിച്ചു പറന്നാല്‍ താഴവീഴുന്ന പൈപ്പ്‌ലൈനില്‍ കേറി വെടിപൊട്ടുമ്പം ഊരിപ്പോകുന്ന നിക്കറും ഇട്ടോണ്ട് ചൊറിയാന്‍ വരല്ലേ... നിന്റെയൊക്കെ രാജ്യം ചരിത്രമാകും...

 


എന്റമ്മോ! ഇവനാണ് ഒര്‍ജിനല്‍ അനാക്കോണ്ട; വീഡിയോ


    

ഇംഗ്ലീഷ് സിനിമകളിലും മറ്റും കണ്ടിട്ടുള്ള ഭീമന്‍ അനാക്കോണ്ടയെ ഓര്‍മയില്ലേ? സിനിമയില്‍ മാത്രമല്ല അത്തരത്തില്‍ ഒരു ഭീമന്‍ അനാക്കോണ്ടയെ  ബ്രസീലിലെ നിര്‍മ്മാണ മേഖലയില്‍ നിന്നും കണ്ടെത്തിയിരിക്കുന്നു.

400 കിലോയാണ് ഈ അനാക്കോണ്ടയുടെ ഭാരം. 33 അടിനീളം. നിര്‍മ്മാണമേഖലയിലെ ജോലിക്കാരാണ് അനാക്കോണ്ടയെ കണ്ടെത്തിയത്.ഇതിനെ പിടികൂടിയ ശേഷം ചിത്രീകരിച്ച വീഡിയോ ഇതിനോടകം നിരവധിപേര്‍ കണ്ടു കഴിഞ്ഞു. നിര്‍മ്മാണമേഖലയിലെ ക്രെയിനില്‍ ചുറ്റിപ്പിണഞ്ഞ നിലയില്‍ കിടക്കുന്ന രീതിയിലാണ് അനാക്കോണ്ടയെ കണ്ടത്. ഇതിനെ കൊന്നതാണോ അല്ലയോ എന്നത് വ്യക്തമല്ല. യു.എസിലെ കനാസ് നഗരത്തില്‍ നിന്ന് പിടികൂടിയ 25 അടി നീളമുള്ള അനക്കോണ്ടയാണ് ലോകത്തിലെ ഏറ്റവും നീളമുള്ള അനക്കോണ്ട, ഇത് ഗിന്നസ് വേള്‍ഡിലും രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ വീഡിയോയിലെ രംഗങ്ങളെ വിശ്വസിച്ചും അല്ലാതെയും ആളുകള്‍ രംഗത്ത് എത്തിയിട്ടുണ്ട്


മേഡ് ബൈ മുസ്ലീം ലോഗോയുമായി മലേഷ്യ

ഇസ്ലാം മതത്തില്‍ വിശ്വസിക്കുന്നവരുടെ  ബിസ്നസുകള്‍  മെച്ചപ്പെടുത്തുന്നതിനായി മലേഷ്യ ബിസിനസ് രംഗത്ത് ഒരു പുത്തന്‍ ചുവട് വയ്പ്പ് നടത്തുന്നു. മുസ്ലീം സമൂഹത്തില്‍ നിന്ന് പിറവിയെടുക്കുന്ന ഉല്‍പന്നങ്ങള്‍ക്ക് മേഡ് ഇന്‍ മുസ്ലീം ലോഗോ കൊടുക്കുക വഴിയാണ് ഈ രംഗത്ത് ഇന്നേവരെ പരിചിതമല്ലാത്ത ഒരു ആശയം മലേഷ്യ ലോകത്തിന് മുന്നിലേക്ക് വയ്ക്കുന്നത്. മലേഷ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍റര്‍ നാഷണല്‍ ഇസ്സാമിക്ക് കോര്‍പ്പറേഷന്‍, മലേഷ്യല്‍ റബര്‍ സ്മോള്‍ ഹോള്‍ഡേഴ്സ് ഡവലപ്മെന്‍റ് അതോറിറ്റി എന്നിവ സംയുക്തമായാണ് ലോഗോ പുറത്തിറക്കുന്നത്.

മുസ്ലീം സമുദായത്തില്‍ പെട്ടവരുടെ ഉടമസ്ഥതയിലോ അവര്‍ ഓപ്പറേറ്റ് ചെയ്യുന്നതോ ആയ സംരംഭങ്ങള്‍ക്കും ഉല്‍പന്നങ്ങള്‍ക്കുമാണ് ഈ ലോഗോ ലഭിക്കുക.
ഹലാല്‍ ഉല്‍പന്നങ്ങളുടെ വര്‍ദ്ധിച്ച ആവശ്യമാണ് ഇതിലേക്ക് ഇവരെ നയിച്ചത്.
ആഗോളതലത്തിലും പ്രാദേശിക തലത്തിലും മുസ്ലീം സ്വയംസംരംഭകരുടെ ഉല്‍പന്നങ്ങള്‍ക്ക് ലോഗോ സഹായകരമാകുമെന്ന ആശയമാണ് ഇതിന് പിന്നില്‍.

 

Malaysian economic groups have created a new logo to distinguish products made by Muslims from those made by others in order to boost Islamic businesses

ഐ എസ് കാട്ടാളന്മാരുടെ പിടിയില്‍ നിന്നും മാനം രക്ഷിക്കാന്‍ സ്വന്തം ശരീരം കത്തിച്ചു വികൃതമാക്കിയ പെണ്‍കുട്ടി


ഈ പെണ്‍കുട്ടിയുടെ പേര് അറിയില്ല,ഇവള്‍ക്ക് വയസ്സ് പതിനാറു തികയുന്നതെ ഉള്ളു.പക്ഷെ ഈ ചെറിയ ജീവിതത്തിനു ഇടയില്‍ ഈ യസീദി പെണ്‍കുട്ടി നീന്തി കടന്നത് വേദനയുടെ ഒരു വന്‍കടല്‍ തന്നെ എന്ന് പറഞ്ഞാല്‍ അധികമാകില്ല. സ്വന്തം പ്രായത്തിലെ പെണ്‍കുട്ടികള്‍ കളിച്ചും ചിരിച്ചും ജീവിതം ആസ്വദിക്കുമ്പോള്‍ ഇവള്‍ സ്വന്തം ശരീരം കത്തിച്ചു വികൃതമാക്കി.എന്തിനെന്നോ ?

അമ്മയെയും പെങ്ങളെയും തിരിച്ചറിയാന്‍ കഴിയാത്ത കാമഭ്രാന്തമ്മാരില്‍ നിന്നും രക്ഷ നേടാന്‍ അവള്‍ തന്റെ സ്വപ്നങ്ങളെ എല്ലാം തീയില്‍ കരിച്ചു കളഞ്ഞു. മുഖമില്ലാത്ത ഇവള്‍ ഒരു പ്രതിനിധി മാത്രമാണ്. ഐ എസിന്റെ ഭീകരമായ ചൂഷണങ്ങളില്‍ നിന്നു രക്ഷനേടാന്‍ നിരവധി പെണ്‍കുട്ടികള്‍ തങ്ങളുടെ ശരീരം എങ്ങനെ കത്തിച്ചു വികൃതമാക്കുനുണ്ട് . പക്ഷെ പൊള്ളിയടര്‍ന്ന ശരീരത്തില്‍ നിന്നുള്ള വേദനകള്‍ ഇവരെ കരിയിപ്പിക്കില്ല .കാരണം അതിലും എത്രയോ വലിയ പീഡനങ്ങള്‍ ആകും ശരീരം സുന്ദരമായി ഇരുന്നാല്‍ തങ്ങളെ കാത്തിരിക്കുക എന്ന് ഇവര്‍ക്ക് അറിയാം.ചിലര്‍ പൊള്ളല്‍ ഏറ്റു മരിക്കുന്നു .ചിലര്‍ ജീവച്ഛവങ്ങള്‍ ആയി ജീവിക്കുന്നു.പക്ഷെ അതില്‍ ഈ പെണ്‍കുട്ടികള്‍ക്ക് പരിഭവം ഇല്ല. സ്വന്തം മാനത്തോളം വലുത് അല്ല ഇവര്‍ക്ക് സൌന്ദര്യം.

മനശാസ്ത്രവിദഗ്ദന്‍ ജാന്‍ കിസ്ലാന്‍  ആണ് ഈ ക്രൂരതയുടെ മുഖം ലോകത്തിനു മുന്നില്‍ വെളിപെടുത്തിയത് .ആയിരത്തി ഒരുനൂറോളം സ്ത്രീകളും കുട്ടികളുമാണ് ഇവിടെ ചികിത്സയ്ക്കായി എത്തിരിക്കുന്നത്. അവര്‍ വിവരിക്കുന്ന അനുഭവങ്ങള്‍ കേട്ടിരിക്കാന്‍ കഴിയിന്നതിലുമപ്പുറമാണെന്നു ഡോക്ടര്‍ പറയുന്നു. 6 വയസുമുതലുള്ള പെണ്‍കുട്ടികളെ ഇവര്‍ പീഡനത്തിന് ഇരയാക്കുന്നുണ്ട്. പലരുടെയും അനുഭവങ്ങള്‍ കേട്ടാല്‍ ഒരിക്കലും മറക്കാന്‍ കഴിയാത്ത തരത്തില്‍ ഭീകരമാണ് എന്നാണ് അദ്ദേഹം പറയുന്നത് .കേട്ട കഥകളേക്കാള്‍ കേള്‍ക്കാതെ  പോയ എത്രയോ ദീനരോദനങ്ങള്‍ ഉണ്ടാകും ഓരോ ഐ എസ് തടവുകളിലും.

ബ്ലാക്ക്‌ബെറിയുടെ ഫോണുകള്‍ ഇനിയില്ല !

    

ബ്ലാക്ക്‌ബെറിയുടെ ഫോണുകള്‍ കൈയ്യില്‍ കൊണ്ട് നടക്കുന്നത് തന്നെ ഒരു സ്റ്റൈല്‍ ആയി കരുതിയിരുന്ന കാലം ഉണ്ടായിരുന്നു.എന്നാല്‍ ആ ബ്ലാക്ക്‌ബെറി തങ്ങളുടെ കൈയൊപ്പ്‌ പതിപ്പിച്ച ഫോണുകള്‍ ഇനിയില്ല.അതെ , പ്രശസ്ത മൊബൈല്‍ ഫോണ്‍ നിര്‍മ്മാണ കമ്പനിയായ ബ്ലാക്ക്‌ബെറി മൊബൈല്‍ നിര്‍മ്മാണം അവസാനിപ്പിക്കുന്നു. സോഫ്റ്റ്‌വെയര്‍ മേഖലയില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണിത്.

ബ്ലാക്ക്‌ബെറി കമ്പനിയുടെ പേരില്‍ പുറത്തിറങ്ങുന്ന മൊബൈല്‍ സെറ്റുകള്‍ പി.ടി ടിഫോണ്‍ മൊബൈല്‍ ഇന്തോനേഷ്യ(ടി.ബി.കെ)ലൈസന്‍സിനു കീഴിലാകും. പത്തു വര്‍ഷം മുമ്പ് ലോകത്തിലെ ഏറ്റവും വലിയ മൊബൈല്‍ നിര്‍മ്മാണ കമ്പനിയായിരുന്നു ബ്ലാക്ക്‌ബെറി. ആന്‍ഡ്രോയിഡിന്റെ കടന്നു വരവോടു കൂടി ബ്ലാക്ക് ബെറിയുടെ വിപണി മൂല്യം ആപ്പിള്‍ കമ്പനിയുടെ ഓഹരി മൂല്യത്തിന്റെ ഒരു ശതമാനത്തിലും താഴോട്ട് പോവുകയായിരുന്നു. സെക്യൂരിറ്റി ആപ്ലിക്കേഷനടക്കമുള്ള സോഫ്റ്റ്‌വെയര്‍ നിര്‍മ്മാണത്തിലാണ് ബ്ലാക്ക്‌ബെറി ഇനി ഊന്നല്‍ നല്‍കുന്നത്. ബ്ലാക്‌ബെറി പത്രക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. പ്രഖ്യാപനത്തിനു ശേഷം ബ്ലാക്ക്‌ബെറിയുടെ ഓഹരികള്‍ക്ക് അഞ്ച് ശതമാനത്തോളം നേട്ടമുണ്ടായി.

ബ്ലാക്ക്‌ബെറി പ്രൈവിനെ പോലെ ഭാവിയില്‍ ബ്ലാക്ക്‌ബെറിയില്‍ നിന്നും കൂടുതല്‍ ആന്‍ഡ്രോയിഡ് ഫോണുകള്‍ പ്രതീക്ഷിക്കാമെന്ന് ടെക്ക് വിദഗ്ധര്‍ പറയുന്നു.ഒരു പതിറ്റാണ്ടായി സ്മാര്‍ട്ട്‌ഫോണ്‍ രംഗത്ത് തിളങ്ങിനിന്ന ശേഷമാണ് ഉത്പാദനം നിര്‍ത്താനുള്ള ബ്ലാക്ക്‌ബെറി തീരുമാനം

സ്‌കൂള്‍ കുട്ടികളെ ലക്ഷ്യമിട്ട് 'സ്‌പ്രേ ലഹരി'




കാസര്‍കോട്: ലഹരി ഗുളികകള്‍ക്ക് പിന്നാലെ സ്‌കൂള്‍ കുട്ടികളെ ലക്ഷ്യമിട്ട് 'ലഹരി സ്‌പ്രേ' യും. വായിലേക്ക് അടിക്കുന്നതരത്തിലുള്ള ബോട്ടിലുകളിലാണ് ഇവ സ്‌കൂള്‍ പരിസരങ്ങളില്‍ വില്ക്കുന്നത്.

കാര്‍ട്ടൂണ്‍ കഥാപാത്രം 'ബെന്‍ടെന്‍' എന്ന പേരില്‍ 15 മില്ലിലിറ്റര്‍ പ്ലാസ്റ്റിക് ബോട്ടിലാണ് ഒരിനം. മറ്റൊന്ന് സൂപ്പര്‍ സ്‌പ്രേ' കാന്‍ഡി എന്നപേരിലാണ്. മുന്തിരിയുടേയും സ്‌ട്രോബറിയുടേയും രുചിഭേദങ്ങളിലാണ് ഇവ കുട്ടികളെ ലഹരിയില്‍ ചുറ്റിക്കുന്നത്.

കാഞ്ഞങ്ങാട്ട് ചില വിദ്യാര്‍ഥികള്‍ സ്‌കൂള്‍ ഇടവേളസമയങ്ങളില്‍ ലഹരി ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പെട്ടിരുന്നു. അധ്യാപകര്‍ പോലീസിനെയും എക്‌സൈസിനെയും വിവരം അറിയിച്ചു. ചോദ്യംചെയ്യലിലും പരിശോധനയിലുമാണ് സ്‌കൂള്‍ പരിസരങ്ങളിലെ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. വില്പനക്കാര്‍ നിരീക്ഷണത്തിലാണ്.

വായുസഞ്ചാരമില്ലാത്ത ചില്ലുകുപ്പിയില്‍ ലഹരിഗുളിക വില്‍ക്കുന്നത് പിടിച്ചത് അടുത്തിടെയാണ്. കാസര്‍കോട് ജില്ലയിലെ വടക്കേ അതിര്‍ത്തിയിലെ സ്‌കൂള്‍ പരിസരത്തുനിന്നാണ് മിഠായി കിട്ടിയത്. കണ്ടാല്‍ ഹോമിയോഗുളിക പോലെ വെളുത്തിരിക്കും.

 

കുപ്പിയില്‍ പേരൊന്നും ഒട്ടിച്ചിട്ടില്ല. കുപ്പിസൂക്ഷിച്ച കവറിനുപുറത്ത് ഓറഞ്ചിന്റെയും സ്‌ട്രോബറിയുടെയും ചിത്രമായിരുന്നു. തുറന്നുവെച്ചാല്‍ വളരെ പെട്ടെന്ന് രാസപ്രവര്‍ത്തനം മൂലം പച്ചനിറമാവും. ഒരാഴ്ച കടന്നാല്‍ അത് ഉരുകിയൊലിക്കാനും തുടങ്ങും.

 

അതിഗുരുതരമായ ഈ ഗുളിക പരിശോധിക്കാനോ നടപടിയെടുക്കാനോ പോലീസ് ശ്രമിച്ചിട്ടില്ലെന്ന് ആരോപണമുണ്ട്. ഉത്തര്‍പ്രദേശിലെ നോയിഡ, അലഹബാദ് എന്നിവിടങ്ങളില്‍നിന്നുള്ള പുതിയ പാന്‍ ഉത്പന്നങ്ങള്‍ എക്‌സൈസ് സംഘം പിടിച്ചിരുന്നു. ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് ഇതിന്റെയെല്ലാം പ്രധാന ഏജന്റുമാര്‍.

 

കേരള ഹാജിമാര്‍ ഇന്ന്  നാട്ടിലെത്തും



ജിദ്ദ: ഹജ്ജിന്‍െറ പുണ്യം നേടിയതിന്‍െറ ആത്മഹര്‍ഷവുമായി കേരള ഹാജിമാര്‍ ഇന്ന്  നാട്ടിലെത്തും. കേരളത്തില്‍ നിന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി എത്തിയ ഹാജിമാരുടെ ആദ്യസംഘം വൈകുന്നേരം നാല് മണിയോടെ  നെടുമ്പാശ്ശേരി വിമാനത്താവളത്തിലിറങ്ങും. രാവിലെ 8.10ന് മദീന വിമാനത്താവളത്തില്‍ നിന്ന് സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍ 450 പേര്‍ യാത്ര തിരിക്കും. വൈകുന്നേരം 2.40-ന് 450 ഹാജിമാരെയുമായി രണ്ടാമത്തെ വിമാനം മദീനയില്‍ നിന്ന് പുറപ്പെടും. രാത്രി 10.40ന് നെടുമ്പാശ്ശേരിയിലിറങ്ങും. 

മറ്റ് സംസ്ഥാനങ്ങളിലേക്കുള്ള ഹാജിമാരും മദീനയില്‍ നിന്ന് ഇന്നു മുതല്‍ നാട്ടിലേക്ക് പോവും. മദീന വഴിയുള്ള ഇന്ത്യന്‍ ഹാജിമാരുടെ ആദ്യവിമാനം കൊച്ചിയിലേക്കാണ്. 47,170 ഹാജിമാരാണ് ഇനി ഇന്ത്യയിലേക്ക് മടങ്ങാനുള്ളത്. 10227 പേരാണ് കേരളത്തില്‍ നിന്ന് ഹജ്ജ് കമ്മിറ്റി വഴി എത്തിയത്. ലക്ഷദ്വീപില്‍ നിന്ന് 289, മാഹിയില്‍ നിന്ന് 28 പേരുമടക്കം നെടുമ്പാശ്ശേരി വിമാനത്താവളം വഴി വന്നത് 10584 പേരാണ്. ഇതില്‍ 13പേര്‍ മരിച്ചു. രണ്ട് പേര്‍ മക്ക അല്‍നൂര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ആഗസ്റ്റ് 22-ന് ജിദ്ദയിലിറങ്ങിയ ഹാജിമാരാണ് ഇന്ന് നാട്ടിലേക്ക് പുറപ്പെടുന്നത്. ഒക്ടോബര്‍ 16-നാണ് അവസാന സംഘം മടങ്ങുക.

മദീന എയര്‍പോര്‍ട്ടില്‍ ഹജ്ജ് മിഷന്‍െറ ടെര്‍മിനല്‍ ഇന്നലെ മുതല്‍ പ്രവര്‍ത്തനം തുടങ്ങി. ലഗേജുകള്‍ ഇന്നലെ രാവിലെ തന്നെ കാര്‍ഗോ ഏജന്‍സി ശേഖരിച്ച് വിമാനത്താവളത്തിലത്തെിച്ചു. ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ശൈഖ്, ഹജ്ജ് കോണ്‍സല്‍ ഷാഹിദ് ആലം എന്നിവര്‍ ടെര്‍മിനലിലെത്തി ഒരുക്കങ്ങള്‍ വിലയിരുത്തി. തുടര്‍ന്നുള്ള ദിവസങ്ങളില്‍ കേരളത്തിലേക്കടക്കം ഇടതടവില്ലാതെ ഹാജിമാര്‍ യാത്രതിരിക്കും. ഇന്ത്യയില്‍ നിന്നെത്തിയ 99,904 തീര്‍ഥാടകരില്‍ 37246 പേര്‍ ഇതിനകം ജിദ്ദ വഴി നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. ഇന്ത്യന്‍ ഹാജിമാരില്‍ 109 പേരാണ് മരിച്ചത്. ഇതില്‍ സ്വകാര്യഗ്രൂപ് വഴി എത്തിയ 14 പേരും പെടും. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് അനിഷ്ടസംഭവങ്ങളൊന്നുമില്ലാത്ത ഹജ്ജ് കാലം കഴിഞ്ഞാണ് ഹാജിമാര്‍ വീടുകളിലേക്ക് തിരിക്കുന്നത്. കുറ്റമറ്റ ക്രമീകരണങ്ങളായിരുന്നതിനാല്‍ പരാതിയും കുറവാണ്.