കാസര്‍കോട്:തളങ്കര മുസ്ലിം ഹൈസ്‌കൂള്‍ ഗ്രൗൻഡിൽ പിസിസിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന മെഗാ ക്രിക്കറ്റ് ഇവന്റില്‍ ഇന്ത്യന്‍ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ യൂസുഫ് പത്താന്‍ പ്രദര്‍ശന മത്സരത്തില്‍ പന്തടിച്ചതോടെ കാണികള്‍ക്ക് ത്രില്ലടിച്ചു. യൂസുഫ് പത്താന്റെ നേതൃത്വത്തിലുള്ള സുല്‍ത്താന്‍ എസ് ബി കെ സമീറിന്റെ ടീമും അച്ചു ഫ്രൻഡ്സ് നായന്മാര്‍മൂല ടീമിനു വേണ്ടി രഞ്ജി താരം തളങ്കരയിലെ മുഹമ്മദ് അസ്ഹറുദ്ദീന്‍ എതിരാളിയായി മറുഭാഗത്തും അണിനിരന്നതോടെ പ്രദര്‍ശന മത്സരമായിട്ടു പോലും മത്സരത്തില്‍ വീറും വാശിയും നിറഞ്ഞു.
ഗാലറിയില്‍ നിങ്ങിനിറഞ്ഞ കാണികളെ സാക്ഷിയാക്കിയാണ് പത്താന്റെ ടീമും മുഹമ്മദ് അസ്ഹറുദ്ദീന്റെ ടീമും കളത്തിലിറങ്ങിയത്. ടൂര്‍ണമെന്റിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച ശേഷമാണ് പത്താന്‍ ബാറ്റുമായി ഗ്രൗണ്ടിലിറങ്ങിയത്. ഇതോടെ കാണികള്‍ ആവേശത്തിലായി. ടീമിനു വേണ്ടി ആദ്യം പന്തെറിഞ്ഞത് രഞ്ജി താരം അസ്ഹറുദ്ദീനാണ്. ബാറ്റേന്തിയ യൂസുഫ് പത്താന്‍ ആദ്യ പന്ത് സിക്‌സ് പറത്തിയോടെ കാണികളില്‍ ആഹ്ലാദം അലതല്ലി. അച്ചു ഫ്രൻഡ്സ് നായന്മാര്‍മൂല ടീമിന് വേണ്ടി പ്രമുഖ വ്യവസായി യഹ് യ തളങ്കരയും ജഴ്‌സിയണിഞ്ഞു.
www.kasargodvartha.com
കാസര്‍കോട്ടെത്തിയ യൂസുഫ് പത്താനെ കാണാന്‍ ആരാധകരായ ആയിരക്കണക്കിനു പേരാണ് തളങ്കരയിലേക്ക് ഒഴുകിയെത്തിയത്. പിസിസിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഫ്ലഡ് ലൈറ്റ് ക്രിക്കറ്റ് ടൂര്‍ണമെന്റിന് ബുധനാഴ്ച രാത്രിയോടെ തിരശ്ശീല വീഴും.
Couestry:kasaragodvartha
No comments:
Post a Comment