Monday, 5 December 2016

ജയലളിത അന്തരിച്ചു;അമ്മയ്ക്ക് വിട


ജയലളിത അന്തരിച്ചു


തമിഴ്നാട് മുഖ്യമന്ത്രി ജയലളിത അന്തരിച്ചു. ചൊവ്വഴ്ച പുലര്‍ച്ചെ 12.15 ഓടെ ആയിരുന്നു അന്ത്യം.

ഹൃദയാഘാതത്തെ തുടര്‍ന്ന് മരണത്തിന് കീഴടങ്ങുകയുമായിരുന്നു..

തമിഴ്നാട് മുഖ്യമന്ത്രി ജയലളിത അന്തരിച്ചു. ആരോഗ്യനില മെച്ചപ്പെടുന്നതിനിടെ ചൊവ്വഴ്ച പുലര്‍ച്ചെ 12.15 ഓടെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.  അടിയന്തര ചികിത്സ നല്‍കി വരുന്നതിനിടെ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ഹൃദയാഘാതം ഉണ്ടായെന്ന വാര്‍ത്ത രാത്രി കഴിഞ്ഞ ദിവസം മണിയോടെയാണ് ആശുപത്രി അധികൃതര്‍ പുറത്തുവിട്ടത്. അപ്പോള്‍ മുതല്‍ തന്നെ തമിഴ്നാട്ടിലും കേരളം ഉള്‍പ്പെടെയുള്ള അയല്‍ സംസ്ഥാനങ്ങളിലും കനത്ത സുരക്ഷയാണ് പൊലീസ് ഏര്‍പ്പെടുത്തിയത്.   തമിഴ്നാടിന്റെ ചുമതല വഹിക്കുന്ന മഹാരാഷ്ട്ര ഗവര്‍ണര്‍ സി. വിദ്യാസാഗര്‍ റാവു ഇന്നലെ രാത്രി 10.45ഓടെ ആശുപത്രിയിലെത്തിയിരുന്നു. മന്ത്രിസഭയിലെ പ്രമുഖരും മുതിര്‍ന്ന ഉദ്ദ്യോഗസ്ഥരും വൈകുന്നേരം മുതല്‍ ആശുപത്രിയില്ത്തി‍ തുടരുകയായിരുന്നു.  

രാത്രി ആശുപത്രിയില്‍ വെച്ച് അടിയന്തര മന്ത്രിസഭാ യോഗം ചേര്‍ന്നു. ഇതിനിടെ ആശുപത്രിയിലെത്തിയ ഗവര്‍ണറും ഈ യോഗത്തില്‍ പങ്കെടുത്തു. അര മണിക്കൂറിന് ശേഷം രാജ്ഭവനിലേക്ക് തിരിച്ച ഗവര്‍ണര്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കിയെന്നാണ് വിവരം. അയല്‍ സംസ്ഥാനങ്ങളിലെ കേന്ദ്ര സേനകളോട് തമിഴ്നാട്ടിലേക്ക് പോകന്‍ ഇന്നലെ തന്നെ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ ഇന്നലെ മുതല്‍ തന്നെ ആശുപത്രി പരിസരത്ത് തുടരുകയയിരുന്നു.

സെപ്തംബര്‍ 22നാണ് പനിയും നിര്‍ജ്ജലീകരണവും കാരണം ജയലളിതയെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ദീര്‍ഘനാള്‍ ഐ.സി.യുവില്‍ വെന്റിലേറ്റര്‍ സഹായത്തോടെയായിരുന്നു ജീവന്‍ നിലനിര്‍ത്തിയിരുന്നതെങ്കിലും പിന്നീട് ആരോഗ്യ നില മെച്ചപ്പെട്ടു. ഓക്ടോബര്‍ 12ന് മുഖ്യമന്ത്രിയുടെ വകുപ്പുകള്‍ ഒ. പനീര്‍ശെല്‍വത്തിന് നല്‍കി.  നവംബര്‍ 19നാണ് ആരോഗ്യ നില മെച്ചമായതിനെ തുടര്‍ന്ന ജയലളിതയെ ഐ.സി.യുവില്‍ നിന്ന് റൂമിലേക്ക് മാറ്റിയത്. വേണമെങ്കില്‍ വീട്ടില്‍ പോകാമെന്ന് ഡോക്ടര്‍മാര്‍ അന്ന് നിര്‍ദ്ദേശിച്ചിരുന്നെങ്കിലും അണുബാധ ഒഴിവാക്കാനാണ് ജയലളിത ആശുപത്രിയില്‍ തന്നെ തുടര്‍ന്നത്. ശ്വാസകോശത്തിലെ അണുബാധ അന്ന് പൂര്‍ണ്ണമായി മാറിയിരുന്നു. ആരോഗ്യ നില വീണ്ടെടുക്കുന്നതിനിടെയാണ് ഇന്നലെ വൈകുന്നേരം 5.30ഓടെ വീണ്ടും ഹൃദയാഘാതം ഉണ്ടായത്. തുടര്‍ന്ന് ഉടന്‍ തന്നെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി. ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്ദരുടെ നിരീക്ഷണത്തിലായിരുന്നു അവര്‍. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെ അടിയന്തര ശസ്ത്രക്രിയ നടത്തിയതായും ചില തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

No comments:

Post a Comment