Saturday, 24 December 2016

സിറിയൻ ജനതയ്ക്കു വേണ്ടി ശബ്ദം ഉയർത്തി CR7; ഞാനും ലോകവും നിങ്ങള്‍ക്കൊപ്പമുണ്ട്, പ്രതീക്ഷ കൈവിടരുത്, നിങ്ങളാണ് യഥാര്‍ത്ഥ ധീരര്‍;റോണോ




സിറിയൻ ജനതയ്ക്കു വേണ്ടി ശബ്ദം ഉയർത്തി; ഞാനും ലോകവും നിങ്ങള്‍ക്കൊപ്പമുണ്ട്, പ്രതീക്ഷ കൈവിടരുത്, നിങ്ങളാണ് യഥാര്‍ത്ഥ ധീരര്‍

ആഭ്യന്തര യുദ്ധത്തിന്റെ തിക്തഫലങ്ങള്‍ അനുഭവിക്കുന്ന സിറിയന്‍ കുരുന്നുകള്‍ക്ക് സാന്ത്വനവും പിന്തുണയുമായി ഫുട്‌ബോള്‍ സൂപ്പര്‍താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ. പ്രതീക്ഷ കൈവിടരുതെന്നും താനും ലോകവും ഒപ്പമുണ്ടെന്നുമാണ് പോര്‍ച്ചുഗല്‍ നായകന്റെ പ്രതികരണം. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് റോണോ സിറിയന്‍ കുരുന്നുകള്‍ക്ക് ഐക്യദാര്‍ഢ്യം അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്. ഇത് സിറിയന്‍ കുരുന്നുകള്‍ക്ക് വേണ്ടി എന്ന് പറഞ്ഞാണ് റോണോയുടെ വീഡിയോ തുടുങ്ങുന്നത്.

ഇത് സിറിയന്‍ കുരുന്നുകള്‍ക്ക് വേണ്ടിയാണ്. നിങ്ങള്‍ ഒരുപാട് ദുരിതം അനുഭവിക്കുന്നുണ്ടെന്ന് അറിയാം. ഞാന്‍ ലോകപ്രശസ്തനായ ഫുട്‌ബോള്‍ താരമാണ്. പക്ഷെ നിങ്ങളാണ് യഥാര്‍ത്ഥ ധീരര്‍. നിങ്ങള്‍ പ്രതീക്ഷ കൈവിടരുത്. ലോകം നിങ്ങള്‍ക്കൊപ്പമുണ്ട്. ഞങ്ങള്‍ നിങ്ങളുടെ കാര്യത്തില്‍ ജാഗരൂഗരാണ്. ഞാനും നിങ്ങള്‍ക്കൊപ്പമുണ്ട്.


ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

‘സേവ് ദി ചില്‍ഡ്രന്‍’ എന്ന സംഘടനയുടെ അംബാസിഡറാണ് റൊണാള്‍ഡോ. സിറിയയിലെ കുട്ടികളുടെ ക്ഷേമത്തിനായി റോണോ സംഘടനയ്ക്ക് വലിയ തുക സംഭാവനയായും നല്‍കി. റോണോയുടെ ഉദാരമായ സംഭാവന ഒരു കുട്ടിയ്ക്കും ഉണ്ടാകാന്‍ പാടില്ലാത്ത ദുരിതം അനുഭവിക്കുന്ന സിറിയയിലെ കുട്ടികളുടെ ക്ഷേമത്തിന് ഉപകരിക്കുമെന്ന് സേവ് ദി ചില്‍ഡ്രന്‍ ഡയറക്ടര്‍ നിക്ക് ഫിന്നി പ്രസ്താവനയില്‍ പറഞ്ഞു. റോണോയോട് തീര്‍ത്താല്‍ തീരാത്ത കടപ്പാടുണ്ട്. റൊണാള്‍ഡോ ലോകത്തെ ഫുട്‌ബോള്‍ ഇതിഹാസം മാത്രമല്ല ലോകത്തെ ലക്ഷക്കണക്കിന് വരുന്ന കുരുന്നുകളുടെ പ്രതീക്ഷയാണെന്നും അദ്ദേഹം പറഞ്ഞു.

അഭയാര്‍ത്ഥി ക്യാംപില്‍ കഴിയുന്ന സിറിയന്‍ കുരുന്നുകള്‍

No comments:

Post a Comment