Saturday, 24 December 2016

മിശ്ര വിവാഹം ജിഹാദല്ല’; ഇന്ത്യ നെയ്‌തെടുത്തത് മുസ്ലിങ്ങളും കൂടി ചേര്‍ന്ന്:സെയ്ഫ് അലി ഖാന്‍ 

 

ഇന്ത്യ നെയ്‌തെടുത്തത് ഇംഗ്ലീഷും മുസ്‌ലിമും ഹിന്ദുവും ചേര്‍ന്നെന്ന് നടന്‍ സെയ്ഫ് അലി ഖാന്‍. മിശ്രവിഹാഹമെന്നത് ജിഹാദല്ലെന്നും മിശ്രവിവാഹം കഴിഞ്ഞാലും ഭാര്യക്കും ഭര്‍ത്താവിനും അവരുടെ വിശ്വാസങ്ങള്‍ പുലര്‍ത്തുന്നതിന് യാതൊരു തടസ്സവുമില്ലെന്നും സെയ്ഫ് അലി ഖാന്‍.

സെയ്ഫ്-കരീന ദമ്പതികളുടെ മകന് തൈമൂര്‍ എന്ന് പേരിട്ടതിനെ ചൊല്ലി സംഘപരിവാര്‍ സംഘടനകള്‍ ആക്ഷേപിക്കുന്ന സമയത്ത് ഇന്‍ഡ്യന്‍ എക്‌സ്പ്രസ്സിലൂടെയാണ് സെയ്ഫിന്റെ പ്രതികരണം.

ഇന്ത്യ നെയ്‌തെടുത്തത് ഇംഗ്ലീഷും മുസ്‌ലിമും ഹിന്ദുവും ചേര്‍ന്നാണ്. ഈ ബഹുസ്വരതയാണ് ഇന്ത്യയെ ഇന്ത്യയാക്കുന്നത്. ഇന്നത്തെ കാലത്ത് മതത്തിനാണ് കൂടുതല്‍ പ്രാധാന്യം കൊടുക്കുന്നത്. മനുഷ്യത്വത്തിനല്ല. ഇന്ന് ഓരോ മതത്തിനും ഓരോ നിയമമാണ്. ഇത് ദോഷമാണെന്നും ഇന്ത്യക്കാര്‍ക്കെല്ലാവര്‍ക്കും ഒരു നിയമേ പാടുള്ളുവെന്നും സെയ്ഫ് പറയുന്നു.

ഇസ്ലാം മതത്തില്‍ ഒരു പാട് പരിഷ്‌ക്കരണങ്ങള്‍ വരേണ്ട നേരമായെന്നും ഇന്ന് മനുഷ്യ നിര്‍മ്മിതമായ മതങ്ങളില്‍ നിന്ന് അകലം പാലിക്കുകയാണ് താനെന്നും സെയ്ഫ് ലേഖനത്തില്‍ എഴുതുന്നു.

No comments:

Post a Comment