ചെറുവത്തൂര്‍: കാസര്‍കോട് ബിജെപിയുടെ പദയാത്രയ്ക്ക് നേരെ ആക്രമണം. ചെറുവത്തൂരില്‍ നിന്നും ചീമേനിയിലേക്ക് നടത്തിയ സ്വാതന്ത്ര്യസംരക്ഷണ പദയാത്രയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.സിപിഎം പ്രവര്ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് ബിജെപി വ്യക്തമാക്കി.
കല്ലേറില്‍ ബിജെപി കാഞ്ഞങ്ങാട് മണ്ഡലം സെക്രട്ടറി ശ്രീജിത് പറക്കളായി, പി രാജേഷ് എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമികളെ പിരിച്ചുവിടാന്‍ പോലീസ് ഗ്രനേഡ് പ്രയോഗിച്ചു. ചെറുവത്തൂരില്‍ നിന്നും ജാഥ തുടങ്ങിയപ്പോള്‍ തന്നെ കല്ലേറുണ്ടാവുകയായിരുന്നു.
പോലീസിന്റെ വേഷത്തിലെത്തിയ സിപിഎമ്മുകാരാണ് കല്ലേറ് നടത്തിയത്. കൂടാതെ ചുമട്ടുതൊഴിലാളികള്‍ ചരക്ക് ഇറക്കാന്‍ ഉപയോഗിക്കുന്ന ഹൂക്ക് ഉപയോഗിച്ച് ആക്രമിക്കുകയും ചെയ്തു. അക്രമികളില്‍ ഒരാളെ പോലീസ് പിടികൂടി.
No comments:
Post a Comment