Friday, 2 December 2016

വര്‍ണ,വര്‍ഗ,വംശ വ്യത്യാസമില്ലാത്ത ദൈ വത്തോടുള്ള പ്രാർത്ഥന; ബ്ലാസ്റ്റേഴ്‌സ് തരങ്ങളുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ



വര്‍ണ,വര്‍ഗ,വംശ വ്യത്യാസമില്ലാത്ത ദൈ വത്തോടുള്ള പ്രാർത്ഥന; ബ്ലാസ്റ്റേഴ്‌സ് തരങ്ങളുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ


കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ കേരള ബ്ലാസ്‌റ്റേഴ്‌സ് താരവും ഹെയ്ത്തി ദേശീയ ടീം അംഗവുമായ ഡക്കന്‍സ് മോസസ് നാസോണ്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ഒരു ചിത്രം ബ്ലാസ്‌റ്റേഴ്‌സ് ഫാന്‍ ഗ്രൂപ്പുകളില്‍ തരംഗം സൃഷ്ടിക്കുന്നു. കേരള ബ്ലാസ്റ്റേഴ്‌സിലെ മുസ്ലീം താരങ്ങള്‍ ഡ്രസ്സിംഗ് റൂമില്‍ ഒരുമിച്ച് നമസ്‌കരിക്കുന്നതിന്റെ ചിത്രമാണത്. ഒരു ടീമെന്ന നിലയില്‍ ബ്ലാസ്റ്റേഴ്‌സിന്റെ ഐക്യബോധം എത്രത്തോളമുണ്ടെന്ന് രേഖപ്പെടത്തുന്നതാണ് ഈ പ്രാര്‍ത്ഥനാ ചിത്രം.

ഇന്ത്യക്കാരും കറുത്തവരും വെളുത്തവരും നീല, ചുവപ്പ് നിറമുളളവരും എങ്ങനെയായാലും ഒരുമിച്ച് പ്രാര്‍ത്ഥനകള്‍ നിര്‍വ്വഹിക്കുന്നു എന്നാണ് നാസോണ്‍ ഈ ചിത്രത്തിന് നല്‍കിയ അടിക്കുറിച്ച്. വര്‍ണ വര്‍ഗ വംശ വ്യത്യാസമില്ലാതെ ഒരു ടീമെന്ന നിലയില്‍ ബ്ലാസ്‌റ്റേഴ്‌സ് പുലര്‍ത്തുന്ന സാഹോദര്യത്തിലേക്ക് കൂടി വെളിച്ചം വീശുന്നതാണ് ഈ ചിത്രം. മിഡ്ഫീല്‍ഡര്‍ ഇഷ്ഫാഖ് അഹമ്മദാണ് പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കുന്നത്.

പോര്‍ച്ചുഗീസ് ക്ലബ് സിഡി ടോണ്‍ഡേലയില്‍ നിന്നാണ് 22കാരനായ ഡക്കന്‍സ് ബ്ലാസ്റ്റേഴ്സിലേക്കെത്തുന്നത്. ടീമിലെ രണ്ടാമത്തെ ഹെയ്തി താരമാണ് നാസോണ്‍. കെര്‍വെന്‍സ് ബെല്‍ഫോര്‍ട്ടാണ് ബ്ലാസ്‌റ്റേഴ്‌സിലെ മറ്റൊരു ഹെയ്ത്തി താരം.

2014 മുതല്‍ ഹെയ്ത്തി ദേശീയ ടീമിന്റെ ഭാഗമായ ഡക്കന്‍സ് 2015ലെ കോണ്‍കാകാഫ് ഗോള്‍ഡ് കപ്പിലും ലോകകപ്പ് യോഗ്യതാ മത്സരത്തിലും കളിച്ചു. നാസോണിന്റെ മികവിലായിരുന്നു ഹെയ്തി ടൂര്‍ണമെന്റിന്റെ നോക്കൗട്ട് റൗണ്ടില്‍ കടന്നത്. 15 കളികളില്‍ നിന്ന് നാല് രാജ്യാന്തര ഗോളുകളാണ് ഡക്കന്‍സിന്റെ അക്കൗണ്ടിലുള്ളത്.

No comments:

Post a Comment