Monday, 5 December 2016

അമ്മയുടെ മരണം;സഹിക്കാനാവാതെ നിരവധി മരണം


 ചെന്നൈ : തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ മരണവാര്‍ത്ത കേട്ടുണ്ടായ ഞെട്ടലില്‍ തമിഴകത്ത് അഞ്ചു മരണം റിപ്പോര്‍ട്ട് ചെയ്തു. ജയലളിത പേരവൈ ബ്രാഞ്ച് സെക്രട്ടറി കടലൂര്‍ പന്‍രുട്ടി സന്യാസിപേട്ട ഗാന്ധിനഗര്‍ കോളനി നീലകണ്ഠന്‍ രാത്രി ടി.വിയില്‍ വാര്‍ത്ത കേട്ട് നിമിഷങ്ങള്‍ക്കകം ഹൃദയാഘാതം മൂലം മരിച്ചു.

കടലൂര്‍ ജില്ലയിലെ പെണ്ണാടം നെയ്വാസല്‍ തങ്കരാസു , ചാമുണ്ടി എന്നിവരും വാര്‍ത്ത കേട്ടിരിക്കുന്നതിനിടെ നെഞ്ചു വേദനയെ തുടര്‍ന്ന് മരിച്ചു. ഇരുവരും നെയ്വാസല്‍ ഏരിയ കമ്മിറ്റി അംഗങ്ങളാണ്. നത്തം മുന്‍ സെക്രട്ടറി പെരിയ സ്വാമി , പാര്‍ട്ടിപ്രവര്‍ത്തകയായ കോയമ്പത്തൂര്‍ എന്‍.ജി.ജി.ഒ കോളനി ഗാന്ധിനഗര്‍ മാരിച്ചാമി ഭാര്യ പണ്ണമ്മാള്‍ എന്നിവരും ഹൃദയാഘാതം മൂലമാണ് മരണപ്പെട്ടത്.

എ.ഐ.എ.ഡി.എം.കെ യുവജന വിഭാഗം നേതാവ് തലൈവയുടെ വിയോഗം ഉള്‍ക്കൊള്ളാനാവാതെ വിഷം കഴിച്ച് ജീവനൊടുക്കുകയായിരുന്നു. തേനി ജില്ലയിലെ ബോഡിനായ്ക്കന്നൂര്‍ മേലേശൊക്കനാഥപുരം സ്വദേശി ചന്ദ്രനാണ് വിഷം കഴിച്ച് ജീവനൊടുക്കിയത്.

No comments:

Post a Comment