ബോവിക്കാനം: കഴിഞ്ഞ ദിവസം പൊവ്വലില്‍ ഫുട്‌ബോള്‍ കളിയെചൊല്ലി ക്ലബ്ബ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായി വ്യാഴാഴ്ച വൈകിട്ടുണ്ടായ കത്തിക്കുത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. മറ്റു രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പൊവ്വലിലെ അബ്ദുല്‍ ഖാദര്‍(19) ആണ് വെട്ടേറ്റ് മരിച്ചത്. പൊവ്വലിലെ സിയാദ് (22), സത്താദ് അനസ്(22) എന്നിവര്‍ക്കാണ് വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റത്.
വൈകട്ട് നാല് മണിയോടെയാണ് സംഭവം. ബോവിക്കാനം ടൗണില്‍ വെച്ച് രണ്ട് സംഘങ്ങള്‍ തമ്മില്‍ കത്തിക്കുത്തില്‍ ഏര്‍പ്പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റവരെ ഉടന്‍ തന്നെ ചെങ്കള നായനാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും അബ്ദുല്‍ ഖാദര്‍ മരിച്ചിരുന്നു.
No comments:
Post a Comment