കാസർഗോഡ് ഉപ്പളയിൽ ബസുകൾക്ക് നേരെ കല്ലേർ, വൈകിട്ട് ഏഴു മണിയോടെ ദേശീയ പാതയിൽ ഉപ്പള സോനകല്ലിൽ വെച്ചായിരുന്നു ബസുകൾക്ക് നേരെ കല്ലേറു നടന്നത്. ഇതേത്തുടർന്ന് മംഗലാപുരം ഭാഗത്തേക്കുള്ള കെഎസ്‌ആർടിസി ബസ്സുകൾ സർവ്വീസ് നിർത്തി വെച്ചിരിക്കുകയാണ്.
ബാബരി മസ്‌ജിദ് ധ്വംസനത്തിന്റെ ഇരുപത്തിനാലാം വാർഷികത്തോടനുബന്ധിച്ച് ജില്ലയിലും പോലീസ് കനത്ത സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു. അക്രമത്തിനു പിന്നിൽ ആരാണെന്ന് വ്യക്തമല്ല. സ്ഥലത്ത് പോലീസ് ക്യാമ്പ് ചെയ്യുന്നു.
No comments:
Post a Comment