Tuesday, 27 December 2016

ആദ്യ പന്തിൽ സിക്സ്! തളങ്കരയിൽ ആരാധകരെ പുളകം കൊള്ളിച് യൂസഫ് പത്താൻ



കാസര്‍കോട്:തളങ്കര മുസ്ലിം ഹൈസ്‌കൂള്‍ ഗ്രൗൻഡിൽ പിസിസിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന മെഗാ ക്രിക്കറ്റ് ഇവന്റില്‍ ഇന്ത്യന്‍ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ യൂസുഫ് പത്താന്‍ പ്രദര്‍ശന മത്സരത്തില്‍ പന്തടിച്ചതോടെ കാണികള്‍ക്ക് ത്രില്ലടിച്ചു. യൂസുഫ് പത്താന്റെ നേതൃത്വത്തിലുള്ള സുല്‍ത്താന്‍ എസ് ബി കെ സമീറിന്റെ ടീമും അച്ചു ഫ്രൻഡ്സ് നായന്മാര്‍മൂല ടീമിനു വേണ്ടി രഞ്ജി താരം തളങ്കരയിലെ മുഹമ്മദ് അസ്ഹറുദ്ദീന്‍ എതിരാളിയായി മറുഭാഗത്തും അണിനിരന്നതോടെ പ്രദര്‍ശന മത്സരമായിട്ടു പോലും മത്സരത്തില്‍ വീറും വാശിയും നിറഞ്ഞു. 

ഗാലറിയില്‍ നിങ്ങിനിറഞ്ഞ കാണികളെ സാക്ഷിയാക്കിയാണ് പത്താന്റെ ടീമും മുഹമ്മദ് അസ്ഹറുദ്ദീന്റെ ടീമും കളത്തിലിറങ്ങിയത്. ടൂര്‍ണമെന്റിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച ശേഷമാണ് പത്താന്‍ ബാറ്റുമായി ഗ്രൗണ്ടിലിറങ്ങിയത്. ഇതോടെ കാണികള്‍ ആവേശത്തിലായി. ടീമിനു വേണ്ടി ആദ്യം പന്തെറിഞ്ഞത് രഞ്ജി താരം അസ്ഹറുദ്ദീനാണ്. ബാറ്റേന്തിയ യൂസുഫ് പത്താന്‍ ആദ്യ പന്ത് സിക്‌സ് പറത്തിയോടെ കാണികളില്‍ ആഹ്ലാദം അലതല്ലി. അച്ചു ഫ്രൻഡ്സ് നായന്മാര്‍മൂല ടീമിന് വേണ്ടി പ്രമുഖ വ്യവസായി യഹ് യ തളങ്കരയും ജഴ്‌സിയണിഞ്ഞു.
 www.kasargodvartha.com
കാസര്‍കോട്ടെത്തിയ യൂസുഫ് പത്താനെ കാണാന്‍ ആരാധകരായ ആയിരക്കണക്കിനു പേരാണ് തളങ്കരയിലേക്ക് ഒഴുകിയെത്തിയത്. പിസിസിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഫ്ലഡ് ലൈറ്റ് ക്രിക്കറ്റ് ടൂര്‍ണമെന്റിന് ബുധനാഴ്ച രാത്രിയോടെ തിരശ്ശീല വീഴും. 

Couestry:kasaragodvartha









Saturday, 24 December 2016

ക്രിസ്മസിന് മത സൗഹാര്‍ദ്ദ ട്രെയിനുമായി പാകിസ്താന്‍

ക്രിസ്മസിന് മതസൗഹാര്‍ദ്ദവും സമാധാനവും പ്രചരിപ്പിക്കാന്‍ പ്രത്യേക ട്രെയിനുമായി പാകിസ്താന്‍ റെയില്‍വേയ്‌സ്. സമാധാനം, സ്‌നേഹം, സഹവര്‍ത്തിത്വം എന്നീ സന്ദേശങ്ങള്‍ പകര്‍ന്നാണ് പാകിസ്താനിലുട നീളം ക്രിസ്മസ് ആശംസ അറിയിച്ച് ട്രെയ്ന്‍ സഞ്ചരിക്കുക. രാജ്യത്ത് ക്രിസ്തുമത വിശ്വാസികളും മുസ്ലീമുകളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പലപ്പോഴും അക്രമാസക്തമാകാറുണ്ട്. ഇവയില്ലാതാക്കി ഒന്നിച്ചു പോകാനുള്ള സന്ദേശം പകരുകയാണ് ക്രിസ്മസിന് പ്രത്യേക സജ്ജീകരണങ്ങളൊരുക്കി പാക് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

സിറിയൻ ജനതയ്ക്കു വേണ്ടി ശബ്ദം ഉയർത്തി CR7; ഞാനും ലോകവും നിങ്ങള്‍ക്കൊപ്പമുണ്ട്, പ്രതീക്ഷ കൈവിടരുത്, നിങ്ങളാണ് യഥാര്‍ത്ഥ ധീരര്‍;റോണോ




സിറിയൻ ജനതയ്ക്കു വേണ്ടി ശബ്ദം ഉയർത്തി; ഞാനും ലോകവും നിങ്ങള്‍ക്കൊപ്പമുണ്ട്, പ്രതീക്ഷ കൈവിടരുത്, നിങ്ങളാണ് യഥാര്‍ത്ഥ ധീരര്‍

ആഭ്യന്തര യുദ്ധത്തിന്റെ തിക്തഫലങ്ങള്‍ അനുഭവിക്കുന്ന സിറിയന്‍ കുരുന്നുകള്‍ക്ക് സാന്ത്വനവും പിന്തുണയുമായി ഫുട്‌ബോള്‍ സൂപ്പര്‍താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ. പ്രതീക്ഷ കൈവിടരുതെന്നും താനും ലോകവും ഒപ്പമുണ്ടെന്നുമാണ് പോര്‍ച്ചുഗല്‍ നായകന്റെ പ്രതികരണം. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് റോണോ സിറിയന്‍ കുരുന്നുകള്‍ക്ക് ഐക്യദാര്‍ഢ്യം അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്. ഇത് സിറിയന്‍ കുരുന്നുകള്‍ക്ക് വേണ്ടി എന്ന് പറഞ്ഞാണ് റോണോയുടെ വീഡിയോ തുടുങ്ങുന്നത്.

ഇത് സിറിയന്‍ കുരുന്നുകള്‍ക്ക് വേണ്ടിയാണ്. നിങ്ങള്‍ ഒരുപാട് ദുരിതം അനുഭവിക്കുന്നുണ്ടെന്ന് അറിയാം. ഞാന്‍ ലോകപ്രശസ്തനായ ഫുട്‌ബോള്‍ താരമാണ്. പക്ഷെ നിങ്ങളാണ് യഥാര്‍ത്ഥ ധീരര്‍. നിങ്ങള്‍ പ്രതീക്ഷ കൈവിടരുത്. ലോകം നിങ്ങള്‍ക്കൊപ്പമുണ്ട്. ഞങ്ങള്‍ നിങ്ങളുടെ കാര്യത്തില്‍ ജാഗരൂഗരാണ്. ഞാനും നിങ്ങള്‍ക്കൊപ്പമുണ്ട്.


ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

‘സേവ് ദി ചില്‍ഡ്രന്‍’ എന്ന സംഘടനയുടെ അംബാസിഡറാണ് റൊണാള്‍ഡോ. സിറിയയിലെ കുട്ടികളുടെ ക്ഷേമത്തിനായി റോണോ സംഘടനയ്ക്ക് വലിയ തുക സംഭാവനയായും നല്‍കി. റോണോയുടെ ഉദാരമായ സംഭാവന ഒരു കുട്ടിയ്ക്കും ഉണ്ടാകാന്‍ പാടില്ലാത്ത ദുരിതം അനുഭവിക്കുന്ന സിറിയയിലെ കുട്ടികളുടെ ക്ഷേമത്തിന് ഉപകരിക്കുമെന്ന് സേവ് ദി ചില്‍ഡ്രന്‍ ഡയറക്ടര്‍ നിക്ക് ഫിന്നി പ്രസ്താവനയില്‍ പറഞ്ഞു. റോണോയോട് തീര്‍ത്താല്‍ തീരാത്ത കടപ്പാടുണ്ട്. റൊണാള്‍ഡോ ലോകത്തെ ഫുട്‌ബോള്‍ ഇതിഹാസം മാത്രമല്ല ലോകത്തെ ലക്ഷക്കണക്കിന് വരുന്ന കുരുന്നുകളുടെ പ്രതീക്ഷയാണെന്നും അദ്ദേഹം പറഞ്ഞു.

അഭയാര്‍ത്ഥി ക്യാംപില്‍ കഴിയുന്ന സിറിയന്‍ കുരുന്നുകള്‍

മിശ്ര വിവാഹം ജിഹാദല്ല’; ഇന്ത്യ നെയ്‌തെടുത്തത് മുസ്ലിങ്ങളും കൂടി ചേര്‍ന്ന്:സെയ്ഫ് അലി ഖാന്‍ 

 

ഇന്ത്യ നെയ്‌തെടുത്തത് ഇംഗ്ലീഷും മുസ്‌ലിമും ഹിന്ദുവും ചേര്‍ന്നെന്ന് നടന്‍ സെയ്ഫ് അലി ഖാന്‍. മിശ്രവിഹാഹമെന്നത് ജിഹാദല്ലെന്നും മിശ്രവിവാഹം കഴിഞ്ഞാലും ഭാര്യക്കും ഭര്‍ത്താവിനും അവരുടെ വിശ്വാസങ്ങള്‍ പുലര്‍ത്തുന്നതിന് യാതൊരു തടസ്സവുമില്ലെന്നും സെയ്ഫ് അലി ഖാന്‍.

സെയ്ഫ്-കരീന ദമ്പതികളുടെ മകന് തൈമൂര്‍ എന്ന് പേരിട്ടതിനെ ചൊല്ലി സംഘപരിവാര്‍ സംഘടനകള്‍ ആക്ഷേപിക്കുന്ന സമയത്ത് ഇന്‍ഡ്യന്‍ എക്‌സ്പ്രസ്സിലൂടെയാണ് സെയ്ഫിന്റെ പ്രതികരണം.

ഇന്ത്യ നെയ്‌തെടുത്തത് ഇംഗ്ലീഷും മുസ്‌ലിമും ഹിന്ദുവും ചേര്‍ന്നാണ്. ഈ ബഹുസ്വരതയാണ് ഇന്ത്യയെ ഇന്ത്യയാക്കുന്നത്. ഇന്നത്തെ കാലത്ത് മതത്തിനാണ് കൂടുതല്‍ പ്രാധാന്യം കൊടുക്കുന്നത്. മനുഷ്യത്വത്തിനല്ല. ഇന്ന് ഓരോ മതത്തിനും ഓരോ നിയമമാണ്. ഇത് ദോഷമാണെന്നും ഇന്ത്യക്കാര്‍ക്കെല്ലാവര്‍ക്കും ഒരു നിയമേ പാടുള്ളുവെന്നും സെയ്ഫ് പറയുന്നു.

ഇസ്ലാം മതത്തില്‍ ഒരു പാട് പരിഷ്‌ക്കരണങ്ങള്‍ വരേണ്ട നേരമായെന്നും ഇന്ന് മനുഷ്യ നിര്‍മ്മിതമായ മതങ്ങളില്‍ നിന്ന് അകലം പാലിക്കുകയാണ് താനെന്നും സെയ്ഫ് ലേഖനത്തില്‍ എഴുതുന്നു.

Friday, 23 December 2016

സന്തോഷ വാർത്ത! ജിയോ സിം ഇനി 3ജി ഫോണുകളിലും ലഭ്യമാകും


4ജി ഫോണുകളില്‍ മാത്രമായിരുന്നു ജിയോ സിം ആദ്യം ഉപയോഗിക്കാന്‍ സാധിച്ചിരുന്നത്. എന്നാല്‍ ഇനി മുതല്‍ 3ജി ഫോണുകളിലും ജിയോ സിം ഉപയോഗിക്കാം.


റിലയന്‍സ് ജിയോ വീണ്ടും ഒരു സന്തോഷ വാര്‍ത്തയുമായി എത്തിയിരിക്കുകയാണ്. അതായത് ഇനി മുതല്‍ 3ജി ഫോണുകളിലും ജിയോ സിം ഉപയോഗിക്കാം.


ഇന്ത്യന്‍ ടെലികോം മേഖലയില്‍ തന്നെ ജിയോയുടെ സൗജന്യ അണ്‍ലിമിറ്റഡ് ഓഫറുകള്‍, ഹൈ സ്പീഡ് 4ജി ഇന്റര്‍നെറ്റ് എന്നിവ വളരെ ഏറെ ആകര്‍ഷണീയമാണ്. 4ജി ഫോണുകളില്‍ മാത്രമായിരുന്നു ജിയോ സിം ആദ്യം ഉപയോഗിക്കാന്‍ സാധിച്ചിരുന്നത്. എന്നാല്‍ പല ട്രിക്‌സിലൂടെ 3ജി/2ജി എന്നിവയിലും ഉപയോഗിക്കാമായിരുന്നു.


എന്നാല്‍ ഇനി മുതല്‍ 3ജി ഫോണുകളിലും ജിയോ സിം ഉപയോഗിക്കാം എന്നു റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ജിയോ4ജിവോയിസ് ആപ്പ് (Jio4GVoice app)

നിങ്ങള്‍ക്ക് എച്ച്ഡി വോയിസ് കോള്‍ ജിയോ സിം കാര്‍ഡ് ഉപയോഗിച്ച് ചെയ്യണമെങ്കില്‍ ജിയോ4ജിവോയിസ് ആപ്പ് ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നും 3ജി ഫോണില്‍ ഡൗണ്‍ലോഡ് ചെയ്യുക. ഇനി ഇതില്‍ നിന്നും നിങ്ങള്‍ക്ക് ഹൈ സ്പീഡ് 4ജി സേവനം ഉപയോഗിക്കാന്‍ സാധിക്കുന്നതാണ്.


ഈ മാസം അവസാനം

ഈ മാസം അവസാനത്തോടെ ആയിരിക്കും ഈ സവിശേഷത ആരംഭിക്കുന്നത്. അങ്ങനെ 3ജി സ്മാര്‍ട്ട്‌ഫോണ്‍ ഉപഭോക്താക്കള്‍ക്ക് ജിയോയുടെ 'ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍' നന്നായി ആസ്വദിക്കാം.

ഓഫര്‍

എന്നാല്‍ ജിയോയുടെ ഈ ഓഫര്‍ ഔദ്യോഗികമായി പ്രസ്ഥാപിച്ചിട്ടില്ല. ഇപ്പോള്‍ തന്നെ 52 മില്ല്യന്‍ ഉപഭോക്താക്കളാണ് ജിയോ സിം ഉപയോഗിക്കുന്നത്.


ജിയോ ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍

ജിയോയുടെ ഹാപ്പി ന്യൂ ഇയര്‍ ഓഫറില്‍ ഉപഭോക്താക്കള്‍ക്ക് വന്‍ ആനുകൂല്യങ്ങളാണ് ലഭിക്കുന്നത്. അതായത് അണ്‍ലിമിറ്റഡ് ലോക്കല്‍/എസ്റ്റിഡി, വീഡിയോ കോള്‍, കൂടാതെ ദിവസം 100 ലോക്കല്‍/എസ്റ്റിഡി എസ്എംഎസ്, അണ്‍ലിമിറ്റഡ് ഹൈ-സ്പീഡ് ഇന്റര്‍നെറ്റ് 1ജിബി വരെ. അതു കഴിഞ്ഞാല്‍ 128Kbps സ്പീഡാണ് ലഭിക്കുന്നത്. ഇതു ഒരു ദിവസം. അതു കഴിഞ്ഞാല്‍ അടുത്ത ദിവസം വീണ്ടും അണ്‍ലിമിറ്റഡ് ഓഫറുകള്‍ ലഭിക്കുന്നു.


ജിയോയുടെ മറ്റു സേവനങ്ങള്‍

ജിയോ ടിവി, ജിയോസിനിമ, ജിയോ മ്യൂസിക് എന്നിങ്ങനെ പല സേവനങ്ങളും ജിയോ നല്‍കുന്നുണ്ട്.

Tuesday, 20 December 2016

ചെര്‍ക്കളയില്‍ സംഘർഷം; 3 പേര്‍ക്ക് പരിക്ക്; യുവാവിന് ഗുരുതരം



ചെര്‍ക്കള: ചെര്‍ക്കളയില്‍ ഉണ്ടായ കത്തിക്കുത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെര്‍ക്കളയിലെ നൗഫല്‍(24) കുത്തേറ്റത്. നെഞ്ചിന്റെ വലത് ഭാഗത്ത് ആഴത്തില്‍ കുത്തേറ്റ നൗഫലിനെ ഉടന്‍ തന്നെ കാസര്‍കോട്ട് കെയര്‍വെല്‍ ആശുപത്രിയില്‍ എത്തിക്കുകയും അവിടെന്ന് പ്രഥമശുശ്രൂഷ നല്‍കിയ ശേഷം മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.

പരിക്കേറ്റ ചൂരിയിലെ മുഹമ്മദ് ആഷിഫ്(22), ആര്‍ഡി നഗറിലെ അബ്ദുല്‍ ഷിഹാബ്(25) എന്നിവരെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ കുത്തേറ്റ ആഷിഫിനേയും മംഗളൂരു ആശുപത്രിയിലേക്ക് കൊണ്ടുപോകും. ഇവര്‍ക്ക് കൈക്കും തലയ്ക്കുമാണ് പരിക്കേറ്റത്.



വിവരമറിഞ്ഞ് വിദ്യാനഗര്‍ എസ്‌ഐ പ്രശോഭിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തിയിരുന്നു. പിന്നീട് ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ കൂടുതല്‍ പോലീസ് എത്തി സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കി. അതേസമയം, ചെങ്കള നായനാര്‍ ആശുപത്രിക്ക് സമീപം കൂട്ടംകൂടി നിന്നവരെ പോലീസ് ലാത്തിവീശി വിരട്ടിയോടിച്ചു.

ഉച്ചയ്ക്ക് എടനീരില്‍ ഏതാനും വിദ്യാര്‍ത്ഥികള്‍ തോട്ടില്‍ കുളിക്കാനെത്തിയതുമായി ബന്ധപ്പെട്ടാണ് പ്രശ്‌നങ്ങളുടെ തുടക്കം. രാത്രിയോടെ ചിലര്‍ ഇതേകുറിച്ച് ചോദിക്കാനായി ചെര്‍ക്കളയില്‍ എത്തിയപ്പോഴാണ് കത്തിക്കുത്തുണ്ടായത്. സ്ഥലത്ത് വന്‍ പോലീസ് സംഘം ക്യാമ്പ് ചെയ്തിട്ടുണ്ട്

Saturday, 17 December 2016

അനസ്‌തേഷ്യയില്ലാത്ത വേദനമറയ്ക്കാന്‍ ഖുറാന്‍ വചനങ്ങള്‍ ഉരുവിട്ടുകുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്‍;ലോകത്തിന്റെ കണ്ണൂനീരായ് സിറിയന്‍ ദുരന്ത ഭൂമി     



    

വാര്‍ത്ത വായനക്കിടെ വിതുമ്പിക്കരഞ്ഞ് അവതാരകന്‍. ആലപ്പോയില്‍ ആക്രമണത്തില്‍ പരിക്കേറ്റ അഞ്ചുവയസ്സുകാരനായ കുഞ്ഞിന്റെ വാര്‍ത്ത അവതരിപ്പിക്കുമ്പോഴാണ് അവതാരകനും അതിഥിയും വിതുമ്പിക്കരഞ്ഞത്. ആക്രമണത്തില്‍ പരിക്കേറ്റ കുഞ്ഞിനെ ശസ്ത്രക്രിയക്ക് വിധേയമാക്കുമ്പോള്‍ കുഞ്ഞ് ഖുര്‍ആന്‍ ഉരുവിടുകയായിരുന്നു. അനസ്‌തേഷ്യ നല്‍കാതെയായിരുന്നു കുഞ്ഞിനെ ശസ്ത്രക്രിയക്ക് വിധേയമാക്കിയത്.

സിറിയന്‍ വിമതരും സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് കുട്ടിക്ക് പരിക്കേറ്റത്. ആസ്പത്രിയില്‍ അനസ്‌തേഷ്യ നല്‍കാനുള്ള സൗകര്യം ഇല്ലാത്തതുമൂലം കുഞ്ഞിനെ അനസ്‌തേഷ്യ നല്‍കാതെ ശസ്ത്രക്രിയക്ക് വിധേയമാക്കുകയായിരുന്നു. വേദനകൊണ്ട് പുളയുന്ന കുട്ടി ഉറക്കെ ഖുര്‍ആന്‍ ഓതുന്നതാണ് വീഡിയോയില്‍. ഈ വാര്‍ത്ത വായിക്കുമ്പോഴാണ് തുര്‍ക്കി ചാനലിലെ വാര്‍ത്താ അവതാരകനായ തുര്‍ഗായ് ഗുലര്‍ പൊട്ടിക്കരഞ്ഞത്. ചര്‍ച്ച മുന്നോട്ടുകൊണ്ടുപോകാനാവാതെ തുര്‍ഗായ് വിതുമ്പിക്കരയുകയായിരുന്നു. ഒപ്പം ചര്‍ച്ചക്കെത്തിയ അതിഥിയും. ഏറെ നേരം ഇരുവരും തല താഴ്ത്തി കരഞ്ഞതിന് ശേഷമാണ് പിന്നീട് വാര്‍ത്ത അവതരിപ്പിച്ചത്. ആലപ്പോയിലെ കുഞ്ഞുങ്ങളുടെ ദുരവസ്ഥയാണ് ഇതിലൂടെ പുറംലോകത്തെത്തുന്നത്.

എന്നാല്‍ ഇത് ഇപ്പോഴത്തെ വീഡിയോ ആണോയെന്ന് അറിയില്ല. ശസ്ത്രക്രിയക്കിടെ ആസ്പത്രി ജീവനക്കാരന്‍ തന്നെയാണ് ഈ വീഡിയോ പകര്‍ത്തിയത്. ആക്രമണങ്ങളില്‍ പരിക്കേറ്റവരോട് പുറത്തുവന്ന് ചികിത്സ നടത്തുവാന്‍ സൈന്യം ആവശ്യപ്പെട്ടിട്ടുണ്ട്. ആലപ്പോയില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിക്കുന്നത് നിര്‍ത്തിവെച്ചിരിക്കുകയാണിപ്പോള്‍.

watch video:

video:

    

ഇറാഖ് ഭരിക്കാന്‍ സദ്ദാമിനേ സാധിക്കൂ; മുന്‍ സി.ഐ.എ ഉദ്യോഗസ്ഥന്റെ കുമ്പസാരം;സദ്ദാം ഹുസൈനെ തൂക്കിലേറ്റിയത് അമേരിക്കയുടെ തെറ്റായാ തീരുമാനം


ചോദ്യചെയ്യലിലെ സദ്ദാമിന്റെ കെല്‍പ്പുള്ള വാക്കുകളും പുറത്ത്

    

വാഷിങ്ടണ്‍: ഇറാഖ് ഭരിക്കാന്‍ സദ്ദാം ഹുസൈന്‍ തന്നെ വേണമായിരുന്നുവെന്ന് സദ്ദാമിനെ പിടികൂടിയ സംഘത്തിലെ സി.ഐ.എ ഉദ്യോഗസ്ഥന്റെ കുമ്പസാരം. സദ്ദാം ഹുസൈനെ ചോദ്യം ചെയ്ത ഉദ്യോഗസ്ഥരില്‍ ഒരാളായ മുന്‍ സി.ഐ.എ ഉദ്യോഗസ്ഥന്‍ ജോണ്‍ നിക്സ പുതിയ പുസ്തകത്തിലാണ് നിര്‍ണായക വിവരങ്ങളുള്ളത്.
‘ഡീബ്രീഫിങ് ദ് പ്രസിഡന്റ്: ദ് ഇന്റെറോഗേഷന്‍ ഓഫ് സദ്ദാം ഹുസൈന്‍’ എന്ന പേരില്‍ അടുത്ത മാസം പുറത്തിറങ്ങുന്ന പുസ്‌കത്തെ കുറിച്ചു ഒരു പ്രമുഖ മാധ്യമത്തില്‍ വന്ന ലേഖനത്തിലാണ് സ്ദ്ദാമിനെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ പുറത്തായത്.

2003ലെ ഇറാഖിലെ അമേരിക്കന്‍ അധിനിവേശ കാലത്ത് സദ്ദാം ഹുസൈനെ ഒളിത്താവളത്തില്‍ നിന്നും കണ്ടെത്തിയ സഖ്യ സേനയോടൊപ്പെ ജോണ്‍ നിക്സണ്‍ ഉണ്ടായിരുന്നു. തുടര്‍ന്നു സദ്ദാമിനെ ചോദ്യം ചെയ്ത ഉദ്യോഗസ്ഥരില്‍ ഒരാള്‍ കൂടിയാണ് നിക്സണ്‍.

അമേരിക്കയുടെ ഇറാഖ് അധിനിവേശവും സദ്ദാം ഹുസൈനെ തൂക്കിലേറ്റിയ നടപടികളും എല്ലാം അമേരിക്കയുടെ തെറ്റായ തീരുമാനമായിരുന്നെന്ന് പുസ്തകത്തില്‍ നിക്സണ്‍ വ്യക്തമാക്കുന്നു.

സദ്ദാമിനെ ഞാന്‍ ചോദ്യം ചെയ്തപ്പോള്‍ അദ്ദേഹം ഇങ്ങനെ പറയുകയുണ്ടായി. ‘ഇറാഖിനെ ഭരിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് നിങ്ങള്‍ക്കു താമസിയാതെ മനസിലാവും. നിങ്ങള്‍ ഇവിടെ തോല്‍ക്കാന്‍ പോവുകയാണ്.’

എന്തുകൊണ്ടെന്ന് നിങ്ങള്‍ അങ്ങനെ പറയുന്നതെന്ന് നിക്സണ്‍ ചോദിച്ചപ്പോള്‍ സദ്ദാമിന്റെ മറുപടി ഇങ്ങനെയായിരുന്നു.
‘നിങ്ങള്‍ പരാജയപ്പെടും, കാരണം നിങ്ങള്‍ക്ക് ഞങ്ങളുടെ ഭാഷയറിയില്ല, ഞങ്ങളുടെ ചരിത്രവും; എല്ലാത്തിന്നുമുപരി ഒരു അറബിയുടെ മനസ്സെന്തെന്ന് വായിക്കാന്‍ പോലും നിങ്ങള്‍ക്കാവില്ല’.
സദ്ദാമിന്റെ മറുപടി ശരിയാണെന്ന് ഇന്നത്തെ ഇറാഖിന്റെ അവസ്ഥ കാണുമ്പോള്‍ മനസിലാക്കുന്നുണ്ടെന്ന് തുടര്‍ന്നു നിക്‌സണ്‍ പുസ്തകത്തില്‍ കുമ്പസാരം നടത്തുന്നു.

അന്നു സദ്ദാമിനോട് ഒരും ബഹുമാനവും തോന്നിയിരുന്നില്ലെന്നു പറഞ്ഞ നിക്‌സണ്‍. എന്നാല്‍ ഇന്ന് ഇറാഖിന്റെ അവസ്ഥ കാണുമ്പോള്‍ സദ്ദാം എങ്ങനെയാണ് രാജ്യത്തെ നയിച്ചതെന്നു ചിന്തിപ്പിക്കുന്നതായും നിക്‌സണ്‍ പറയുന്നു. രാജ്യത്തെ സുന്നി ഷിയാ ശക്തികളെയും സമീപരാഷ്ട്രമായ ഷിയാ ഭൂരിപക്ഷമുള്ള ഇറാനെയും ഒരു പോലെ ഒതുക്കാന്‍ കെല്‍പുള്ള സദ്ദാമിന്റെ ഭരണമാണ് ഇറാഖിന് വേണ്ടിയിരുന്നതെന്ന്’ നിക്സണ്‍ പുസ്തകത്തില്‍ വ്യക്തമാക്കുന്നു.

ഒരര്‍ത്ഥത്തില്‍ മുന്‍ സി.ഐ.എ ഉദ്യോഗസ്ഥന്‍ തന്റെ പുസ്തകത്തിലൂടെ സദ്ദാമായിരുന്നു ശരിയെന്ന് പറയാതെ പറയുകയാണ്.

വിവിധ വംശീയ ഘടകങ്ങളുള്ള സമൂഹമായ ഇറാഖ് എന്ന രാഷ്ട്രത്തെ നിയന്ത്രിക്കാന്‍ സദ്ദാമിനെപ്പോലെ അനുകമ്പയില്ലാത്ത ശക്തനായ ഒരു ഭരണാധികാരിയാണ് വേണ്ടിയിരുന്നതെന്നും നിക്‌സണ്‍ അഭിപ്രായപ്പെടുന്നു്.

ഭീകരസംഘടനായ ഇസ്‌ലാമിക് സ്റ്റേറ്റിന്റെ പ്രവര്‍ത്തനവും ഇറാഖിനെയും സിറിയയെയും കാര്‍ന്നു തിന്നുന്ന ആഭ്യന്തര പ്രശ്നങ്ങളും തുടര്‍ന്നുണ്ടായ കലാപങ്ങളും പലായനവും ഒന്നും സദ്ദാം ഭരണം തുടര്‍ന്നിരുന്നെങ്കില്‍ സംഭവിക്കില്ലായിരുന്നെന്നും നിക്സണ്‍ സൂചിപ്പിക്കുന്നു.

തനിക്കു മുമ്പേ കലാപവും ശണ്ഠയും മാത്രമായിരുന്നു ഇറാഖിലെന്നും്. എന്നാല്‍ അതെല്ലാം ഞാന്‍ അവസാനിപ്പിച്ചതായും ചോദ്യം ചെയ്യലില്‍ സദ്ദാം പറഞ്ഞിരുന്നെന്നും നിക്സണ്‍ പറയുന്നു. രാജ്യത്തെ ജനങ്ങളെ യോജിച്ചു നിര്‍ത്താനും അനുസരിപ്പിക്കാനും പഠിപ്പിച്ചത് താനാണെന്നും സദ്ദാം അവകാശപ്പെതായും നിക്‌സണ്‍ പുസ്തകത്തില്‍ വ്യക്തമാക്കുന്നുണ്ട്.’

Friday, 9 December 2016

പഴയ 500 രൂപ നോട്ടുകള്‍ ശനിയാഴ്ച അര്‍ദ്ധരാത്രിവരെ മാത്രം

   

ന്യൂഡല്‍ഹി: അസാധുവാക്കിയ 500 രൂപ നോട്ടുകളുടെ ഉപയോഗം ഡിസംബര്‍ 10 ശനിയാഴ്ച അര്‍ധരാത്രിവരെ മാത്രം. ആവശ്യസാധനങ്ങള്‍ക്കായി പഴയ 500 രൂപ നോട്ടുകള്‍ക്ക് സര്‍ക്കാര്‍ നേരത്തെ അനുവദിച്ച് ആനുകൂല്യമാണ് വെട്ടിച്ചുരുക്കിയത്. റെയില്‍വേ ടിക്കറ്റ്, മെട്രോ, സര്‍ക്കാര്‍ ബസുകള്‍, വിമാനടിക്കറ്റ് തുടങ്ങിയ മേഖലകളില്‍ ഡിസംബര്‍ 15 വരെ ഉപയോഗിക്കാമെന്നായിരുന്നു സര്‍ക്കാര്‍ ഇളവ്. എന്നാല്‍ ഇതാണ് സര്‍ക്കാര്‍ ശനിയാഴ്ച വരെയാക്കി വെട്ടിച്ചുരുക്കിയത്.

പിന്‍വലിച്ച 500, 1000 നോട്ടുകള്‍ ബാങ്കുകളിലേക്ക് വലിയതോതില്‍ മടങ്ങിയെത്തുന്ന സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ പുതിയ തീരുമാനം.

Tuesday, 6 December 2016

കെ സുരേന്ദ്രനെ ബിജെപിയിൽ നിന്ന് ഒഴിവാകും



ന്യൂഡൽഹി: ബിജെപി ദേശീയ നിർവ്വാഹക സമിതി അംഗവും സംസ്ഥാന ജനറൽ സെക്രട്ടറിയുമായ കെ സുരേന്ദ്രനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയേക്കുമെന്ന് സൂചന. ജയലളിതയുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് പോസ്റ്റ് വിവാദമായതിനെ തുടർന്നാണ് ദേശീയ നേതൃത്വത്തിന്റെ തീരുമാനം. രണ്ട് ദിവസത്തിനകം സുരേന്ദ്രനെ പുറത്താക്കിയുള്ള തീരുമാനം പ്രഖ്യാപിക്കുമെന്നാണു വിശ്വസനീയ കേന്ദ്രങ്ങളിൽ നിന്നുള്ള വാർത്തകൾ.

‘ജയലളിതായുഗം’ അവസാനിക്കുന്നതോടെ തമിഴ്‌നാട് രാഷ്ട്രീയത്തില്‍ ഗുണപരമായ ഒരുപാട് മാറ്റങ്ങള്‍ ഉണ്ടാകുമെന്നായിരുന്നു കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഇതിൽ ബിജെപി കേന്ദ്ര നേതൃത്വത്തിന് കടുത്ത അമർഷമുണ്ടെന്നാണ് വിവരം. കേരളത്തിൽ നിന്നുള്ള നേതാക്കന്മാരാണ് സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ സ്ക്രീൻ ഷോട്ട് കേന്ദ്ര നേതാക്കൾക്ക് ഇമെയിൽ ചെയ്ത് നൽകിയത്.

വ്യക്തിപൂജയിലും പ്രാദേശികവികാരത്തിലും അധിഷ്ഠിതമായ ദ്രാവിഡരാഷ്ട്രീയം പതുക്കെ പതുക്കെ ദേശീയരാഷ്ട്രീയത്തിന്റെ മുഖ്യധാരയിലേക്ക് കടന്നുവരുമെന്നു നമുക്ക് പ്രതീക്ഷിക്കാമെന്നും സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു. പനീര്‍ശെല്‍വത്തിനു കീഴില്‍ വളരെയൊന്നും മുന്നോട്ടുപോകാന്‍ എഐഡിഎംകെയ്ക്കു കഴിയില്ലെന്നും ഏതായാലും നമുക്കു കാത്തിരുന്നു കാണാമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ചെന്നൈ അപ്പോളോ ആശുപത്രിയില്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത ഗുരുതരാവസ്ഥയില്‍ കഴിയുന്നതിനിടെയാണ് ഫേസ്ബുക്ക് പോസ്റ്റുമായി കെ സുരേന്ദ്രന്‍ രംഗത്തെത്തിയത്.

തങ്ങൾ ജീവനേക്കാൾ സ്നേഹിക്കുന്ന അമ്മയെ അവഹേളിച്ച ബിജെപി നേതാവിന്റെ പ്രസ്താവന തമിഴ്‌നാട്ടിലും പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ടെന്നാണു വാർത്തകൾ.

Monday, 5 December 2016

അമ്മയുടെ മരണം;സഹിക്കാനാവാതെ നിരവധി മരണം


 ചെന്നൈ : തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ മരണവാര്‍ത്ത കേട്ടുണ്ടായ ഞെട്ടലില്‍ തമിഴകത്ത് അഞ്ചു മരണം റിപ്പോര്‍ട്ട് ചെയ്തു. ജയലളിത പേരവൈ ബ്രാഞ്ച് സെക്രട്ടറി കടലൂര്‍ പന്‍രുട്ടി സന്യാസിപേട്ട ഗാന്ധിനഗര്‍ കോളനി നീലകണ്ഠന്‍ രാത്രി ടി.വിയില്‍ വാര്‍ത്ത കേട്ട് നിമിഷങ്ങള്‍ക്കകം ഹൃദയാഘാതം മൂലം മരിച്ചു.

കടലൂര്‍ ജില്ലയിലെ പെണ്ണാടം നെയ്വാസല്‍ തങ്കരാസു , ചാമുണ്ടി എന്നിവരും വാര്‍ത്ത കേട്ടിരിക്കുന്നതിനിടെ നെഞ്ചു വേദനയെ തുടര്‍ന്ന് മരിച്ചു. ഇരുവരും നെയ്വാസല്‍ ഏരിയ കമ്മിറ്റി അംഗങ്ങളാണ്. നത്തം മുന്‍ സെക്രട്ടറി പെരിയ സ്വാമി , പാര്‍ട്ടിപ്രവര്‍ത്തകയായ കോയമ്പത്തൂര്‍ എന്‍.ജി.ജി.ഒ കോളനി ഗാന്ധിനഗര്‍ മാരിച്ചാമി ഭാര്യ പണ്ണമ്മാള്‍ എന്നിവരും ഹൃദയാഘാതം മൂലമാണ് മരണപ്പെട്ടത്.

എ.ഐ.എ.ഡി.എം.കെ യുവജന വിഭാഗം നേതാവ് തലൈവയുടെ വിയോഗം ഉള്‍ക്കൊള്ളാനാവാതെ വിഷം കഴിച്ച് ജീവനൊടുക്കുകയായിരുന്നു. തേനി ജില്ലയിലെ ബോഡിനായ്ക്കന്നൂര്‍ മേലേശൊക്കനാഥപുരം സ്വദേശി ചന്ദ്രനാണ് വിഷം കഴിച്ച് ജീവനൊടുക്കിയത്.

ജയലളിത അന്തരിച്ചു;അമ്മയ്ക്ക് വിട


ജയലളിത അന്തരിച്ചു


തമിഴ്നാട് മുഖ്യമന്ത്രി ജയലളിത അന്തരിച്ചു. ചൊവ്വഴ്ച പുലര്‍ച്ചെ 12.15 ഓടെ ആയിരുന്നു അന്ത്യം.

ഹൃദയാഘാതത്തെ തുടര്‍ന്ന് മരണത്തിന് കീഴടങ്ങുകയുമായിരുന്നു..

തമിഴ്നാട് മുഖ്യമന്ത്രി ജയലളിത അന്തരിച്ചു. ആരോഗ്യനില മെച്ചപ്പെടുന്നതിനിടെ ചൊവ്വഴ്ച പുലര്‍ച്ചെ 12.15 ഓടെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.  അടിയന്തര ചികിത്സ നല്‍കി വരുന്നതിനിടെ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ഹൃദയാഘാതം ഉണ്ടായെന്ന വാര്‍ത്ത രാത്രി കഴിഞ്ഞ ദിവസം മണിയോടെയാണ് ആശുപത്രി അധികൃതര്‍ പുറത്തുവിട്ടത്. അപ്പോള്‍ മുതല്‍ തന്നെ തമിഴ്നാട്ടിലും കേരളം ഉള്‍പ്പെടെയുള്ള അയല്‍ സംസ്ഥാനങ്ങളിലും കനത്ത സുരക്ഷയാണ് പൊലീസ് ഏര്‍പ്പെടുത്തിയത്.   തമിഴ്നാടിന്റെ ചുമതല വഹിക്കുന്ന മഹാരാഷ്ട്ര ഗവര്‍ണര്‍ സി. വിദ്യാസാഗര്‍ റാവു ഇന്നലെ രാത്രി 10.45ഓടെ ആശുപത്രിയിലെത്തിയിരുന്നു. മന്ത്രിസഭയിലെ പ്രമുഖരും മുതിര്‍ന്ന ഉദ്ദ്യോഗസ്ഥരും വൈകുന്നേരം മുതല്‍ ആശുപത്രിയില്ത്തി‍ തുടരുകയായിരുന്നു.  

രാത്രി ആശുപത്രിയില്‍ വെച്ച് അടിയന്തര മന്ത്രിസഭാ യോഗം ചേര്‍ന്നു. ഇതിനിടെ ആശുപത്രിയിലെത്തിയ ഗവര്‍ണറും ഈ യോഗത്തില്‍ പങ്കെടുത്തു. അര മണിക്കൂറിന് ശേഷം രാജ്ഭവനിലേക്ക് തിരിച്ച ഗവര്‍ണര്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കിയെന്നാണ് വിവരം. അയല്‍ സംസ്ഥാനങ്ങളിലെ കേന്ദ്ര സേനകളോട് തമിഴ്നാട്ടിലേക്ക് പോകന്‍ ഇന്നലെ തന്നെ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ ഇന്നലെ മുതല്‍ തന്നെ ആശുപത്രി പരിസരത്ത് തുടരുകയയിരുന്നു.

സെപ്തംബര്‍ 22നാണ് പനിയും നിര്‍ജ്ജലീകരണവും കാരണം ജയലളിതയെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ദീര്‍ഘനാള്‍ ഐ.സി.യുവില്‍ വെന്റിലേറ്റര്‍ സഹായത്തോടെയായിരുന്നു ജീവന്‍ നിലനിര്‍ത്തിയിരുന്നതെങ്കിലും പിന്നീട് ആരോഗ്യ നില മെച്ചപ്പെട്ടു. ഓക്ടോബര്‍ 12ന് മുഖ്യമന്ത്രിയുടെ വകുപ്പുകള്‍ ഒ. പനീര്‍ശെല്‍വത്തിന് നല്‍കി.  നവംബര്‍ 19നാണ് ആരോഗ്യ നില മെച്ചമായതിനെ തുടര്‍ന്ന ജയലളിതയെ ഐ.സി.യുവില്‍ നിന്ന് റൂമിലേക്ക് മാറ്റിയത്. വേണമെങ്കില്‍ വീട്ടില്‍ പോകാമെന്ന് ഡോക്ടര്‍മാര്‍ അന്ന് നിര്‍ദ്ദേശിച്ചിരുന്നെങ്കിലും അണുബാധ ഒഴിവാക്കാനാണ് ജയലളിത ആശുപത്രിയില്‍ തന്നെ തുടര്‍ന്നത്. ശ്വാസകോശത്തിലെ അണുബാധ അന്ന് പൂര്‍ണ്ണമായി മാറിയിരുന്നു. ആരോഗ്യ നില വീണ്ടെടുക്കുന്നതിനിടെയാണ് ഇന്നലെ വൈകുന്നേരം 5.30ഓടെ വീണ്ടും ഹൃദയാഘാതം ഉണ്ടായത്. തുടര്‍ന്ന് ഉടന്‍ തന്നെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി. ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്ദരുടെ നിരീക്ഷണത്തിലായിരുന്നു അവര്‍. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെ അടിയന്തര ശസ്ത്രക്രിയ നടത്തിയതായും ചില തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

കാസർഗോട്ട്‌ ബസുകൾക്ക്‌ നേരെ കല്ലേറ്, കെഎസ്‌ആർടിസി ബസുകൾ സർവ്വീസ്‌ നിർത്തി വെച്ചു



കാസർഗോഡ്‌ ഉപ്പളയിൽ ബസുകൾക്ക്‌ നേരെ കല്ലേർ, വൈകിട്ട്‌ ഏഴു മണിയോടെ ദേശീയ പാതയിൽ ഉപ്പള സോനകല്ലിൽ വെച്ചായിരുന്നു ബസുകൾക്ക്‌ നേരെ കല്ലേറു നടന്നത്‌. ഇതേത്തുടർന്ന് മംഗലാപുരം ഭാഗത്തേക്കുള്ള കെഎസ്‌ആർടിസി ബസ്സുകൾ സർവ്വീസ്‌ നിർത്തി വെച്ചിരിക്കുകയാണ്.

ബാബരി മസ്‌ജിദ്‌ ധ്വംസനത്തിന്റെ ഇരുപത്തിനാലാം വാർഷികത്തോടനുബന്ധിച്ച്‌ ജില്ലയിലും പോലീസ്‌ കനത്ത‌ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു. അക്രമത്തിനു പിന്നിൽ ആരാണെന്ന് വ്യക്തമല്ല. സ്ഥലത്ത്‌ പോലീസ്‌ ക്യാമ്പ്‌ ചെയ്യുന്നു.

ജയലളിത മരണത്തിലേക്കോ?



ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ സ്ഥിതി അതീവ ഗുരുതരനിലയില്‍ തന്നെ തുടരുകയാണെന്ന് വ്യക്തമാക്കി ലണ്ടനിലെ ഡോക്ടറുടെ സന്ദേശം. അപ്രതീക്ഷിത ഹൃദയ സ്തംഭനം കണക്കുകൂട്ടലുകള്‍ തെറ്റിച്ചെന്നും എന്തും സംഭവിക്കാമെന്നുമാണ് ഡോ. റിച്ചാര്‍ഡ് ബെയ്‌ലി അറിയിച്ചത്. ലണ്ടനില്‍ നിന്നുളള ഡോക്ടറാണ് റിച്ചാര്‍ഡ് ബെയ്ല്‍. ഇദ്ദേഹത്തിന്റെ നിര്‍ദേശ പ്രകാരമാണ് അപ്പോളോ ആശുപത്രി അധികൃതര്‍ ജയലളിതയെ ചികിത്സിക്കുന്നത്. ആരോഗ്യസ്ഥിതി അതീവ ഗുരുതരമെന്ന് ആശുപത്രി അധികൃതര്‍ നേരത്തെ പുറത്തുവിട്ട മെഡിക്കല്‍ ബുള്ളറ്റിനും വ്യക്തമാക്കിയിരുന്നു. ഇസിഎംഒ സംവിധാനത്തിലാണ് ആരോഗ്യം നിലനിര്‍ത്തുന്നതെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.


ചെന്നൈ അപ്പോളോ ആശുപത്രിയില്‍ വലിയ ഡോക്ടര്‍മാരടങ്ങുന്ന സംഘത്തിന്റെ നിരീക്ഷണത്തിലാണ് ഇപ്പോഴും ജയലളിത. ഹൃദയവും ശ്വാസകോശവും പ്രവര്‍ത്തിക്കുന്നത് കൃത്രിമ ഉപകരണത്തിന്റെ സഹായത്താലാണെന്നും ലണ്ടനില്‍ നിന്നുളള ഡോ. റിച്ചാര്‍ഡ് ബെയ്‌ലിന്റെ നിര്‍ദേശ പ്രകാരമാണ് ചികിത്സ നടക്കുന്നതെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ഇത് കൂടാതെ ഡല്‍ഹി എയിംസില്‍ നിന്നും നാലു വിദഗ്ധ ഡോക്ടര്‍മാര്‍ അടങ്ങുന്ന സംഘവും അപ്പോളയില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. ശ്വാസകോശത്തിലുണ്ടായ അണുബാധയും പ്രമേഹവുമാണ് ജയലളിതയുടെ ചികിത്സയ്ക്ക് തടസമാകുന്നത്. ഇതുമൂലം ആരോഗ്യനില വഷളായിക്കൊണ്ടിരിക്കുകയാണ്. ജയലളിതയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്നാണ് അപ്പോളോ ആശുപത്രി അധികൃതരുടെ ട്വീറ്റ്.

ജയലളിത അപകടനില തരണം ചെയ്തതായും സാധ്യമായതെല്ലാം കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നുണ്ടെന്നും കേന്ദ്രമന്ത്രി ജെ.പി നദ്ദ രാവിലെ അറിയിച്ചിരുന്നു. അപ്പോളോ ആശുപത്രി അധികൃതരുമായി നിരന്തര സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ടെന്നും അവരില്‍ നിന്നാണ് കാര്യങ്ങള്‍ അറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയെ ഇക്കാര്യം അദ്ദേഹം ധരിപ്പിക്കുകയും ചെയ്തു. ജയലളിതയെ അടിയന്തര ഹൃദയശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയതായും എഐഡിഎംകെ വക്താവ് സി.ആര്‍ സരസ്വതിയും മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ആശുപത്രി അധികൃതരുടെ ഔദ്യോഗിക സ്ഥിരീകരണമൊന്നും ഇക്കാര്യത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ല. അതേസമയം നിരവധി കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെയുളളവര്‍ ആശുപത്രിയിലേക്ക് എത്തുന്നുണ്ട്. തമിഴ്‌നാട് ഗവര്‍ണര്‍ ആശുപത്രിയില്‍ എത്തി ആശുപത്രി അധികൃതരെ കണ്ട് മടങ്ങിയിരുന്നു. കൂടാതെ അടിയന്തര മന്ത്രിസഭായോഗവും ആശുപത്രിയില്‍ ചേരുന്നുണ്ട്. ഗവര്‍ണര്‍ ഔദ്യോഗികമായി പത്രക്കുറിപ്പ് ഇറക്കുമെന്നാണ് അറിയുന്നത്. തമിഴ്‌നാട്ടിലെ സ്‌കൂളുകളില്‍ ജയലളിതയ്ക്കായി പ്രത്യേക പ്രാര്‍ത്ഥനകള്‍ നടന്നു.

ഇന്നലെ വൈകിട്ട് ജയലളിതയ്ക്ക് ഹൃദയാഘാതമുണ്ടായ ശേഷം ആയിരക്കണക്കിന് ‘അമ്മ’ അനുയായികളാണ് അപ്പോളോ ആശുപത്രി പരിസരത്തേക്ക് ഒഴുകിയെത്തുന്നത്. തിരക്ക് നിയന്ത്രിക്കുന്നതിനും കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാനും അതീവ സുരക്ഷയാണ് തമിഴ്‌നാട്ടിലെങ്ങും ഒരുക്കിയിരിക്കുന്നതും. കര്‍ണാടക ബസിനു നേരെ തമിഴ്‌നാട്ടില്‍ കല്ലേറ് ഉണ്ടായിട്ടുണ്ട്. നിയന്ത്രണം വിട്ട ബസ് ലോറിയില്‍ ഇടിച്ച് ബസിന് സാരമായ കേടുപാടുകള്‍ ഉണ്ടായിട്ടുണ്ട്. സംഭവത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല. ഇതിനെ തുടര്‍ന്ന് തമിഴ്‌നാട്ടിലേക്കുളള മുഴുവന്‍ കര്‍ണാടക ബസുകളും താത്കാലികമായി സര്‍വീസ് നിര്‍ത്തിവെച്ചിട്ടുണ്ട്. ഡിഎംകെയുടെ പാര്‍ട്ടി ആസ്ഥാനങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

Saturday, 3 December 2016

മോഡിയെ പരസ്യ മോഡലാക്കിയ റിലയന്‍സ് ജിയോയ്‌ക്ക് പിഴ 500 രൂപ!

ന്യൂഡല്‍ഹി > പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ചിത്രം പരസ്യങ്ങളില്‍ ഉപയോഗിച്ച മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോയ്ക്കുള്ള ശിക്ഷ 500 രൂപ പിഴയിലൊതുങ്ങും. പേരും ചിഹ്നങ്ങളും ദുരുപയോഗം ചെയ്യുന്നതു തടഞ്ഞുകൊണ്ടുള്ള 1950ലെ നിയമപ്രകാരമാണ് 500 രൂപ പിഴയിട്ടത്. ഈ പിഴ മാത്രം ഈടാക്കി റിലയന്‍സ് ജിയോയ്ക്കെതിരായ നിയമനടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ അവസാനിപ്പിക്കുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

പത്രങ്ങളിലും ഇലക്ട്രോണിക് മാധ്യമങ്ങളിലും മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ജിയോ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ചിത്രം ഉപയോഗിച്ച് വ്യാപകമായി പരസ്യം നല്‍കിയിരുന്നു. ഇത് വ്യാപക വിമര്‍ശനങ്ങള്‍ക്കും കാരണമായി.  ഇത് സംബന്ധിച്ച് പ്രതിപക്ഷം പാര്‍ലമെന്റില്‍ ഉന്നയിച്ച ചോദ്യത്തിനാണ് പിഴ ശിക്ഷ സംബന്ധിച്ച മറുപടി കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ സഹമന്ത്രി രാജ്യവര്‍ധന്‍ സിങ് റാത്തോഡ് നല്‍കിയത്. എഴുതിത്തയാറാക്കി നല്‍കിയ മറുപടിയിലാണു പേരും ചിഹ്നങ്ങളും ദുരുപയോഗം ചെയ്യുന്നതു തടഞ്ഞുകൊണ്ടുള്ള 1950ലെ നിയമം റാത്തോഡ് ചൂണ്ടിക്കാട്ടിയത്. ഇത്തരം കേസുകളില്‍ ഈടാക്കാവുന്ന പരമാവധി പിഴ 500 രൂപയാണ്. അതേസമയം, ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിനു പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നാണ് ഔദ്യോഗിക വിശദീകരണം.

പ്രധാനമന്ത്രിയുടെ ചിത്രം ഉപയോഗിച്ച വിവരം കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്ന് സഹമന്ത്രി അറിയിച്ചു. സമാജ്വാദി പാര്‍ട്ടി എംപി നീരജ് ശേഖറാണ് ഈ വിഷയം പാര്‍ലമെന്റില്‍ ഉന്നയിച്ചത്.  500, 1000 രൂപാ നോട്ടുകള്‍ അസാധുവായി പ്രഖ്യാപിച്ചതിന്റെ തൊട്ടടുത്ത ദിവസം തന്നെ  ഡിജിറ്റല്‍ പണമിടപാട് ആപ്ളിക്കേഷനായ പേടിഎമ്മും പരസ്യങ്ങളില്‍ പ്രധാനമന്ത്രിയുടെ ചിത്രം ഉപയോഗിച്ചതും പ്രതിപക്ഷം ചൂണ്ടിക്കാട്ടി.

സ്വകാര്യ കമ്പനികളുടെ ബ്രാന്‍ഡ് അംബാസഡറാകാന്‍ പ്രധാനമന്ത്രിയെ അനുവദിക്കുന്ന നിയമം നിലവിലുണ്ടോ എന്നും ഇക്കാര്യത്തില്‍ റിലയന്‍സ് ജിയോ നിയമലംഘനം നടത്തിയിട്ടുണ്ടെങ്കില്‍ അതിനെതിരെ പ്രധാനമന്ത്രിയുടെ ഓഫിസ് നടപടി സ്വീകരിച്ചിട്ടുണ്ടോ എന്നുമായിരുന്നു ശേഖര്‍ ഗുപ്തയുടെ ചോദ്യം.

Friday, 2 December 2016

വര്‍ണ,വര്‍ഗ,വംശ വ്യത്യാസമില്ലാത്ത ദൈ വത്തോടുള്ള പ്രാർത്ഥന; ബ്ലാസ്റ്റേഴ്‌സ് തരങ്ങളുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ



വര്‍ണ,വര്‍ഗ,വംശ വ്യത്യാസമില്ലാത്ത ദൈ വത്തോടുള്ള പ്രാർത്ഥന; ബ്ലാസ്റ്റേഴ്‌സ് തരങ്ങളുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ


കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ കേരള ബ്ലാസ്‌റ്റേഴ്‌സ് താരവും ഹെയ്ത്തി ദേശീയ ടീം അംഗവുമായ ഡക്കന്‍സ് മോസസ് നാസോണ്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ഒരു ചിത്രം ബ്ലാസ്‌റ്റേഴ്‌സ് ഫാന്‍ ഗ്രൂപ്പുകളില്‍ തരംഗം സൃഷ്ടിക്കുന്നു. കേരള ബ്ലാസ്റ്റേഴ്‌സിലെ മുസ്ലീം താരങ്ങള്‍ ഡ്രസ്സിംഗ് റൂമില്‍ ഒരുമിച്ച് നമസ്‌കരിക്കുന്നതിന്റെ ചിത്രമാണത്. ഒരു ടീമെന്ന നിലയില്‍ ബ്ലാസ്റ്റേഴ്‌സിന്റെ ഐക്യബോധം എത്രത്തോളമുണ്ടെന്ന് രേഖപ്പെടത്തുന്നതാണ് ഈ പ്രാര്‍ത്ഥനാ ചിത്രം.

ഇന്ത്യക്കാരും കറുത്തവരും വെളുത്തവരും നീല, ചുവപ്പ് നിറമുളളവരും എങ്ങനെയായാലും ഒരുമിച്ച് പ്രാര്‍ത്ഥനകള്‍ നിര്‍വ്വഹിക്കുന്നു എന്നാണ് നാസോണ്‍ ഈ ചിത്രത്തിന് നല്‍കിയ അടിക്കുറിച്ച്. വര്‍ണ വര്‍ഗ വംശ വ്യത്യാസമില്ലാതെ ഒരു ടീമെന്ന നിലയില്‍ ബ്ലാസ്‌റ്റേഴ്‌സ് പുലര്‍ത്തുന്ന സാഹോദര്യത്തിലേക്ക് കൂടി വെളിച്ചം വീശുന്നതാണ് ഈ ചിത്രം. മിഡ്ഫീല്‍ഡര്‍ ഇഷ്ഫാഖ് അഹമ്മദാണ് പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കുന്നത്.

പോര്‍ച്ചുഗീസ് ക്ലബ് സിഡി ടോണ്‍ഡേലയില്‍ നിന്നാണ് 22കാരനായ ഡക്കന്‍സ് ബ്ലാസ്റ്റേഴ്സിലേക്കെത്തുന്നത്. ടീമിലെ രണ്ടാമത്തെ ഹെയ്തി താരമാണ് നാസോണ്‍. കെര്‍വെന്‍സ് ബെല്‍ഫോര്‍ട്ടാണ് ബ്ലാസ്‌റ്റേഴ്‌സിലെ മറ്റൊരു ഹെയ്ത്തി താരം.

2014 മുതല്‍ ഹെയ്ത്തി ദേശീയ ടീമിന്റെ ഭാഗമായ ഡക്കന്‍സ് 2015ലെ കോണ്‍കാകാഫ് ഗോള്‍ഡ് കപ്പിലും ലോകകപ്പ് യോഗ്യതാ മത്സരത്തിലും കളിച്ചു. നാസോണിന്റെ മികവിലായിരുന്നു ഹെയ്തി ടൂര്‍ണമെന്റിന്റെ നോക്കൗട്ട് റൗണ്ടില്‍ കടന്നത്. 15 കളികളില്‍ നിന്ന് നാല് രാജ്യാന്തര ഗോളുകളാണ് ഡക്കന്‍സിന്റെ അക്കൗണ്ടിലുള്ളത്.

Thursday, 1 December 2016

അബ്ദുല്‍ ഖാദർ യാത്രയായത് നാളെ   ഗള്ഫിലേക് പോകാനിരിക്കെ; വെട്ടിയ പ്രതിയെ പോലീസ് തിരയുന്നു


കാസര്‍കോട്: പൊവ്വലില്‍ യൂസുഫിന്റെ മകന്‍ അബ്ദുല്‍ ഖാദര്‍ വെട്ടേറ്റ് മരിച്ചത് വെള്ളിയാഴ്ച ഗള്‍ഫിലേക്ക് പോകാനിരിക്കെ. സുഹൃത്തുക്കളായ അഫിയാദ്(22), സത്താദ്(22) എന്നിവര്‍ക്കൊപ്പം പൊവ്വലില്‍ നിന്നും ബോവിക്കാനം ടൗണിലെത്തിയതായിരുന്നു അബ്ദുല്‍ ഖാദര്‍.

കഴിഞ്ഞ ഹര്‍ത്താല്‍ ദിവസം വൈകീട്ട് ബോവിക്കാനത്ത് പൊവ്വലിലെയും ബോവിക്കാനത്തെയും ക്ലബ്ബ് പ്രവര്‍ത്തകര്‍ തമ്മില്‍ ഫുട്‌ബോള്‍ കളിയെ ചൊല്ലി തര്‍ക്കവും കയ്യാങ്കളിയുമുണ്ടായിരുന്നു. സ്ഥലത്തെത്തിയ പോലീസ് കൂടിനിന്നവരെ വിരട്ടിയോടിക്കുകയായിരുന്നു. പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് സിപിഎം പ്രതിഷേധപ്രകടനവും സംഘടിപ്പിച്ചിരുന്നു.

ഇതിന് ശേഷം സ്ഥിതി ശാന്തമായിരിക്കെയാണ് യുവാക്കള്‍ ബോവിക്കാനത്തെത്തിയത്. ഈ സമയം ബോവിക്കാനത്തെ നസീര്‍ എന്ന യുവാവിന്റെ നേതൃത്വത്തിലാണ് ഇവരം അക്രമിച്ചതെന്ന് പോലീസ് പറയുന്നു. അബ്ദുല്‍ ഖാദറിന്റെ കഴുത്തിനും പുറത്തുമാണ് ഗുരുതരമായി വെട്ടേറ്റത്. കൂടെയുണ്ടായിരുന്ന സുഹൃത്തുക്കള്‍ക്കും ഗുരുതരമായി വെട്ടേറ്റു. അബ്ദുല്‍ ഖാദര്‍ ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു.

പരിക്കേറ്റ സുഹൃത്തുക്കളില്‍ ഒരാളെ മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. മറ്റൊരാളെ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെ തുടര്‍ന്ന് പ്രകോപിതരായ നാട്ടുകാര്‍ പ്രതിയുടെ വീട്ടിലെത്തിയത് സംഘര്‍ഷാവസ്ഥയ്ക്ക് കാരണമായിട്ടുണ്ട്. ഗള്‍ഫിലേക്ക് പോകാനിരിക്കെ അബ്ദുല്‍ ഖാദറിന്റെ മരണം ബന്ധുക്കളെയും സുഹൃത്തുക്കളെയും നാട്ടുകാരെയും ഒരുപോലെ ദുഖത്തിലാഴ്ത്തി.

വിവരമറിഞ്ഞ് ജില്ലാ പോലീസ് ചീഫ് തോംസണ്‍ ജോസിന്റെ നേതൃത്വത്തിലുള്ള വന്‍ പോലീസ് സംഘം സ്ഥലത്തെത്തിയിരുന്നു. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഇന്‍ക്വസ്റ്റിന് ശേഷം മൃതദേഹം വിദഗ്ദ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും. ജില്ലാ പോലീസ് ചീഫിന്റെ നേതൃത്വത്തില്‍ വിദ്യാനഗര്‍ സിഐ ബാബു പെരിങ്ങേത്ത്, ആദൂര്‍ സിഐ സിബി തോമസ്, എസ്‌ഐ സന്തോഷ്‌കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പൊവ്വല്‍, ബോവിക്കാനം എന്നിവിടങ്ങളില്‍ ക്യാമ്പ് ചെയ്തിട്ടുണ്ട്. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ കൂടുതല്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.

അഫ്‌സയാണ് മരിച്ച അബ്ദുല്‍ ഖാദറിന്റെ മാതാവ്. അഞ്ച് മക്കളില്‍ മൂത്തവനാണ് അബ്ദുല്‍ ഖാദര്‍. സുഹൈല്‍, ഫാത്തിമ, ഫൈസല്‍ തുടങ്ങിയവര്‍ മറ്റുമക്കളാണ്.

സ്വര്‍ണ്ണത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തി മോഡി സർക്കാർ

    

ന്യൂഡല്‍ഹി: കൈവശം വെക്കാവുന്ന സ്വര്‍ണ്ണത്തിന് കേന്ദ്രം നിയന്ത്രണം ഏര്‍പ്പെടുത്തി. വിവാഹിതരായ സ്ത്രീകള്‍ക്ക് 62.5പവനും, അവിവാഹിതരായ സ്ത്രീകള്‍ക്ക് 31.25പവനും മാത്രമേ ഇനിമുതല്‍ കൈവശം വെക്കാനാകൂ. കേന്ദ്ര ധനമന്ത്രാലയം ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറക്കി. അതേസമയം, പുരുഷന്‍മാര്‍ക്ക് 12പവന്‍ സ്വര്‍ണ്ണം മാത്രമേ കൈവശം വെക്കാനാകൂ.

പരമ്പരാഗതമായി കിട്ടിയ സ്വര്‍ണ്ണത്തിന് ആദായനികുതി നല്‍കേണ്ട ആവശ്യമില്ല. എന്നാല്‍ വെളിപ്പെടുത്താത്ത പണം കൊണ്ടുള്ള സ്വര്‍ണ്ണത്തിന് നികുതി നല്‍കേണ്ടി വരുമെന്നും ഉത്തരവില്‍ പറയുന്നു. നോട്ടുകള്‍ അസാധുവാക്കിയതോടെ കള്ളപ്പണം വെളുപ്പിക്കാന്‍ ആളുകള്‍ സ്വര്‍ണ സമ്പാദ്യത്തെ കൂട്ടുപിടിക്കുന്നുവെന്നാണ് നിയന്ത്രണത്തിന് കാരണമായി കേന്ദ്രം പറയുന്നത്. അളവില്‍ കൂടുതല്‍ സ്വര്‍ണ്ണം കൈവശം വെക്കുകയാണെങ്കില്‍ റെയ്ഡു വഴി ആദായനികുതി വകുപ്പ് പിടിച്ചെടുക്കും.

നോട്ട് പ്രതിസന്ധി തുടരുമ്പോഴും വീണ്ടും കര്‍ശന നിയന്ത്രണങ്ങളുമായി കേന്ദ്രം മുന്നോട്ട് നീങ്ങുകയാണ്. അതിനിടെ നാളെ കൂടി മാത്രമേ പഴയ നോട്ടുകള്‍ മാറ്റിവാങ്ങാനാകൂവെന്ന് കേന്ദ്രം അറിയിച്ചു. നേരത്തെ ഇത് ഡിസംബര്‍ 15വരെ ആയിരുന്നു. എന്നാല്‍ ഇതിലും സര്‍ക്കാര്‍ വെട്ടിച്ചുരുക്കലാണ് കണ്ടത്.

യുവാക്കൾ  തമ്മില്‍ കത്തിക്കുത്ത്; ഒരാള്‍ കൊല്ലപ്പെട്ടു, 2 പേരുടെ നില ഗുരുതരം



ബോവിക്കാനം: കഴിഞ്ഞ ദിവസം പൊവ്വലില്‍ ഫുട്‌ബോള്‍ കളിയെചൊല്ലി ക്ലബ്ബ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായി വ്യാഴാഴ്ച വൈകിട്ടുണ്ടായ കത്തിക്കുത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. മറ്റു രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പൊവ്വലിലെ അബ്ദുല്‍ ഖാദര്‍(19) ആണ് വെട്ടേറ്റ് മരിച്ചത്. പൊവ്വലിലെ സിയാദ് (22), സത്താദ് അനസ്(22) എന്നിവര്‍ക്കാണ് വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റത്.

വൈകട്ട് നാല് മണിയോടെയാണ് സംഭവം. ബോവിക്കാനം ടൗണില്‍ വെച്ച് രണ്ട് സംഘങ്ങള്‍ തമ്മില്‍ കത്തിക്കുത്തില്‍ ഏര്‍പ്പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റവരെ ഉടന്‍ തന്നെ ചെങ്കള നായനാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും അബ്ദുല്‍ ഖാദര്‍ മരിച്ചിരുന്നു.

Wednesday, 30 November 2016

ഫൈസലിന്റെഅമ്മ മീനാക്ഷി  ഇസ്‌ലാം സ്വീകരിച്ചു;അച്ഛൻ നാളെ ഇസ്ലാം മതം സ്വീകരിച്ചേക്കും?


കൊടിഞ്ഞിയില്‍ മതം മാറിയതിന്റെ പേരില്‍ ആര്‍എസ്എസുകാര്‍ വെട്ടിക്കൊന്ന ഫൈസലിന്റെ മാതാവ് മീനാക്ഷി ഇസ്‌ലാം സ്വീകരിച്ചു.  ജമീല എന്ന പേരാണ് സ്വീകരിച്ചത്. പൊന്നാനിയില്‍ നിന്നും വന്ന തങ്ങളാണ് അവര്‍ക്ക് ശഹാദത്ത് കലിമ ചൊല്ലിക്കൊടുത്തത്. ഇസ്‌ലാം സ്വീകരിച്ച ഫൈസലിന്റെ ഭാര്യ മതപഠനത്തിനായി പൊന്നാനിയിലേക്കു പോകാനിരിക്കുകയാണ്. ഫൈസലിന്റെ മാതാവും മതപഠനത്തിനായി പൊന്നാനിയിലേക്കാണ് പോകുന്നത്.
തന്റെ സമ്മതം വാങ്ങിയ ശേഷമാണ് ഫൈസല്‍ മതം മാറിയതെന്ന് മീനാക്ഷി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇവരുടെ സഹോദരന്‍ വര്‍ഷങ്ങള്‍ക്കു മുന്‍പു തന്നെ ഇസ്‌ലാം സ്വീകരിച്ചതാണ്. മതം മാറിയ ഫൈസല്‍ വീട്ടുകാരെയും ഈ മാര്‍ഗ്ഗത്തിലെത്തിക്കന്നത് തടയാനാണ് സഹോദരീ ഭര്‍ത്താവായ വിനോദിന്റെ നേതൃത്വത്തില്‍ ഫൈസലിനെ വെട്ടിക്കൊന്നത്. മതംമാറിയതിന് ഫൈസലിന്റെ തലയറുക്കുമെന്ന് ഇയാള്‍ നിരവധി തവണ ഭീഷണിപ്പെടുത്തിയതായും മാതാവ് മീനാക്ഷി പറഞ്ഞിരുന്നു.

വിവാഹ വാര്‍ത്ത വ്യാജം: മഖ്ബൂല്‍ സല്‍മാന്‍

    

തന്റെ പേരില്‍ പ്രചരിക്കുന്ന വിവാഹവാര്‍ത്തക്കെതിരെ പ്രതികരിച്ച് നടന്‍ മഖ്ബൂല്‍ സല്‍മാന്‍. വിവാഹ വാര്‍ത്ത തെറ്റാണെന്ന് മഖ്ബൂല്‍ വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലാണ് വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് മഖ്ബൂല്‍ പറഞ്ഞിരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് മഖ്ബൂലിന്റെ വിവാഹം കഴിഞ്ഞെന്ന രീതിയില്‍ വാട്‌സ്അപ്പിലൂടെയും ഫേസ്ബുക്കിലൂടേയും ഫോട്ടോ പ്രചരിച്ചത്. എന്നാല്‍ ഇത് തന്റെ വിവാഹത്തിന്റേതല്ലെന്നും അങ്ങനെ ഉണ്ടായാല്‍ എല്ലാവരേയും അറിയിക്കുമെന്നും മഖ്ബൂല്‍ പറയുന്നു. പ്രചരിക്കുന്ന ഫോട്ടോകള്‍ തന്റെ കുടുംബപരിപാടിയുടേതായിരുന്നുവെന്ന് മഖ്ബൂല്‍ വ്യക്തമാക്കി.

 

പ്രതി വിനോദിന് വീടും സ്ഥലവും വാങ്ങി കൊടുത്തത് കൊല്ലപ്പെട്ട ശഹീദ് ഫൈസല്‍



    

തിരൂരങ്ങാടി: മലപ്പുറത്ത് മതം മാറിയതിന്റെ പേരില്‍ കൊല്ലപ്പെട്ട ഫൈസലിനെ വധിക്കുന്നതിന് ഗൂഢാലോചന നടത്തിയതിന് പിടിയിലായ വിനോദിന് വീടും സ്ഥലവും വാങ്ങി നല്‍കിയത് ഫൈസലായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. ഫൈസലിന്റെ സഹോദരി ഭര്‍ത്താവും അമ്മാവന്റെ മകനുമാണ് വിനോദ്. കഴിഞ്ഞ തവണ ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയ സമയത്താണ് വീടിനോട് ചേര്‍ന്ന് നാല് സെന്റ് സ്ഥലവും ചെറിയ വീടും വിനോദിനായി ഫൈസല്‍ നിര്‍മിച്ചു നല്‍കിയത്.

സ്ഥലം വാങ്ങുന്നതിനുള്ള നാലു ലക്ഷം രൂപയും വീട് നിര്‍മിക്കുന്നതിനുള്ള തുകയും നല്‍കിയത് ഫൈസലായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. മദ്യപിച്ചെത്തുന്ന വിനോദ് സഹോദരിയെ മര്‍ദിക്കുന്നത് കണ്ട് സഹിക്കെട്ടാണ് ഫൈസല്‍ വീടും സ്ഥലവും വാങ്ങി നല്‍കിയത്. ഈ ഇനത്തില്‍ ഫൈസലിന് കടം വന്നതായും ബന്ധുക്കള്‍ പറഞ്ഞു.

ഐഎഎസ് പ്രണയം:ലവ് ജിഹാദ് എന്നും ഘര്‍വാപസി വേണമെന്ന് ഹിന്ദു മഹാസഭ


ന്യൂഡല്‍ഹി: സിവില്‍ സര്‍വീസ് ഒന്നാം റാങ്കുകാരിയായ ടിന ദാബിയും രണ്ടാം റാങ്കുകാരനായ അത്തര്‍ ആമിറുല്‍ ഷാഫിയും തമ്മില്‍ വിവാഹിതരാവുന്നതിനെതിരേ ഹിന്ദു മഹാസഭ. ഉദ്യോഗസ്ഥമന്ത്രാലയ ഓഫിസിലെ പരിശീലനത്തിനിടയിലാണ് ഈ ഐഎഎസുകാര്‍ പ്രണയത്തിലാവുന്നത്. തുടര്‍ന്ന് ടിനയും അത്തറും വിവാഹിതരാവാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍, ഈ വിവാഹത്തെ എതിര്‍ത്ത് ഹിന്ദു മഹാസഭ രംഗത്തെത്തിയിരിക്കുകയാണിപ്പോള്‍. ടിന ദാബി കശ്മീരിലെ മുസ്‌ലിം യുവാവ് കൂടിയായ അത്തര്‍ ആമിറിനെ വിവാഹം കഴിക്കുന്നത് ലൗ ജിഹാദാണെന്നാണ് ഹിന്ദു മഹാസഭയുടെ ആരോപണം. ഇക്കാര്യം പറഞ്ഞ് ഹിന്ദു മഹാസഭ ടിന ദാബിയുടെ പിതാവിന് കത്തയക്കുകയും ചെയ്തിട്ടുണ്ട്.
ഹിന്ദു മഹാസഭയുടെ ദേശീയ സെക്രട്ടറി മുന്നകുമാര്‍ ശര്‍മയുടെ പേരിലാണ് കത്ത്. ഇന്ത്യ ഇസ്‌ലാമികവല്‍ക്കരിക്കുന്നതിന്റെ ഭാഗമായാണ് മുസ്‌ലിം തീവ്രവാദികള്‍ ലൗ ജിഹാദ് പ്രചരിപ്പിക്കുന്നതെന്നും ഇവര്‍ ലൗ ജിഹാദില്‍ നിന്നു പിന്തിരിയണമെന്നും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്. വിവാഹവുമായി മുന്നോട്ടുപോവാനാണ് തീരുമാനമെങ്കില്‍ അത്തര്‍ ആമിറിന്റെ കുടുംബത്തെ ഘര്‍വാപസി നടത്തണമെന്നും അതിന് തങ്ങള്‍ സഹായിക്കാമെന്നും കത്തിലുണ്ട്. എന്നാല്‍, വ്യത്യസ്ത മതവിശ്വാസികള്‍ തമ്മിലുള്ള വിവാഹം ക്രിമിനല്‍ക്കുറ്റമായി കാണുന്നവര്‍ ഇപ്പോഴും ഇന്ത്യന്‍ സമൂഹത്തിലുണ്ടെന്നാണ് കത്തിലൂടെ വ്യക്തമാവുന്നതെന്നും താന്‍ സ്വതന്ത്രമായി ചിന്തിക്കുന്ന സ്ത്രീയാണെന്നും തനിക്ക് തിരഞ്ഞെടുപ്പുകള്‍ നടത്താന്‍ അവകാശമുണ്ടെന്നുമാണ് സംഭവത്തോട് ടിനയുടെ പ്രതികരണം.