Couestry:kasaragod vartha
ബോവിക്കാനം: ബോവിക്കാനത്ത് ഡി വൈ എഫ് ഐ - ബി ജെ പി പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. എന്‍ഡോസള്‍ഫാന്‍ കേസില്‍ അനുകൂല വിധിയുണ്ടായതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് ഡി വൈ എഫ് ഐ നടത്തിയ പ്രകടനത്തിന് സമീപത്തുകൂടി ബിജെപി പ്രവര്‍ത്തകനായ ഭരതന്‍ ഓട്ടോ റിക്ഷ ഓടിച്ചുപോകുമ്പോള്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ ഭരതനെ പിടികൂടി മര്‍ദിക്കുകയും ഓട്ടോ മറിച്ചിട്ട് തകര്‍ക്കുകയുമായിരുന്നു.
ഇതിനുപിന്നാലെ ഹിന്ദു ഐക്യവേദി ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റും വ്യാപാരിയുമായ വാമന ആചാരിയുടെ മാരുതി 800 കാര്‍ അഗ്‌നിക്കിരയാക്കുകയും അദ്ദേഹത്തിന്റെ കട തകര്‍ക്കുകയും ചെയ്തു.
ബുധനാഴ്ച വൈകിട്ട് 6.30 മണിയോടെയാണ് സംഭവം. ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ ബോവിക്കാനത്ത് നടത്തിയ പ്രകടനത്തിലേക്ക് ബി ജെ പി പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞതായും അതിക്രമിച്ച് കടക്കാന്‍ ശ്രമിച്ചതായുമാണ് സിപിഎമ്മിന്റെ ആരോപണം. വിവരമറിഞ്ഞ് ആദൂര്‍ പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. ഫയര്‍ഫോഴ്‌സ് എത്തി തീ അണക്കുമ്പോഴേക്കും കാര്‍ പൂര്‍ണമായു കത്തിച്ചാമ്പലായിരുന്നു.
ബൈക്കിലൂടെ പോവുകയായിരുന്ന യുവാക്കളെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ വടി കൊണ്ടടിച്ചതായും ദൃക്‌സാക്ഷികള്‍ പറയുന്നു. ഇതില്‍ പരിക്കേറ്റവരെയും ആശുപത്രിയിലേക്ക് കൊണ്ടുപോയിട്ടുണ്ട്. സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ കൂടുതല്‍ പോലീസ് സംഘത്തെ ബോവിക്കാനത്തേക്ക് നിയോഗിച്ചിട്ടുണ്ട്.
No comments:
Post a Comment