അലന്‍സിയറിന് ബിഗ്‌സല്യൂട്ട് അര്‍പ്പിച്ച് ടോവിനോ; ‘ഞാന്‍ ജനിച്ച ഇന്ത്യ ! ഞാന്‍ വളര്‍ന്ന ഇന്ത്യ ! ഞാന്‍ ജീവിക്കും ഇവിടെ!’
സംവിധായകന്‍ കമലിനോട് രാജ്യം വിട്ടുപോകാനാവശ്യപ്പെട്ട സംഘപരിവാര്‍ ഭീഷണിക്കെതിരെ ഒറ്റയാള്‍ പ്രതിഷേധം നടത്തിയ നടന്‍ അലന്‍സിയര്‍ക്ക് ബിഗ് സല്യൂട്ട് അര്‍പ്പിച്ച് യുവനടന്‍ ടൊവിനോ തോമസ്. ആര്‍ട്ടിസ്റ്റ് അലന്‍സിയര്‍ നിങ്ങളാണ് ശരിയെന്ന തലക്കെട്ടില്‍ അഴിമുഖം ന്യൂസ് പോര്‍ട്ടല്‍ ചെയ്ത വാര്‍ത്ത ഷെയര്‍ ചെയ്തു കൊണ്ടാണ് ടൊവിനോ തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്.
രാജ്യസ്‌നേഹം ഒരു പ്രത്യേക മതവിഭാഗത്തിന്റെയോ രാഷ്ട്രീയ പാര്‍ട്ടിയുടേയോ മാത്രം കുത്തക അല്ലല്ലോ !
ഞാന്‍ ജനിച്ച ഇന്ത്യ ! ഞാന്‍ വളര്‍ന്ന ഇന്ത്യ ! ഞാന്‍ ജീവിക്കും ഇവിടെ !
ഇത് പ്രതിഷേധമല്ല , പ്രതിരോധം തന്നെയാണ് :)
അലന്‍സിയര്‍ ലെ ലോപ്പസ് , അലന്‍ ചേട്ടാ , ബിഗ് സല്യൂട്ട് !
എന്നാണ് ടൊവിനോ തോമസ് തന്റെ ഫേയ്‌സ്ബുക്കില്‍ കുറിച്ചത്. സംവിധായകന്‍ കമലിനോട് പാകിസ്താനിലേക്ക് പോകണം എന്നാവശ്യപ്പെടുന്ന സംഘപരിവാര്‍ ഭീഷണിക്കെതിരെ ഒറ്റയാള്‍ നടന്‍ അലന്‍സിയര്‍ പ്രതിഷേധം നടത്തിയത്.
കാസര്‍ഗോഡ് സിനിമാ ചിത്രീകരണത്തിനെത്തിയ അലന്‍സിയര്‍ തന്റെ മാധ്യമമായ നാടകത്തിലൂടെയാണ് തന്റെ ഐക്യദാര്‍ഡ്യവും സംഘപരിവാറിനോടുള്ള പ്രതിഷേധവും രേഖപ്പെടുത്തിയത്.
ജനിച്ച നാട്ടില്‍ ജീവിക്കാനുള്ള അവകാശത്തിന് വേണ്ടിയുള്ള പ്രതിരോധമാണ് തന്റേതെന്ന് അലന്‍സിയര്‍ പ്രതിഷേധത്തെ കുറിച്ച് പറഞ്ഞത്.
No comments:
Post a Comment