ന്യൂഡല്‍ഹി: മുസ്ലിം ലീഗ് ദേശീയ അധ്യക്ഷനും മുന്‍ കേന്ദ്രമന്ത്രിയും എംപിയുമായ ഇ.അഹമ്മദ് എംപി(78) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നലെ ഉച്ചയ്ക്ക് പാര്‍ലമെന്റില്‍ കുഴഞ്ഞുവീണ അദ്ദേഹത്തെ ഡല്‍ഹിയിലെ റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. പുലര്‍ച്ചെ 2.20നാണ് മരണം സ്ഥിരീകരിച്ചതായി ഇ. അഹമ്മദിന്റെ മരുമകന്‍ മാധ്യമങ്ങളെ അറിയിക്കുന്നത്. രാവിലെ എട്ടുമുതല്‍ 12 വരെ ഡല്‍ഹിയിലെ അദ്ദേഹത്തിന്റെ വസതിയില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെയ്ക്കും. തുടര്‍ന്ന് കേരളത്തില്‍ എത്തിക്കും. കോഴിക്കോട് ഹജ്ജ് ഹൗസിലും ലീഗ് ഹൗസിലും പൊതുദര്‍ശനം ഉണ്ടായിരിക്കും. തുടര്‍ന്ന് ജന്മദേശമായ കണ്ണൂരില്‍ മൃതദേഹം ഖബറടക്കും.
ബജറ്റ് സെഷനിന് മുന്നോടിയായി രാഷ്ട്രപതി നയപ്രഖ്യാപന പ്രസംഗം നടത്തുന്നതിനിടെയാണ് ഇ. അഹമ്മദ് എംപിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടര്‍ന്ന് അദ്ദേഹത്തെ ഡല്‍ഹി റാംമനോഹര്‍ ലോഹ്യ ആശുപത്രിയിലേക്ക് മാറ്റി. ബോധരഹിതനായാണ് അഹമ്മദിനെ ആശുപത്രിയില്‍ എത്തിച്ചത്. മറ്റ് എംപിമാരും സുരക്ഷാ ഉദ്യോഗസ്ഥരും ചേര്‍ന്ന് അഹമ്മദിനെ താങ്ങിയെടുത്ത് പാര്‍ലമെന്റിന് പുറത്തെത്തിക്കുകയായിരുന്നു. ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ 12 മണിക്കൂറോളം കഴിഞ്ഞതിന് ശേഷം മസ്തിക മരണം സ്ഥിരീകരിക്കുന്നതിനുളള ടെസ്റ്റ് നടത്തിയാണ് അദ്ദേഹത്തിന്റെ മരണം സ്ഥിരീകരിച്ചത്.
No comments:
Post a Comment