പനാജി: തീവ്രവാദ സംഘടനയായ ദാഇഷ് ബന്ധം ആരോപിച്ച് പോലീസ് പിടികൂടിയ കാസര്‍കോട് സ്വദേശികളായ യുവാക്കളെ നിരപരാധികളാണെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് വിട്ടയച്ചു. സലഫി വിഭാഗം പ്രവര്‍ത്തകരായ കാസര്‍കോട്ടെ യു ഇല്യാസ് (34), അബ്ദുല്‍ നസീര്‍ (24) എന്നിവരെയാണ് കഴിഞ്ഞ ദിവസം ദാഇഷ് ബന്ധം ആരോപിച്ച് ഗോവ പോലീസ് അറസ്റ്റ് ചെയ്തത്.
ദാഇഷിന്റെ മുദ്രകളുള്ള ലഘുലേഖകളുമായി ഇല്യാസും അബ്ദുല്‍ നസീറും സഞ്ചരിക്കുന്നതായി ചിലര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇക്കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് രണ്ടുപേരും പോലീസ് പിടിയിലായത്. എന്നാല്‍ പോലീസ് നടത്തിയ പരിശോധനയില്‍ ഈ ലഘുലേഖയില്‍ ഐ എസിനെതിരെയുള്ള ആശയങ്ങളാണെന്ന് ബോധ്യപ്പെട്ടു.
കന്നഡഭാഷയിലായിരുന്നു ലഘുലേഖയിലെ ആശയങ്ങള്‍. ഇതോടെ അറസ്റ്റ് ചെയ്തതില്‍ ക്ഷമ ചോദിച്ച ഗോവ പോലീസ് നിയമനടപടികളില്‍ നിന്നും പൂര്‍ണമായും ഒഴിവാക്കിയതായി അറിയിച്ച ശേഷം രണ്ടുപേരെയും വിട്ടയക്കുകയായിരുന്നു.
No comments:
Post a Comment