Tuesday, 31 January 2017

കേരളത്തെ പറഞ്ഞു പറ്റിച്ചു; ബജറ്റില്‍ ഇത്തവണയും എയിംസില്ല; ഗുജറാത്തിന് രണ്ട് എയിംസ്; കൂടുതല്‍ കോളെജുകള്‍ക്ക് സ്വയംഭരണ പദവി 



നരേന്ദ്ര മോഡി സര്‍ക്കാരിന്റെ നാലാം ബജറ്റ്. പ്രധാന ബജറ്റ് പ്രഖ്യാപനങ്ങള്‍

കര്‍ഷകരുടെ വരുമാനം അഞ്ചുവര്‍ഷം കൊണ്ട് ഇരട്ടിയാക്കുംഐആര്‍സിടിസി വഴിയുളള റെയില്‍വെ ടിക്കറ്റ് ബുക്കിങ്ങിന് സര്‍വീസ് ചാര്‍ജുകള്‍ ഉണ്ടായിരിക്കില്ലമുതിര്‍ന്നവര്‍ക്കായി സ്മാര്‍ട് കാര്‍ഡുകള്‍. ആധാര്‍ കാര്‍ഡിനെ അടിസ്ഥാനമാക്കിയായിരിക്കും ഇവ.രണ്ടു വര്‍ഷത്തിനകം എല്ലാ ട്രെയിനുകളിലും ബയോ ടോയ്ലെറ്റുകള്‍റോഡ് വികസനത്തിനായി 64000 കോടി രൂപഎയിംസിന്റെ കാര്യത്തില്‍ കേരളത്തിന് നല്‍കിയ ഉറപ്പ് വെറുതെ. ഇത്തവണയും കേരളത്തിന് എയിംസില്ല. ജാര്‍ഖണ്ഡിലും ഗുജറാത്തിലും രണ്ട് എയിംസുകള്‍ഉന്നതവിദ്യാഭ്യാസ രംഗത്ത് മികച്ച നിലവാരം ഉറപ്പാക്കുന്ന സ്ഥാപനങ്ങള്‍ക്ക് സ്വയംഭരണം നല്‍കുംപ്രവേശന പരീക്ഷകള്‍ക്ക് ഏകീകൃത സംവിധാനം ഏര്‍പ്പെടുത്തും. ഇതിനായി പൊതു അധികാര കേന്ദ്രവും നിലവില്‍ വരുംഎല്ലാവര്‍ക്കും 100 തൊഴില്‍ ദിനങ്ങള്‍ ഉറപ്പാക്കുംഡിജിറ്റല്‍ സമ്പദ് വ്യവസ്ഥ ശക്തിപ്പെടുത്തുംകാര്‍ഷിക മേഖല 4.1 ശതമാനം വളരും15000 ഗ്രാമങ്ങളെ ദാരിദ്ര്യ രഹിതമാക്കുംഅടുത്ത സാമ്പത്തികവര്‍ഷം നോട്ട് പിന്‍വലിക്കല്‍ ബാധിക്കില്ല.തൊഴിലുറപ്പ് പദ്ധതി വിഹിതം 48,000 കോടി രൂപയാക്കി വര്‍ധിപ്പിക്കുംഒരുകോടി കുടുംബങ്ങളെ ദാരിദ്ര്യരേഖയില്‍ നിന്നും ഉയര്‍ത്തും10 ലക്ഷം കോടി രൂപയുടെ കാര്‍ഷിക വായ്പ നല്‍കുംഗ്രാമീണ വൈദ്യുതീകരണം 2018ഓടെ പൂര്‍ണമാകുംപ്രധാനമന്ത്രിയുടെ ഗ്രാമ സഡക് യോജനയില്‍ ഉള്‍പ്പെടുത്തി പ്രതിദിനം 133 കിലോ മീറ്റര്‍ റോഡ് നിര്‍മ്മിക്കും2019ഓടെ ഒരുകോടി വീടുകള്‍ നിര്‍മ്മിക്കുംഫോറിന്‍ ഇന്‍വെസ്റ്റ്‌മെന്റ് പ്രൊമോഷന്‍ ബോര്‍ഡ് ഇനിയില്ല

ഏറെ രാഷ്ട്രീയ വിവാദങ്ങള്‍ക്കൊടുവില്‍ നരേന്ദ്രമോഡി സര്‍ക്കാരിന്റെ നാലാമത്തെ ബജറ്റ് അവതരണത്തിന് തുടക്കം. സ്പീക്കര്‍ സുമിത്ര മഹാജന്റെ നേതൃത്വത്തില്‍ മരണടഞ്ഞ മുസ്ലിംലീഗ് നേതാവ് എ.അഹമ്മദ് എംപിക്ക് അനുശോചനം രേഖപ്പെടുത്തി അല്‍പ്പസമയം മൗനമാചരിച്ചതിന് ശേഷമാണ് സഭ ആരംഭിച്ചത്. അതിനിടെ അഹമ്മദിന്റെ മരണത്തെ തുടര്‍ന്ന് ബജറ്റ് അവതരണം നാളത്തേക്ക് മാറ്റണമെന്ന് കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ സ്പീക്കറോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് അല്‍പ്പസമയത്തേക്ക് സഭയില്‍ ബഹളവും ഉയര്‍ന്നു. പിന്നാലെ ധനമന്ത്രി അരുണ്‍ജെയ്റ്റ്‌ലി ബജറ്റ് അവതരണം ആരംഭിച്ചു. നോട്ട് നിരോധന നടപടികള്‍ക്ക് ജനം നല്‍കിയ പിന്തുണയ്ക്ക് അദ്ദേഹം നന്ദിയും അറിയിച്ചു. സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്താനായി കള്ളപ്പണത്തിനെതിരെ ഒരു വിട്ടുവീഴ്ചയ്ക്കും രാജ്യം തയ്യാറല്ല. പണപ്പെരുപ്പം ഒറ്റയക്കമായി കുറയ്ക്കാന്‍ സാധിച്ചെന്നും അദ്ദേഹം പറഞ്ഞു.

നോട്ട് റദ്ദാക്കല്‍ നടപടിക്ക് ശേഷമുള്ള ആദ്യ ബജറ്റെന്ന നിലയിലും, അഞ്ച് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിലും ബജറ്റിന് ഏറെ രാഷ്ട്രീയ പ്രാധാന്യമാണ് ഉള്ളത്. കൂടാതെ ഇ അഹമ്മദിന്റെ മരണത്തെ തുടര്‍ന്ന് ബജറ്റ് അവതരണം മാറ്റിവെക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളിയാണ് സ്പീക്കര്‍ ബജറ്റിന് അവതരണാനുമതി നല്‍കിയത്. നോട്ട് നിരോധനത്തെ തുടര്‍ന്ന് രാജ്യം പ്രതീക്ഷിച്ച വളര്‍ച്ചാനിരക്ക് കൈവരിക്കില്ലെന്ന സാമ്പത്തിക വിദഗ്ധരുടെ പ്രവചനങ്ങള്‍ക്കിടയിലാണ് എല്ലാവരും പ്രതീക്ഷിക്കുന്ന ബജറ്റിന്റെ അവതരണം. റെയില്‍-പൊതുബജറ്റുകള്‍ ആദ്യമായാണ് ഒരുമിച്ച് അവതരിപ്പിക്കുന്നത്

കേരളത്തെ പറഞ്ഞു പറ്റിച്ചു; ബജറ്റില്‍ ഇത്തവണയും എയിംസില്ല; ഗുജറാത്തിന് രണ്ട് എയിംസ്; കൂടുതല്‍ കോളെജുകള്‍ക്ക് സ്വയംഭരണ പദവി 



നരേന്ദ്ര മോഡി സര്‍ക്കാരിന്റെ നാലാം ബജറ്റ്. പ്രധാന ബജറ്റ് പ്രഖ്യാപനങ്ങള്‍

കര്‍ഷകരുടെ വരുമാനം അഞ്ചുവര്‍ഷം കൊണ്ട് ഇരട്ടിയാക്കുംഐആര്‍സിടിസി വഴിയുളള റെയില്‍വെ ടിക്കറ്റ് ബുക്കിങ്ങിന് സര്‍വീസ് ചാര്‍ജുകള്‍ ഉണ്ടായിരിക്കില്ലമുതിര്‍ന്നവര്‍ക്കായി സ്മാര്‍ട് കാര്‍ഡുകള്‍. ആധാര്‍ കാര്‍ഡിനെ അടിസ്ഥാനമാക്കിയായിരിക്കും ഇവ.രണ്ടു വര്‍ഷത്തിനകം എല്ലാ ട്രെയിനുകളിലും ബയോ ടോയ്ലെറ്റുകള്‍റോഡ് വികസനത്തിനായി 64000 കോടി രൂപഎയിംസിന്റെ കാര്യത്തില്‍ കേരളത്തിന് നല്‍കിയ ഉറപ്പ് വെറുതെ. ഇത്തവണയും കേരളത്തിന് എയിംസില്ല. ജാര്‍ഖണ്ഡിലും ഗുജറാത്തിലും രണ്ട് എയിംസുകള്‍ഉന്നതവിദ്യാഭ്യാസ രംഗത്ത് മികച്ച നിലവാരം ഉറപ്പാക്കുന്ന സ്ഥാപനങ്ങള്‍ക്ക് സ്വയംഭരണം നല്‍കുംപ്രവേശന പരീക്ഷകള്‍ക്ക് ഏകീകൃത സംവിധാനം ഏര്‍പ്പെടുത്തും. ഇതിനായി പൊതു അധികാര കേന്ദ്രവും നിലവില്‍ വരുംഎല്ലാവര്‍ക്കും 100 തൊഴില്‍ ദിനങ്ങള്‍ ഉറപ്പാക്കുംഡിജിറ്റല്‍ സമ്പദ് വ്യവസ്ഥ ശക്തിപ്പെടുത്തുംകാര്‍ഷിക മേഖല 4.1 ശതമാനം വളരും15000 ഗ്രാമങ്ങളെ ദാരിദ്ര്യ രഹിതമാക്കുംഅടുത്ത സാമ്പത്തികവര്‍ഷം നോട്ട് പിന്‍വലിക്കല്‍ ബാധിക്കില്ല.തൊഴിലുറപ്പ് പദ്ധതി വിഹിതം 48,000 കോടി രൂപയാക്കി വര്‍ധിപ്പിക്കുംഒരുകോടി കുടുംബങ്ങളെ ദാരിദ്ര്യരേഖയില്‍ നിന്നും ഉയര്‍ത്തും10 ലക്ഷം കോടി രൂപയുടെ കാര്‍ഷിക വായ്പ നല്‍കുംഗ്രാമീണ വൈദ്യുതീകരണം 2018ഓടെ പൂര്‍ണമാകുംപ്രധാനമന്ത്രിയുടെ ഗ്രാമ സഡക് യോജനയില്‍ ഉള്‍പ്പെടുത്തി പ്രതിദിനം 133 കിലോ മീറ്റര്‍ റോഡ് നിര്‍മ്മിക്കും2019ഓടെ ഒരുകോടി വീടുകള്‍ നിര്‍മ്മിക്കുംഫോറിന്‍ ഇന്‍വെസ്റ്റ്‌മെന്റ് പ്രൊമോഷന്‍ ബോര്‍ഡ് ഇനിയില്ല

ഏറെ രാഷ്ട്രീയ വിവാദങ്ങള്‍ക്കൊടുവില്‍ നരേന്ദ്രമോഡി സര്‍ക്കാരിന്റെ നാലാമത്തെ ബജറ്റ് അവതരണത്തിന് തുടക്കം. സ്പീക്കര്‍ സുമിത്ര മഹാജന്റെ നേതൃത്വത്തില്‍ മരണടഞ്ഞ മുസ്ലിംലീഗ് നേതാവ് എ.അഹമ്മദ് എംപിക്ക് അനുശോചനം രേഖപ്പെടുത്തി അല്‍പ്പസമയം മൗനമാചരിച്ചതിന് ശേഷമാണ് സഭ ആരംഭിച്ചത്. അതിനിടെ അഹമ്മദിന്റെ മരണത്തെ തുടര്‍ന്ന് ബജറ്റ് അവതരണം നാളത്തേക്ക് മാറ്റണമെന്ന് കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ സ്പീക്കറോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് അല്‍പ്പസമയത്തേക്ക് സഭയില്‍ ബഹളവും ഉയര്‍ന്നു. പിന്നാലെ ധനമന്ത്രി അരുണ്‍ജെയ്റ്റ്‌ലി ബജറ്റ് അവതരണം ആരംഭിച്ചു. നോട്ട് നിരോധന നടപടികള്‍ക്ക് ജനം നല്‍കിയ പിന്തുണയ്ക്ക് അദ്ദേഹം നന്ദിയും അറിയിച്ചു. സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്താനായി കള്ളപ്പണത്തിനെതിരെ ഒരു വിട്ടുവീഴ്ചയ്ക്കും രാജ്യം തയ്യാറല്ല. പണപ്പെരുപ്പം ഒറ്റയക്കമായി കുറയ്ക്കാന്‍ സാധിച്ചെന്നും അദ്ദേഹം പറഞ്ഞു.

നോട്ട് റദ്ദാക്കല്‍ നടപടിക്ക് ശേഷമുള്ള ആദ്യ ബജറ്റെന്ന നിലയിലും, അഞ്ച് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിലും ബജറ്റിന് ഏറെ രാഷ്ട്രീയ പ്രാധാന്യമാണ് ഉള്ളത്. കൂടാതെ ഇ അഹമ്മദിന്റെ മരണത്തെ തുടര്‍ന്ന് ബജറ്റ് അവതരണം മാറ്റിവെക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളിയാണ് സ്പീക്കര്‍ ബജറ്റിന് അവതരണാനുമതി നല്‍കിയത്. നോട്ട് നിരോധനത്തെ തുടര്‍ന്ന് രാജ്യം പ്രതീക്ഷിച്ച വളര്‍ച്ചാനിരക്ക് കൈവരിക്കില്ലെന്ന സാമ്പത്തിക വിദഗ്ധരുടെ പ്രവചനങ്ങള്‍ക്കിടയിലാണ് എല്ലാവരും പ്രതീക്ഷിക്കുന്ന ബജറ്റിന്റെ അവതരണം. റെയില്‍-പൊതുബജറ്റുകള്‍ ആദ്യമായാണ് ഒരുമിച്ച് അവതരിപ്പിക്കുന്നത്

ഇ. അഹമ്മദിന്റെ ഖബറടക്കം നാളെ കണ്ണൂരില്‍;കണ്ണൂരിലും മാഹിയിലും നാളെ ഹർത്താൽ




ന്യൂഡല്‍ഹി: മുസ്ലിം ലീഗ് ദേശീയ അധ്യക്ഷനും മുന്‍ കേന്ദ്രമന്ത്രിയും എംപിയുമായ ഇ.അഹമ്മദ് എംപി(78) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നലെ ഉച്ചയ്ക്ക് പാര്‍ലമെന്റില്‍ കുഴഞ്ഞുവീണ അദ്ദേഹത്തെ ഡല്‍ഹിയിലെ റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. പുലര്‍ച്ചെ 2.20നാണ് മരണം സ്ഥിരീകരിച്ചതായി ഇ. അഹമ്മദിന്റെ മരുമകന്‍ മാധ്യമങ്ങളെ അറിയിക്കുന്നത്. രാവിലെ എട്ടുമുതല്‍ 12 വരെ ഡല്‍ഹിയിലെ അദ്ദേഹത്തിന്റെ വസതിയില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെയ്ക്കും. തുടര്‍ന്ന് കേരളത്തില്‍ എത്തിക്കും. കോഴിക്കോട് ഹജ്ജ് ഹൗസിലും ലീഗ് ഹൗസിലും പൊതുദര്‍ശനം ഉണ്ടായിരിക്കും. തുടര്‍ന്ന് ജന്മദേശമായ കണ്ണൂരില്‍ മൃതദേഹം ഖബറടക്കും.

ബജറ്റ് സെഷനിന് മുന്നോടിയായി രാഷ്ട്രപതി നയപ്രഖ്യാപന പ്രസംഗം നടത്തുന്നതിനിടെയാണ് ഇ. അഹമ്മദ് എംപിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടര്‍ന്ന് അദ്ദേഹത്തെ ഡല്‍ഹി റാംമനോഹര്‍ ലോഹ്യ ആശുപത്രിയിലേക്ക് മാറ്റി. ബോധരഹിതനായാണ് അഹമ്മദിനെ ആശുപത്രിയില്‍ എത്തിച്ചത്. മറ്റ് എംപിമാരും സുരക്ഷാ ഉദ്യോഗസ്ഥരും ചേര്‍ന്ന് അഹമ്മദിനെ താങ്ങിയെടുത്ത് പാര്‍ലമെന്റിന് പുറത്തെത്തിക്കുകയായിരുന്നു. ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ 12 മണിക്കൂറോളം കഴിഞ്ഞതിന് ശേഷം മസ്തിക മരണം സ്ഥിരീകരിക്കുന്നതിനുളള ടെസ്റ്റ് നടത്തിയാണ് അദ്ദേഹത്തിന്റെ മരണം സ്ഥിരീകരിച്ചത്.

ഇ.അഹമ്മദിന്റെ വിയോഗത്തില്‍ സഭാ നടപടികള്‍ നിര്‍ത്തിവെക്കാത്തതില്‍ പ്രതിഷേധിച്ച്;കേരള എംപിമാര്‍ സഭാ നടപടികള്‍ ബഹിഷ്‌കരിച്ചു

    

ന്യൂഡല്‍ഹി: സഭാ നടപടികള്‍ നിര്‍ത്തിവെക്കാത്തതില്‍ പ്രതിഷേധിച്ച് കേരളത്തില്‍ എംപിമാര്‍ സഭാ നടപടികള്‍ ബഹിഷ്‌കരിച്ചു. മുസ്‌ലിം ലീഗ് ദേശീയ അധ്യക്ഷനും മുന്‍ കേന്ദ്രമന്ത്രിയുമായ ഇ.അഹമ്മദിന്റെ വിയോഗത്തില്‍ സഭാനടപടികള്‍ നിര്‍ത്തിവെക്കണമെന്ന് എംപിമാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ രാഷ്ട്രപതിയുടെ നയപ്രഖ്യാപനമുള്‍പ്പെടെ ബജറ്റ് അവതരണത്തിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായ സാഹചര്യത്തില്‍ മുന്നോട്ടു പോകുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചതോടെയാണ് കേരളത്തില്‍ നിന്നുള്ള എംപിമാര്‍ സഭാ നടപടികളില്‍ നിന്നു വിട്ടുനിന്നത്.

കേന്ദ്ര ബജറ്റ്-2017: പ്രധാന പ്രഖ്യാപനങ്ങള്‍

    

ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കിയതിനു ശേഷമുള്ള ആദ്യ കേന്ദ്ര ബജറ്റിന്റെ പ്രധാന പ്രഖ്യാപനങ്ങള്‍:

– കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാന്‍ പദ്ധതി
– കൃഷി വിജ്ഞാന്‍ കേന്ദ്രങ്ങളില്‍ ഇനി മിനി ലാബുകള്‍
– ജലക്ഷാമ രൂക്ഷമായ മേഖലകളില്‍ കുടിവെള്ളം
– തൊഴിലുറപ്പ് പദ്ധതിക്ക് വലിയ നീക്കിയിരുപ്പ്; 48000 കോടി രൂപയായി ഉയര്‍ത്തി
– യുവാക്കള്‍ക്ക് കൂടുതല്‍ തൊഴിലവസരം
– ഉദ്യോഗാര്‍ത്ഥികള്‍ക്കായി നൈപുണ്യ വികസന കേന്ദ്രങ്ങള്‍
– പ്രവേശന പരീക്ഷകള്‍ക്ക് ദേശീയ ഏജന്‍സി; യുജിസി മാനദണ്ഡങ്ങള്‍ പരിഷ്‌കരിക്കും

– വനിതാ ക്ഷേമ പദ്ധതികള്‍ക്ക് 184632 കോടി
– ഒരു കോടി കുടുംബങ്ങളെ ദാരിദ്ര്യമുക്തമാക്കും

ഗ്രാമവികസനത്തിന് ഊന്നല്‍

– 2018ഓടെ മുഴുവന്‍ ഗ്രാമങ്ങളും വൈദ്യുതീകരിക്കും.
– 50000 ഗ്രാമങ്ങളെ ദാരിദ്ര്യമുക്തമാക്കും.
റെയില്‍

– റെയില്‍ സുരക്ഷക്ക് ഊന്നല്‍
– റെയില്‍വെ സുരക്ഷക്ക് പ്രത്യേക ഫണ്ട്
– തൊഴില്‍ അവസരങ്ങള്‍ ഉള്‍പ്പെടുത്തി പുതിയ മെട്രോ നയം
– റെയില്‍ വിഹിതം
– 3500 കിലോമീറ്റര്‍ പുതിയ റെയില്‍

– പ്രത്യേക വിനോദസഞ്ചാര സോണുകള്‍
– 2000 സ്‌റ്റേഷനുകളില്‍ സൗരോര്‍ജം ഉപയോഗിക്കും
– പരാതി പരിഹരിക്കാന്‍ കോച്ച് മിത്ര പദ്ധതി
– 500 സ്‌റ്റേഷനുകളില്‍ ലിഫ്റ്റ്
ഓണ്‍ലൈന്‍ ബുക്കിങിന് പ്രചോദനം
– ഐആര്‍സിടിസി വഴിയുള്ള ബുക്കിങിന് സര്‍വീസ് ചാര്‍ജ്ജ് ഇല്ല

സഭയുടെ കീഴ്‌വഴക്കം ലംഘിച്ച് മോദി സര്‍ക്കാറിന്റെ ബജറ്റ് അവതരണം

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ കീഴ്‌വഴക്കം ലംഘിച്ച് ബജറ്റ് അവതരിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. മുസ്‌ലിം ലീഗ് ദേശീയ അധ്യക്ഷനും മുന്‍ കേന്ദ്രമന്ത്രിയുമായ ഇ.അഹമ്മദ് സാഹിബിന്റെ വിയോഗത്തെത്തുടര്‍ന്ന് കേന്ദ്ര ബജറ്റ് അവതരണം മാറ്റിവെച്ചേക്കുമെന്ന് നേരത്തെ അഭ്യൂഹമുയര്‍ന്നിരുന്നു. എന്നാല്‍ ബജറ്റ് അടങ്ങിയ സ്യൂട്ട്‌കേസുമായി കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പാര്‍ലമെന്റിലേക്ക് പുറപ്പെട്ടതോടെയാണ് അഭ്യൂഹങ്ങള്‍ക്ക് വിരാമമായത്. സാധാരണ ഗതിയില്‍ സിറ്റിങ് എം.പി നിര്യാതനായാല്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും അനുശോചനം അറിയിച്ച് പിരിയുകയാണ് പതിവ്. ഇതനുസരിച്ച് ഇ.അഹമ്മദ് സാഹിബിന്റെ നിര്യാണത്തില്‍ അനുശോചിച്ച് സഭ പിരിയണമെന്ന ആവശ്യം കേരളത്തില്‍ നിന്നുള്ള എം.പിമാര്‍ ഉയര്‍ത്തിയിരുന്നു. അനുശോചിച്ച് പിരിയുന്നതാണ് സഭയുടെ കീഴ്‌വഴക്കമെന്ന് ലോക്‌സഭ സെക്രട്ടറിയേറ്റും കേന്ദ്ര സര്‍ക്കാറിനെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ നോട്ട് അസാധുവാക്കലിനു ശേഷമുള്ള ആദ്യ ബജറ്റായതിനാല്‍ മാറ്റിവെക്കാന്‍ സാധിക്കില്ലെന്നാണ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അറിയിച്ചത്. സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് സഭയുടെ മേശപ്പുറത്ത് വെച്ചതടക്കം ബജറ്റ് അവതരണത്തിന് പശ്ചാത്തല സൗകര്യങ്ങള്‍ ഒരുങ്ങിയ സാഹചര്യത്തില്‍ അവതരണം മാറ്റി വെക്കാനാവില്ലെന്നാണ് ജെയ്റ്റ്‌ലി പറയുന്നത്. അതേസമയം, അന്തിമ തീരുമാനം സ്പീക്കറുടേതായതിനാല്‍ സഭാ നടപടികളിലേക്ക് പോകാതെ ഇ.അഹമ്മദിന് അനുശോചനം രേഖപ്പെടുത്തി സഭ പിരിയണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടും. ബജറ്റ് അവതരണവുമായി മുന്നോട്ട് പോകുകയാണെങ്കില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ സഭ ബഹിഷ്‌കരിക്കുമെന്നാണ് വിവരം.

ഇ.അഹമ്മദിന്റെ വിയോഗത്തില്‍ രാജ്യം തേങ്ങുന്നു


    

കോഴിക്കോട്: മഹാനായ പുത്രന്റെ വിയോഗത്തില്‍ തേങ്ങുകയാണ് രാജ്യം. രാജ്യം ദര്‍ശിച്ച ഏറ്റവും മികച്ച മുസ് ലിം ഭരണാധികാരിയായി രാജ്യത്തിന്റെ സ്പന്ദനം ലോകത്തെ അറിയിച്ച വിശ്വ പൗരന്‍. ഇന്ന് പുലര്‍ച്ചെ 2-15ന് ഡല്‍ഹിയിലെ രാം മനോഹര്‍ ലോഹ്യ ആസ്പത്രിയില്‍ വെച്ച് അന്തരിച്ച അദ്ദേഹത്തെ പരിചയമില്ലാത്ത മലയാളികളില്ല. ഇന്ന് പുലര്‍ച്ചെ വരെ അദ്ദേഹത്തോട് ലോഹ്യ ആസ്പത്രി അധികൃതരും കേന്ദ്ര സര്‍ക്കാരും സ്വീകരിച്ച നിലപാടില്‍ വ്യാപക വിമര്‍ശനമുയരുമ്പോഴും രാജ്യത്തിന്റെ വീരനായ പുത്രന്റെ വിയോഗം സൃഷ്ടിച്ച വിടവ് നികത്താന്‍ കഴിയില്ലെന്നാണ് ലോക നേതാക്കളും ദേശിയ നേതാക്കളും പറയുന്നത്. കണ്ണൂര്‍ സിറ്റിയില്‍ ജനിച്ച് വിശ്വത്തോളം വളര്‍ന്ന ജനനേതാവ്. മുനിസിപ്പല്‍ കൗണ്‍സിലറായി തുടങ്ങി ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യയുടെ പ്രതിനിധി വരെ തിളങ്ങി നിന്ന ഔദ്യോഗിക ജീവിതം. മുസ്ലിം രാഷ്ട്രീയത്തിന്റെ കാതലും കരുത്തും ആഗോളതലത്തില്‍ വരെ എത്തിച്ച വിശ്വപൗരന്‍. ദുരിതമനുഭവിക്കുന്ന ഫലസ്തീന്‍ ജനതക്ക് ആശ്വാസത്തിന്റെ കിരണമെത്തിച്ച മനുഷ്യ സ്നേഹി….വിശേഷണങ്ങള്‍ ഏറെയുണ്ട് കണ്ണൂരില്‍ നിന്നുദിച്ചുയര്‍ന്ന ഈ ഹരിത താരകത്തിന്. കരുത്തുറ്റ കാല്‍വെപ്പുമായി ചെറുപ്രായത്തില്‍ തന്നെ രാഷ്ട്രീയത്തിലെത്തി. കണ്ണൂരിന്റെ മണ്ണില്‍ പിച്ചവെച്ചു നടന്ന ബാലന്റെ വളര്‍ച്ച അതിവേഗമായിരുന്നു. ഏറെ പ്രതിസന്ധികള്‍ നേരിട്ട സ്വാതന്ത്ര്യാനന്തര കാലഘട്ടത്തില്‍ പോലും തളരാത്ത ആവേശത്തോടെ മുസ്ലിം ലീഗിനും സമുദായത്തിനും വേണ്ടി അദ്ദേഹം പോരാടി. പിന്നോക്കാവസ്ഥയിലായിരുന്ന ഒരു സമൂഹത്തിന് അടക്കപ്പെട്ട വാതിലുകള്‍ ഒന്നൊന്നായി തുറന്നു കൊടുത്തു. അടിച്ചമര്‍ത്തപ്പെട്ട ഒരു സമുദായത്തെ മുഖ്യധാരയിലെത്തിക്കാന്‍ കൈമെയ് മറന്നു പ്രവര്‍ത്തിച്ചു. കേന്ദ്ര മന്ത്രി പദത്തില്‍ പത്തു വര്‍ഷം തിളങ്ങി നിന്ന ഇ അഹമ്മദ് ഹരിത രാഷ്ട്രീയത്തിന് പുത്തനുണര്‍വേകി. 1991 മുതല്‍ 2014 വരെ പത്തു തവണ ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു. വിദേശകാര്യ മന്ത്രിയായിരിക്കെ ലോക രാജ്യങ്ങളുമായി ഇന്ത്യയുടെ ബന്ധം ശക്തമാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ഇറാഖില്‍ ബന്ദികളായ ഇന്ത്യക്കാരെ മോചിപ്പിച്ചതടക്കം സങ്കീര്‍ണ്ണമായ നിരവധി പ്രശ്നങ്ങള്‍ നയപരമായ നീക്കത്തിലൂടെ പരിഹരിച്ചു. അഭിമാനം പണയപ്പെടുത്താതെ നിരവധി പ്രതിസന്ധികളില്‍ നിന്നും രാജ്യത്തെ കരകയറ്റി. ലോകം ഉറ്റു നോക്കിയ ഈ വിഷയത്തില്‍ ഒരു പോറലുമേല്‍ക്കാതെ ബന്ദികളെ മോചിപ്പിക്കാനായത് അദ്ദേഹത്തിന്റെ നയതന്ത്രജ്ഞതയുടെ വിജയമായിരുന്നു. ഒന്നാം യു.പി.എ സര്‍ക്കാര്‍ അധികാരമേറ്റയുടന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ പ്രത്യേക ദൂതനായി ഫലസ്തീന്‍ പ്രസിഡന്റ് യാസര്‍ അറാഫാത്തുമായി കൂടിക്കാഴ്ച നടത്തി. ഇസ്രായേല്‍ കുരുതിക്കളമാക്കിയ ഫലസ്തീനില്‍ മരുന്നും വസ്ത്രവും ഭക്ഷണവുമടങ്ങുന്ന സഹായങ്ങളെത്തിച്ചു. ലോകത്ത് ഏറ്റവും പ്രശസ്തനായ ഇന്ത്യന്‍ നേതാക്കളിലൊരാളായ അദ്ദേഹം അറബ് ലോകത്തിനും ഏറെ പ്രിയങ്കരനായിരുന്നു. നിരവധി തവണ കഅ്ബ കഴുകല്‍ ചടങ്ങില്‍ രാജ്യത്തെ പ്രതിനിധീകരിക്കാനും ഹജ്ജ് സംഘത്തെ നയിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. ഹജ്ജ് വകുപ്പ് കൈകാര്യം ചെയ്ത കാലത്താണ് ഹജ്ജാജിമാര്‍ക്ക് മെച്ചപ്പെട്ട സൗകര്യങ്ങള്‍ ലഭ്യമായതും ഹജ്ജ് ക്വാട്ടയില്‍ വര്‍ദ്ധനവുണ്ടായതും. 2009-2011 കാലയളവില്‍ റെയില്‍വെ സഹമന്ത്രിയായതോടെ ഇന്ത്യയുടെ റെയില്‍വെ ഭൂപടം തന്നെ മാറ്റി വരച്ച വികസനം സാധ്യമായി. അവഗണിക്കപ്പെട്ട കേരളത്തിന് പച്ചക്കൊടി കാട്ടിയത് നിരവധി തവണ. നഗരസഭാ കൗണ്‍സിലര്‍ മുതല്‍ കേന്ദ്രമന്ത്രി പദം വരെ അധികാരത്തിന്റെ ഉന്നതങ്ങളിലെത്തിയ ഈ ജനകീയ നേതാവ് എന്നും ഓര്‍ക്കാന്‍ ഇഷ്ടപ്പെട്ടത് നഗരസഭാ ചെയര്‍മാന്‍ എന്ന നിലയില്‍ പ്രവര്‍ത്തിച്ച പഴയകാലം. 1979 മുതല്‍ നാലു വര്‍ഷം കണ്ണൂര്‍ നഗരസഭാ ചെയര്‍മാനായിരുന്നു അദ്ദേഹം. പിന്നീട് എം.എല്‍.എയും മന്ത്രിയുമായ ശേഷം വീണ്ടും നഗരസഭാ കൗണ്‍സിലിലേക്ക് മത്സരിച്ച് പ്രാദേശിക ഭരണകൂടത്തിന്റെ ഭാഗമായി മാറി. എം.എല്‍.എ ആയിരിക്കെ തന്നെയാണ് അദ്ദേഹം മുക്കടവ് വാര്‍ഡില്‍ നിന്നും വീണ്ടും മത്സരിച്ച് ജയിക്കുന്നത്. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറിയായിരിക്കെ യായിരുന്നു ജനപ്രതിനിധിയായുള്ള ഈ വരവ്. തുടര്‍ന്ന് നഗരസഭാ ചെയര്‍മാനുമായി. 1982 ല്‍ താനൂരില്‍ നിന്ന് മത്സരിച്ച് ജയിച്ച് വ്യവസായ മന്ത്രിയായി. പിന്നീട് 1988 ല്‍ വീണ്ടും കണ്ണൂര്‍ നഗരസഭയിലേക്ക് ജയിച്ചു കയറി. മൂന്നു തവണ എംപിയും പിന്നീട് കേന്ദ്രമന്ത്രിയുമായി. സുന്ദരമായ രാഷ്ട്രീയ ഓര്‍മ്മകള്‍ നഗരസഭാ ചെയര്‍മാനായിരിക്കുന്നതാണെന്ന് അദ്ദേഹം തുറന്ന് പറഞ്ഞിരുന്നു.

Sunday, 22 January 2017

കൊല്‍ക്കത്ത ഏകദിനം: ഇന്ത്യക്ക് തോല്‍വി


കൊല്‍ക്കത്ത: കൊല്‍ക്കത്ത ഏകദിനത്തില്‍ ഇന്ത്യക്ക് തോല്‍വി. ഇംഗ്ലണ്ടിനോട് അഞ്ച് റണ്‍സിനാണ് ഇന്ത്യ തോറ്റത്. ഇംഗ്ലണ്ട് ഉയര്‍ത്തിയ 321 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യക്ക് 9 വിക്കറ്റിന് 316 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.

അവസാന ഓവര്‍ വരെ പൊരുതി നോക്കിയെങ്കിലും ഇന്ത്യയ്ക്ക് തോല്‍വി ഒഴിവാക്കാനായില്ല. 75 പന്തില്‍ 90 റണ്‍സെടുത്ത കേദാര്‍ ജാദവാണ് ഇന്ത്യയുടെ ടോപ്‌സ്‌കോറര്‍.  ക്യാപ്റ്റര്‍ വിരാട് കോഹ്ലി 55ഉം ഹാര്‍ദിക് പാണ്ഡ്യ 56ഉം റണ്‍സ് നേടി. ഇതോടെ മൂന്ന് മല്‍സരങ്ങളുള്ള പരമ്പര 2-1 ന് അവസാനിച്ചു.

 

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് നിശ്ചിത അമ്പത് ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 321 റണ്‍സെടുത്തു. പരമ്പരയില്‍ തുടര്‍ച്ചയായ മൂന്നാം അര്‍ധ സെഞ്ചുറിയുമായി തിളങ്ങിയ ജേസണ്‍ റോയ് (65), ജോണി ബെയര്‍സ്‌റ്റോ (56), ബെന്‍ സ്‌റ്റോക്‌സ് (39 പന്തില്‍ 57) എന്നിവരുടെ ഇന്നിങ്‌സാണ് ഇംഗ്ലണ്ടിനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. ഇന്ത്യക്കായി ഹാര്‍ദിക പാണ്ഡ്യ മൂന്നു വിക്കറ്റ് വീഴ്ത്തി.

ജെയ്‌സണ്‍ റോയിയും സാം ബില്ലിങ്‌സും ചേര്‍ന്ന് ഇംഗ്ലണ്ടിനായി മികച്ച തുടക്കമാണ് നല്‍കിയത്. ആദ്യ വിക്കറ്റ് വീണത് 18ാം ഓവറിലാണ്. വളരെ ശ്രദ്ധയോടെ ബാറ്റു വീശിയ ഓപ്പണര്‍മാര്‍ ഒന്നാം വിക്കറ്റില്‍ 98 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. 35 റണ്‍സെടുത്ത ബില്ലിങ്‌സിന്റെ വിക്കറ്റ് വീഴ്ത്തി ജഡേജ ഈ കൂട്ടുകെട്ട് പൊളിച്ചു. അധികം വൈകാതെ 56 പന്തില്‍ 10 ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 65 റണ്‍സെടുത്ത ജെയ്‌സണെയും ജഡേജ മടക്കി. 

ഈ അടിത്തറ തകരാതെ ഇംഗ്ലണ്ടിന്റെ മധ്യനിര സ്‌കോര്‍ മുന്നോട്ടു കൊണ്ടു പോയി. മൂന്നാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ക്യാപ്റ്റന്‍ മോര്‍ഗനും ബെയര്‍സ്‌റ്റോയും 84 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. പിന്നീട് ഏഴാം വിക്കറ്റില്‍ ക്രിസ് വോക്‌സിനെ കൂട്ടുപിടിച്ച് ബെന്‍ സ്റ്റോക്‌സ് 73 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി ഇംഗ്ലണ്ടിന്റെ സ്‌കോര്‍ 300 കടത്തുകയായിരുന്നു. അവസാന ഓവറില്‍ കൂറ്റനടിക്ക് ശ്രമിച്ച വോക്‌സും പ്ലങ്കറ്റും പുറത്തായെങ്കിലും ഇംഗ്ലണ്ട് കൂറ്റന്‍ സ്‌കോറിലെത്തിയിരുന്നു. സ്റ്റോക്‌സ് 57 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. 

കഴിഞ്ഞ രണ്ടു ഏകദിനങ്ങളിലും ഇന്ത്യ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി പരമ്പര നേരത്തെ തന്നെ ഉറപ്പിച്ചിരുന്നു. ടെസ്റ്റ് പരമ്പരയും കൈവിട്ട ഇംഗ്ലണ്ടിന് ആശ്വാസമായി ഈ വിജയം. ടൂര്‍ണമെന്റിലെ ആദ്യ ട്വന്റി ട്വന്റി മല്‍സരം ഈ മാസം 26-ന് നടക്കും.

കൈവിട്ടില്ല; കോഴിക്കോടിന് തുടര്‍ച്ചയായ പതിനൊന്നാം കിരീടം

കൈവിട്ടില്ല; കോഴിക്കോടിന് തുടര്‍ച്ചയായ പതിനൊന്നാം കിരീടം

കണ്ണൂര്‍: കണ്ണൂരിലും കോഴിക്കോടിന് പിഴച്ചില്ല. കൗമാരകലയുടെ ആസ്ഥാനക്കാര്‍ തങ്ങള്‍ തന്നെയെന്ന് തെളിയിച്ച് തുടര്‍ച്ചയായ പതിനൊന്നാം വട്ടവും കോഴിക്കോട് കലോത്സവ കിരീടം സ്വന്തമാക്കി. അവസാന നിമിഷം ഒപ്പത്തിനൊപ്പം നിന്ന പാലക്കാടിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് കോഴിക്കോട് കിരീടം നിലനിര്‍ത്തിയത്.

937 പോയിന്റുമായാണ് കോഴിക്കോട് ഇത്തവണ ആധിപത്യമുറപ്പിച്ചത്. രണ്ടാം സ്ഥാനത്തുള്ള പാലക്കാടിന് 936 പോയിന്റാണുള്ളത്. 933 പോയിന്റുമായി ആതിഥേയരായ കണ്ണൂരും കിരീടപ്പോരാട്ടത്തില്‍ മുന്നിട്ടുനിന്നു. 

 

തൃശൂര്‍ (921), മലപ്പുറം (907), കോട്ടയം (880), എറണാകുളം (879), ആലപ്പുഴ (867), കൊല്ലം (866), വയനാട് (854), തിരുവനന്തപുരം (844), കാസര്‍കോട് (817), പത്തനംതിട്ട (772), ഇടുക്കി (750) എന്നിങ്ങനെയാണ് മറ്റു ജില്ലകളുടെ പോയിന്റ് നില.

അവസാന ദിവസം നാലു മത്സരങ്ങള്‍ മാത്രം ശേഷിക്കേ കോഴിക്കോടും പാലക്കാടും തമ്മില്‍ നേരിയ വ്യത്യാസം മാത്രമാണുണ്ടായിരുന്നത്. എഴുപതോളം അപ്പീലുകളുള്ളതിനാല്‍ കിരീടാവകാശികളെ നിര്‍ണയിക്കുക മുന്‍വര്‍ഷത്തെ പോലെ തന്നെ അപ്പീലുകള്‍ ആയിരിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. 

എന്നാല്‍ ദേശഭക്തിഗാനത്തിന്റെ ഫലം വന്നതോടെ രാവിലെ മുതല്‍ മുന്നിട്ടുനിന്നിരുന്ന പാലക്കാടിനെ കോഴിക്കോട് മറികടക്കുകയായിരുന്നു. ദേശഭക്തിഗാനത്തില്‍ മത്സരിച്ച കോഴിക്കോടിന്റെ മൂന്ന് പേര്‍ എ ഗ്രേഡ് സ്വന്തമാക്കിയപ്പോള്‍ പാലക്കാട് രണ്ടു ബി ഗ്രേഡില്‍ ഒതുങ്ങി.

2015-ല്‍ കോഴിക്കോടിന്റെ കടുത്ത വെല്ലുവിളിയ്ക്കൊപ്പം നിന്ന് കിരീടം പങ്കിട്ട പാലക്കാടിന് തുടര്‍ച്ചയായ രണ്ടാംതവണയാണ് ഒരു പോയിന്റ് വ്യത്യാസത്തില്‍ കിരീടം നഷ്ടമാകുന്നത്. അപ്പീലുകള്‍ ഫലം നിര്‍ണയിച്ച 2016-ലെ കലോത്സവത്തിലും കോഴിക്കോട് അവസാന നിമിഷം പാലക്കാടിനെ പിന്നിലാക്കുകയായിരുന്നു.

Saturday, 21 January 2017

സംസ്ഥാനത്ത് ചൊവ്വാഴ്ച സ്വകാര്യ ബസ് പണിമുടക്ക്


കാസര്‍കോട്: ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി സ്വകാര്യ ബസുകള്‍ പണിമുടക്കും. സ്വകാര്യ ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷനാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്.

നിലവിലുള്ള സ്വകാര്യ ബസ് പെര്‍മിറ്റുകള്‍ അതേപടി നിലനിര്‍ത്തുക, വിദ്യാര്‍ത്ഥികളുടേതടക്കം യാത്രാനിരക്ക് വര്‍ധിപ്പിക്കുക, വര്‍ധിപ്പിച്ച ഇന്‍ഷുറന്‍സ് പ്രീമിയം പിന്‍വലിക്കുക, വര്‍ധിപ്പിച്ച റോഡ് ടാക്‌സ് പിന്‍വലിക്കുക, സ്വകാര്യബസുകള്‍ക്ക് നല്‍കുന്ന ഡീസലിന്റെ നികുതി 24 ശതമാനത്തില്‍ നിന്നും അഞ്ച് ശതമാനമായി നിജപ്പെടുത്തുക, ഡീസല്‍ വില നിയന്ത്രണം സര്‍ക്കാര്‍ ഏറ്റെടുക്കുക, ആര്‍ടിഒ ഓഫീസുകളില്‍ വിവിധ ഫീസിനങ്ങളില്‍ വരുത്തിയ ഭീമമായ വര്‍ധനവ് പിന്‍വലിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് സമരം നടത്തുന്നത്.


ആദ്യം 19 ന് സൂചനാസമരം നടത്താനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ കണ്ണൂരില്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവം നടക്കുന്നതിനാല്‍ മാറ്റിവെക്കുകയായിരുന്നു. ചൊവ്വാഴ്ച നടത്തുന്ന സൂചനാസമരത്തില്‍ ജില്ലയിലെ മുഴുവന്‍ ബസ് ഓപ്പറേറ്റര്‍മാരും സഹകരിച്ച് വിജയിപ്പിക്കണമെന്ന് സ്വകാര്യ ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

Thursday, 19 January 2017

മാർച്ച്​ 31ന്​ അവസാനിക്കുന്ന ഓഫറിന്​ ശേഷവും റിലയൻസ്​ ജിയോ സൗജന്യ സേവനം തുടരും



* മാർച്ച്​ 31ന്​ അവസാനിക്കുന്ന ഓഫറിന്​ ശേഷവും റിലയൻസ്​ ജിയോ സൗജന്യ സേവനം തുടരും

* പുതിയ ഓഫറിന്​ ജൂൺ 30 വരെ കാലവധി

മുംബൈ: മാർച്ച്​ 31ന്​ അവസാനിക്കുന്ന ഹാപ്പി ന്യൂ ഇയർ ഓഫറിന്​ ശേഷവും റിലയൻസ്​ ജിയോ സൗജന്യ സേവനം തുടരുമെന്ന്​ സൂചന. മാർച്ച്​ 31ന്​ ശേഷം മൂന്ന്​ മാസത്തേക്ക്​ കൂടിയാവും ഇത്തരത്തിൽ ജിയോയുടെ സേവനം ലഭിക്കുകയെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. പുതിയ ഓഫറിന്​ ജൂൺ 30 വരെ കാലവധിയുണ്ടായിരിക്കുമെന്നാണ് സൂചനകള്‍.

പുതിയ ഓഫർ അനുസരിച്ച് വോയ്​സ്​ കോളുകൾ പൂർണ സൗജന്യമായിരിക്കുമെങ്കിലും ഡാറ്റ സേവനത്തിനായി 100 രൂപ അധികം നൽകേണ്ടി വരും.

സെപ്​തംബർ 5നായിരുന്നു ജിയോ ഇന്ത്യയിൽ സേവനം ആരംഭിച്ചത്​. നാല്​ മാസത്തിനകം 72 മില്യൺ ഉപഭോക്​തകളുമായി ജിയോ ഇന്ത്യൻ ടെലികോം രംഗത്ത്​ ചരിത്രം കുറിച്ചിരുന്നു. സൗജന്യ സേവനം പിൻവലിച്ചാൽ ജിയോയുടെ ഉപഭോക്​തകളുടെ എണം കുറയുമെന്ന്​ ടെക്​ രംഗത്തെ വിദഗ്​ധർ അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ ട്രായുടെ നിർദേശമുള്ളതാനാൽ മാർച്ച്​ 31ന്​  ശേഷം ജിയോക്ക്​ പൂർണമായ സൗജന്യം നൽകാനും കഴിയില്ല. അതുകൊണ്ടാണ്​ കുറഞ്ഞ നിരക്കിൽ സേവനം നൽകുക എന്ന തന്ത്രം റിലയൻസ്​ സ്വീകരിക്കുന്നത്​.

എന്നാല്‍ പുതിയ വാർത്തയെ കുറിച്ച്​ റിലയൻസ്​ ഇതുവരെ പ്രതികരിച്ചിട്ടില്ല.

 

Thursday, 12 January 2017

അലന്‍സിയറിന് ബിഗ്‌സല്യൂട്ട് അര്‍പ്പിച്ച് ടോവിനോ; ‘ഞാന്‍ ജനിച്ച ഇന്ത്യ ! ഞാന്‍ വളര്‍ന്ന ഇന്ത്യ ! ഞാന്‍ ജീവിക്കും ഇവിടെ!’ 


അലന്‍സിയറിന് ബിഗ്‌സല്യൂട്ട് അര്‍പ്പിച്ച് ടോവിനോ; ‘ഞാന്‍ ജനിച്ച ഇന്ത്യ ! ഞാന്‍ വളര്‍ന്ന ഇന്ത്യ ! ഞാന്‍ ജീവിക്കും ഇവിടെ!’ 

സംവിധായകന്‍ കമലിനോട് രാജ്യം വിട്ടുപോകാനാവശ്യപ്പെട്ട സംഘപരിവാര്‍ ഭീഷണിക്കെതിരെ ഒറ്റയാള്‍ പ്രതിഷേധം നടത്തിയ നടന്‍ അലന്‍സിയര്‍ക്ക് ബിഗ് സല്യൂട്ട് അര്‍പ്പിച്ച് യുവനടന്‍ ടൊവിനോ തോമസ്. ആര്‍ട്ടിസ്റ്റ് അലന്‍സിയര്‍ നിങ്ങളാണ് ശരിയെന്ന തലക്കെട്ടില്‍ അഴിമുഖം ന്യൂസ് പോര്‍ട്ടല്‍ ചെയ്ത വാര്‍ത്ത ഷെയര്‍ ചെയ്തു കൊണ്ടാണ് ടൊവിനോ തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്.

രാജ്യസ്‌നേഹം ഒരു പ്രത്യേക മതവിഭാഗത്തിന്റെയോ രാഷ്ട്രീയ പാര്‍ട്ടിയുടേയോ മാത്രം കുത്തക അല്ലല്ലോ !

ഞാന്‍ ജനിച്ച ഇന്ത്യ ! ഞാന്‍ വളര്‍ന്ന ഇന്ത്യ ! ഞാന്‍ ജീവിക്കും ഇവിടെ !

ഇത് പ്രതിഷേധമല്ല , പ്രതിരോധം തന്നെയാണ് :)

അലന്‍സിയര്‍ ലെ ലോപ്പസ് , അലന്‍ ചേട്ടാ , ബിഗ് സല്യൂട്ട് !

എന്നാണ് ടൊവിനോ തോമസ് തന്റെ ഫേയ്‌സ്ബുക്കില്‍ കുറിച്ചത്. സംവിധായകന്‍ കമലിനോട് പാകിസ്താനിലേക്ക് പോകണം എന്നാവശ്യപ്പെടുന്ന സംഘപരിവാര്‍ ഭീഷണിക്കെതിരെ ഒറ്റയാള്‍ നടന്‍ അലന്‍സിയര്‍ പ്രതിഷേധം നടത്തിയത്.

കാസര്‍ഗോഡ് സിനിമാ ചിത്രീകരണത്തിനെത്തിയ അലന്‍സിയര്‍ തന്റെ മാധ്യമമായ നാടകത്തിലൂടെയാണ് തന്റെ ഐക്യദാര്‍ഡ്യവും സംഘപരിവാറിനോടുള്ള പ്രതിഷേധവും രേഖപ്പെടുത്തിയത്.

ജനിച്ച നാട്ടില്‍ ജീവിക്കാനുള്ള അവകാശത്തിന് വേണ്ടിയുള്ള പ്രതിരോധമാണ് തന്റേതെന്ന് അലന്‍സിയര്‍ പ്രതിഷേധത്തെ കുറിച്ച് പറഞ്ഞത്.

Wednesday, 11 January 2017

ഡി വൈ എഫ് ഐ - ബി ജെ പി സംഘര്‍ഷം; വാഹനങ്ങൾ തകർത്തു

Couestry:kasaragod vartha

ബോവിക്കാനം: ബോവിക്കാനത്ത് ഡി വൈ എഫ് ഐ - ബി ജെ പി പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. എന്‍ഡോസള്‍ഫാന്‍ കേസില്‍ അനുകൂല വിധിയുണ്ടായതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് ഡി വൈ എഫ് ഐ നടത്തിയ പ്രകടനത്തിന് സമീപത്തുകൂടി ബിജെപി പ്രവര്‍ത്തകനായ ഭരതന്‍ ഓട്ടോ റിക്ഷ ഓടിച്ചുപോകുമ്പോള്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ ഭരതനെ പിടികൂടി മര്‍ദിക്കുകയും ഓട്ടോ മറിച്ചിട്ട് തകര്‍ക്കുകയുമായിരുന്നു.

ഇതിനുപിന്നാലെ ഹിന്ദു ഐക്യവേദി ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റും വ്യാപാരിയുമായ വാമന ആചാരിയുടെ മാരുതി 800 കാര്‍ അഗ്‌നിക്കിരയാക്കുകയും അദ്ദേഹത്തിന്റെ കട തകര്‍ക്കുകയും ചെയ്തു.



ബുധനാഴ്ച വൈകിട്ട് 6.30 മണിയോടെയാണ് സംഭവം. ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ ബോവിക്കാനത്ത് നടത്തിയ പ്രകടനത്തിലേക്ക് ബി ജെ പി പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞതായും അതിക്രമിച്ച് കടക്കാന്‍ ശ്രമിച്ചതായുമാണ് സിപിഎമ്മിന്റെ ആരോപണം. വിവരമറിഞ്ഞ് ആദൂര്‍ പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. ഫയര്‍ഫോഴ്‌സ് എത്തി തീ അണക്കുമ്പോഴേക്കും കാര്‍ പൂര്‍ണമായു കത്തിച്ചാമ്പലായിരുന്നു.

ബൈക്കിലൂടെ പോവുകയായിരുന്ന യുവാക്കളെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ വടി കൊണ്ടടിച്ചതായും ദൃക്‌സാക്ഷികള്‍ പറയുന്നു. ഇതില്‍ പരിക്കേറ്റവരെയും ആശുപത്രിയിലേക്ക് കൊണ്ടുപോയിട്ടുണ്ട്. സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ കൂടുതല്‍ പോലീസ് സംഘത്തെ ബോവിക്കാനത്തേക്ക് നിയോഗിച്ചിട്ടുണ്ട്.









Sunday, 8 January 2017

ബെളിഞ്ച സ്വാദിഖ്ഷാ വലിയുല്ലാഹി മഖാം ഉറൂസ് :സ്വാഗത സംഘം രൂപീകരിച്ചു.
     ‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐


ബെളിഞ്ച:ബെളിഞ്ച,കർക്കിടഗോളി സ്വാദിഖ് ഷാ വലിയുല്ലാഹി മഖാം ഉറൂസും മത പ്രഭാഷണവും ഏപ്രിൽ 7,8,9 തീയ്യതികളിലായി നടത്താൻ ബെളിഞ്ച ബദർ ജുമാ മസ്ജിദ് കമ്മറ്റി തീരുമാനിച്ചു.പരിപാടിയുടെ വിജയത്തിനായി 313 അംഗ സ്വാഗത സംഘം രൂപീകരിച്ചു.കബീർ ഹിമമി സഖാഫി ഗോളിയടുക്ക പ്രാർത്ഥന നടത്തി.അബ്ദുറഹ്മാൻ പാലഗം അധ്യക്ഷത വഹിച്ചു.ഹാഫിള് എൻ കെ എം മഹ്ളരി ബെളിഞ്ച സ്വാഗതവും പി എ മുഹമ്മദ് മൗലവി പാലഗം നന്ദിയും പറഞ്ഞു.
   ഭാരവാഹികളായി സയ്യിദ് മുഹമ്മദ് മദനി അൽ ബുഖാരി മൊഗ്രാൽ,കബീർ ഹിമമി സഖാഫി ഗോളിയടുക്ക(രക്ഷാധികാരി)അബ്ദുൽ ഖാദിർ ചെമ്പ്രഞ്ചാൽ(ചെയർമാൻ)അബ്ദുല്ല മുസ്ലിയാർ കാരക്കാട്,അബ്ദുറഹ്മാൻ പാലഗം,അബ്ദുറഹ്മാൻ തുമ്പ്രച്ചാൽ(വൈ.ചെയർമാൻ)പി എ മുഹമ്മദ് മൗലവി പാലഗം(ജന.കൺവീനർ)ഹാഫിള് എൻ കെ എം മഹ്ളരി ബെളിഞ്ച,ഷെരീഫ് ഫൈസി കേൾമാർ,അബ്ദുലെത്തീഫ് കെ കെ്(ജോ.കൺവീനേഴ്സ്)മുനീർ അൽ അൻസാർ(ട്രഷറർ)
   മുഹമ്മദ് പള്ളിക്കര,സിദ്ധീഖ് കേൾമാർ,ബാത്വിഷ കർക്കിടഗോളി,ബദ്റുദ്ധീൻ കണ്ടിത്തടുക്ക,സുൽഫിക്കർ ദർക്കാസ്,ബാതിഷ നാരമ്പാടി, ശാഫി കണ്ടിത്തടുക്ക ,മൻസൂർ കുക്കാ ജെ(പ്രചരണം)മുഹമ്മദ് അക്കര,അബ്ദുറഹിമാൻ നാരമ്പാടി,അബ്ദുല്ല പാലഗം(പ്രോഗ്രാം)അബ്ദുറഹ്മാൻ ഗുരിയടുക്ക,അബൂബക്കർ ദഡ്മൂലെ,മുഹമ്മദ് അമാനി,അബ്ദുറഹ്മാൻ പൊയിൽ,അബ്ദുല്ല കേൾമാർ,ഹാരിസ് അൽ അൻസാർ,ഉമർ നാരമ്പാടി,ഉസ്മാൻ മൗലവി,അബ്ദുനാസിർ സഖാഫി(സ്വീകരണം)മുഹമ്മദ് കജെ,ബഷീർ കണ്ടിത്തടുക്ക(സ്റ്റേജ്&സൗണ്ട്സ്)പള്ളിക്കുഞ്ഞി നാരമ്പാടി,ഉമർ കണ്ടിത്തടുക്ക,അഷ്റഫ് കേൾമാർ,മുഹമ്മദ് പാറക്കെട്ട്,അബൂബക്കർ പാറക്കെട്ട്,ഇബ്റാഹിം കുംബക്കണ്ടം,ഹനീഫ് ദഡ്മൂലെ, കെ കെ അബ്ദുറഹിമാൻ(ഫുഡ്)അബ്ദുല്ല കർക്കിടഗോളി,സുബൈർ ഗുരിയടുക്ക,അബ്ദുൽ ജബ്ബാർ നാരമ്പാടി,കലന്തർ കജെ,ശെഫീഖ് അക്കരെ, സൈഫുദ്ധീൻ,സുലൈമാൻ നാരമ്പാടി നാരമ്പടിഫാറൂഖ് ഗുരിയടുക്ക,അബ്ദുൽ ജബ്ബാർ ഗുരിയടുക്ക,അബ്ദുറഹ്മാൻ നാരമ്പാടി(വളണ്ടിയർ)ബഷീർ അക്കരെ,അബ്ദുൽ അസീസ് കണ്ടിത്തടുക്ക(മീഡിയ) എന്നിവരെ തെരെഞ്ഞെടുത്തു.

കടപ്പാട്...
ഹാഫിള് എൻ.കെ എം    ബെളിഞ്ച..
കൂടുതൽ വാർത്തകൾക് www.multymediamulti.blogspot.com
സന്ദർശിക്കുക..

Wednesday, 4 January 2017

തീവ്രവാദ ബന്ധം ആരോപിച്ച് ഗോവയില്‍ പോലീസ് പിടികൂടിയ കാസര്‍കോട്ടെ യുവാക്കള്‍ നിരപരാധികള്‍; ക്ഷമ ചോദിച്ച ശേഷം വിട്ടയച്ചു:അവരുടെ കയ്യിൽ നിന്ന് ലഭിച്ചത് ഐ എസിനെതിരെയുള്ള ആശയങ്ങളാണെന്ന് ബോധ്യപ്പെട്ടു



പനാജി: തീവ്രവാദ സംഘടനയായ ദാഇഷ് ബന്ധം ആരോപിച്ച് പോലീസ് പിടികൂടിയ കാസര്‍കോട് സ്വദേശികളായ യുവാക്കളെ നിരപരാധികളാണെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് വിട്ടയച്ചു. സലഫി വിഭാഗം പ്രവര്‍ത്തകരായ കാസര്‍കോട്ടെ യു ഇല്യാസ് (34), അബ്ദുല്‍ നസീര്‍ (24) എന്നിവരെയാണ് കഴിഞ്ഞ ദിവസം ദാഇഷ് ബന്ധം ആരോപിച്ച് ഗോവ പോലീസ് അറസ്റ്റ് ചെയ്തത്.


ദാഇഷിന്റെ മുദ്രകളുള്ള ലഘുലേഖകളുമായി ഇല്യാസും അബ്ദുല്‍ നസീറും സഞ്ചരിക്കുന്നതായി ചിലര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇക്കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് രണ്ടുപേരും പോലീസ് പിടിയിലായത്. എന്നാല്‍ പോലീസ് നടത്തിയ പരിശോധനയില്‍ ഈ ലഘുലേഖയില്‍ ഐ എസിനെതിരെയുള്ള ആശയങ്ങളാണെന്ന് ബോധ്യപ്പെട്ടു.

കന്നഡഭാഷയിലായിരുന്നു ലഘുലേഖയിലെ ആശയങ്ങള്‍. ഇതോടെ അറസ്റ്റ് ചെയ്തതില്‍ ക്ഷമ ചോദിച്ച ഗോവ പോലീസ് നിയമനടപടികളില്‍ നിന്നും പൂര്‍ണമായും ഒഴിവാക്കിയതായി അറിയിച്ച ശേഷം രണ്ടുപേരെയും വിട്ടയക്കുകയായിരുന്നു.

Monday, 2 January 2017

‘വെടിവെപ്പ് നിര്‍ത്തൂ, ഇവിടെ നിങ്ങള്‍ കൊന്നയാളുടെ മയ്യിത്ത് നിസ്‌കാരം നടക്കുകയാണ്’;ജമ്മുവിലെ പള്ളി

    

ജമ്മു: അതിര്‍ത്തിയിലെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുകൊണ്ട് നിരന്തരം വെടിയുതിര്‍ത്ത് കൊണ്ടിരിക്കുകയാണ് പാക്കിസ്താന്‍. സൈനികര്‍ക്കൊപ്പം തന്നെ ഇവിടുത്തെ സാധാരണ മനുഷ്യരും ഈ ആക്രമണങ്ങളില്‍ കൊല്ലപ്പെടാറുണ്ട്. കഴിഞ്ഞ ആഴ്ച്ചയില്‍ ജമ്മു കാശ്മീരിലെ പൂഞ്ച് മേഖലയിലും നിരവധി തവണ പാക്കിസ്താന്‍ വെടിയുതിര്‍ത്തു. നൂര്‍ക്കോട്ടെ ഗ്രാമത്തിലെ 16 വയസ്സുള്ള തന്‍വീര്‍ കഴിഞ്ഞ ദിവസത്തെ പാക് വെടിവെപ്പില്‍ കൊല്ലപ്പെട്ടിരുന്നു.

തന്‍വീറിന്റെ സംസ്‌ക്കാര സമയത്താണ് വളരെ വേദനാജനകമായ ആ അപേക്ഷ ജമ്മുവിലെ പള്ളിയില്‍ നിന്നുയരുന്നത്. നിങ്ങള്‍ കൊന്നുതള്ളിയ ആളുടെ മയ്യിത്ത് നിസ്‌ക്കാരം നിര്‍വ്വഹിക്കുകയാണ്. അതുവരെയെങ്കിലും നിങ്ങള്‍ വെടിവെപ്പ് നിര്‍ത്തൂവെന്നായിരുന്നു ആ അപേക്ഷ.

‘നിങ്ങളുടെ വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. വെടിവെപ്പ് നിര്‍ത്തു. ഞങ്ങള്‍ക്ക് മയ്യിത്ത് നിസ്‌ക്കാരം നിര്‍വ്വഹിക്കേണ്ടതുണ്ട്’ പള്ളിയിലെ മൈക്കുകളിലൂടെ വെള്ളിയാഴ്ച്ച വിളംബരം ചെയ്യുകയായിരുന്നുവെന്ന് ജമ്മുകാശ്മീര്‍ ലെജ്‌സ്ലേറ്റീവ് കൗണ്‍സില്‍ അംഗം ജഹാംഗീര്‍ മിര്‍ പറയുന്നു.


അതിര്‍ത്തിയില്‍ വെടിവെപ്പു തുടരുമ്പോള്‍ 2003ലെ ഇന്ത്യ പാക് വെടിനിര്‍ത്തല്‍കരാര്‍ നോക്കുകുത്തിയായിരിക്കുന്ന സാഹചര്യമാണ്. പാക്കിസ്താനില്‍ ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കിന് ശേഷവും അതിര്‍ത്തിയില്‍ പാക്കിസ്താന്‍ വെടിവെപ്പ്തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. 300ലേറെ വെടിവെപ്പുകളാണ് സെപ്തംബര്‍ 28നുശേഷവും അതിര്‍ത്തിയില്‍ ഉണ്ടായിരിക്കുന്നത്. ഇതില്‍ 27 പേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. 14 സൈനികരും കൊല്ലപ്പെട്ടരിലുണ്ട്.