തെഹ്റാന്‍: അഭയാര്‍ത്ഥി വിരുദ്ധ നിലപാടു കൈക്കൊണ്ട അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് അതേ നാണയത്തില്‍ മറുപടി നല്‍കി ഇറാന്‍. മുസ്ലിം ജനതയ്ക്ക് അമേരിക്കയില്‍ പ്രവേശനം വിലക്കിയതിനു മറുപടിയായി അമേരിക്കന്‍ പൗരന്‍മാര്‍ക്ക് ഇറാനിലും പ്രവേശനം അനുവദിക്കില്ലെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ലിബിയ, സുഡാന്‍, സൊമാലിയ, സിറിയ, ഇറാഖ്, ഇറാന്‍, യെമന്‍ തുടങ്ങി ഏഴ് മുസ്ലിം രാഷ്ട്രങ്ങളില്‍ നിന്നുള്ളവര്‍ക്ക് അമേരിക്കയില്‍ പ്രവേശനം നിഷേധിച്ചു കൊണ്ട് കഴിഞ്ഞ ദിവസം ട്രംപ് ഉത്തരവിറക്കിയിരുന്നു. മുസ്ലിം ജനതയെ അപമാനിക്കുന്ന തരത്തിലാണ് ട്രംപിന്റെ ഉത്തരവെന്നും ഇത് തീവ്രവാദവും കൂടാന്‍ കാരണമാകുമെന്നും ഇറാന്‍ വിദേശ കാര്യമന്ത്രാലയം പറഞ്ഞു. ഈ തീരുമാനം ചരിത്രത്തില്‍ തീവ്രവാദികള്‍ക്കും അവരെ പിന്തുണയ്ക്കുന്നവര്‍ക്കും അമേരിക്ക നല്‍കിയ സംഭാവനയായി വായിക്കപ്പെടും എന്നും മന്ത്രാലയം സൂചിപ്പിച്ചു.
ഇറാന്‍ പ്രസിഡന്റ് ഹസ്സന്‍ റൂഹാനി അമേരിക്കന്‍-മെക്സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ നിര്‍മ്മിക്കാനുള്ള ട്രംപിന്റെ തീരുമാനത്തെ വിമര്‍ശിച്ചിരുന്നു. രാജ്യങ്ങള്‍ തമ്മില്‍ മതില്‍ തീര്‍ക്കേണ്ട കാലഘട്ടത്തിലല്ല നാം ജീവിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു
No comments:
Post a Comment